Jump to content

മേരി ലൂയിസെ പാർക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി ലൂയിസെ പാർക്കർ
Parker in 2010
ജനനം (1964-08-02) ഓഗസ്റ്റ് 2, 1964  (60 വയസ്സ്)
കലാലയംUniversity of North Carolina School of the Arts
തൊഴിൽActress, writer
സജീവ കാലം1988–present
പങ്കാളി(കൾ)Billy Crudup (1996–2003)
കുട്ടികൾ2

മേരി ലൂയിസെ പാർക്കർ (ജനനം: ഓഗസ്റ്റ് 2, 1964) ഒരു അമേരിക്കൻ നടിയും എഴുത്തുകാരിയുമാണ്. 1990 ൽ ബ്രോഡ്‍വേ പ്രൊഡക്ഷൻസിന്റെ ബാനറിൽ ക്രെയ്ഗ് ലൂക്കാസ് അവതരിപ്പിച്ച പ്രില്യൂഡ് ടു എ കിസ് എന്ന നാടകത്തിലെ റിത എന്ന അരങ്ങേറ്റവേഷത്തിലൂടെ ഒരു ടോണി പുരസ്കാര നാമനിർദ്ദേശം ലഭിച്ചിരുന്നു. ഗ്രാൻറ് കാന്യൺ (1991), ഫ്രൈഡ് ഗ്രീൻ ടൊമാറ്റോസ് (1991) , ദി ക്ലൈന്റ് (1994), ബുള്ളറ്റ്സ് ഓവർ ബ്രോഡ്വേ (1994), ബോയ്സ് ഓൺ ദ സൈഡ് (1995), ദ പോർട്രേറ്റ് ഓഫ് എ ലേഡി (1996), ദ മെയ്ക്കർ (1997) എന്നീ ചിത്രങ്ങളിലൂടെയാണ് പാർക്കർ മുൻനിരയിലേയ്ക്കെത്തുന്നത്. പിന്നീടു് സ്റ്റേജിലും സ്വതന്ത്ര സിനിമകളിലും പ്രത്യക്ഷപ്പെടുകയും 2001 ൽ ഡേവിഡ് ഔബേണിന്റെ പ്രൂഫ് എന്ന നാടകത്തിൽ കാതറിൻ ലെവെലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ ഒരു നാടകത്തിലെ മികച്ച നടിയ്ക്കുള്ള ടോണി അവാർഡ് മേരി പാർക്കർ കരസ്ഥമാക്കിയിരുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മേരി_ലൂയിസെ_പാർക്കർ&oldid=3505196" എന്ന താളിൽനിന്ന് ശേഖരിച്ചത്