മേരി മക്കില്ലോപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ മദർ മേരി മക്കില്ലോപ്
Saint Mary of the Cross
മേരി മക്കില്ലോപ്, 1869
ജനനം(1842-01-15)15 ജനുവരി 1842
ഫിറ്റ്സ്രോയ്, വിക്ടോറിയ, ഓസ്ട്രേലിയ
മരണം8 ഓഗസ്റ്റ് 1909(1909-08-08) (പ്രായം 67)
നോർത്ത് സിഡ്നി,ഓസ്ട്രേലിയ
വണങ്ങുന്നത്കാത്തലിക്
വാഴ്ത്തപ്പെട്ടത്19 ജനുവരി1995, സിഡ്നി by ജോൺപോൾ മാർപാപ്പ II
നാമകരണം17 ഒക്ടോബർ 2010, വത്തിക്കാൻ സിറ്റി by ബനഡിക്ട് മാർപാപ്പ XVI
പ്രധാന തീർത്ഥാടനകേന്ദ്രംമേരി മക്കില്ലോപ്പ്, നോർത്ത് സിഡ്നി
ഓർമ്മത്തിരുന്നാൾ8 August
മദ്ധ്യസ്ഥംഓസ്ട്രേലിയ, ബ്രിസ്ബെയ്ൻ, Knights of the Southern Cross
നോർത്ത് സിഡ്നിയിലെ മദർ മേരി മക്കില്ലോപ്പിന്റെ പേരിലുള്ള മ്യൂസിയം

ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച വനിതയാണ് മദർ മേരി മക്കില്ലോപ് (15 ജനുവരി1842 – 8 ഓഗസ്റ്റ് 1909). 2010 ഒക്ടോബർ 17 നാണ് മാർപാപ്പ ഈ പ്രഖ്യാപനം നടത്തിയത് [1] ഓസ്ട്രേലിയായിൽ ഇന്നും ഏറ്റവുമധികം ആദരിക്കപ്പെടുന്ന വനിതയുമാണ് ഇവർ. വളരെ സ്വതന്ത്രമായി ചിന്തിച്ചിരുന്ന മദർ സഭാ അധികാരികളുമായി നിരന്തരം പോരാട്ടത്തിലായിരുന്നു. 1871 - ൽ സഭ അവരെ വിലക്കുകയും ചെയ്തു. ഇവരെ സഭ വിലക്കുവാനുള്ള കാരണം വൈദികരുടെ ലൈംഗികപീഡനം പുറത്തുകൊണ്ടുവന്നതും സഭയിലെ പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്തതുമാണ്. പിന്നീട് ഈ വിലക്ക് സഭ പിൻവലിച്ചിരുന്നു.

പ്രവർത്തനങ്ങൾ[തിരുത്തുക]

പാവങ്ങളെ സഹായിക്കുകയും, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയുമായിരുന്നു ഇവരുടെ പ്രധാന പ്രവർത്തനം.അതിനുവേണ്ടി 1867 - ൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് ദ സേക്രഡ് ഹാർട്ട് സ്ഥാപിച്ചു.

ജനനം[തിരുത്തുക]

1842 ജനുവരി 15 - ന് ഓസ്ട്രേലിയായിലെ വിക്ടോറിയായിൽ സ്കോട്ടിഷ് കുടിയേറ്റക്കാരുടെ മകളായി ജനിച്ചു.

മരണം[തിരുത്തുക]

മദർ മേരി മക്കില്ലോപ്പിന്റെ ചാപ്പൽ. ഇവിടെയാണ് മദറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. (നോർത്ത് സിഡ്നി,സൗത്ത് വെയ്‌ൽസിസ്,ഓസ്ട്രേലിയ)

1909 ഓഗസ്റ്റ് 8 - ന് ഓസ്ട്രേലിയായിലെ നോർത്ത് സിഡ്നിയിലെ ന്യൂ സൗത്ത് വെയ്‌ൽസിൽ വച്ച് മരിച്ചു.


അവലംബം[തിരുത്തുക]

  1. "Sainthood changes church to St Mary's". Otago Daily Times. 28 September 2010. Retrieved 29 September 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേരി_മക്കില്ലോപ്&oldid=2285244" എന്ന താളിൽനിന്ന് ശേഖരിച്ചത്