മേരി പോപ്പലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി പോപ്പലിൻ
Black and white photograph of an elderly woman
Photograph portrait of Marie Popelin
ജനനം(1846-12-16)16 ഡിസംബർ 1846
മരണം5 ജൂൺ 1913(1913-06-05) (പ്രായം 66)
Ixelles, Brussels, Belgium
തൊഴിൽlawyer, teacher, political campaigner
അറിയപ്പെടുന്നത്First woman to receive a law doctorate in Belgium

മേരി പോപ്പലിൻ (16 ഡിസംബർ 1846 - 5 ജൂൺ 1913) ഒരു ബെൽജിയൻ അഭിഭാഷകയും ആദ്യകാല ഫെമിനിസ്റ്റ് രാഷ്ട്രീയ പ്രചാരകയുമായിരുന്നു. ഇസബെല്ലെ ഗാട്ടി ഡി ഗാമണ്ടിനൊപ്പം സ്ത്രീകളുടെ വിദ്യാഭ്യാസ വികസനത്തിനായി പ്രവർത്തിച്ച പോപ്പലിൻ, 1888-ൽ നിയമത്തിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ ബെൽജിയൻ വനിതയെന്ന ബഹുമതി നേടി. ബാറിലേക്കുള്ള പ്രവേശനം നിരസിച്ചതിന് ശേഷം, ബെൽജിയൻ ലീഗ് ഫോർ വിമൻസ് റൈറ്റ്‌സിന്റെ നേതാവായി പോപ്പലിൻ സജീവമായി പ്രവർത്തിച്ചു. തൻറെ ജീവിതകാലത്ത് ബാറിൽ പ്രവേശനം ലഭിക്കാതെവന്ന അവർ 1913-ൽ അന്തരിച്ചു.

ജീവചരിത്രം[തിരുത്തുക]

1846 സെപ്റ്റംബർ 16-ന് ബ്രസൽസിനടുത്തുള്ള ഷാർബീക്കിൽ ഒരു ഇടത്തരം കുടുംബത്തിലാണ് മേരി പോപ്പലിൻ ജനിച്ചത്.[1] ഒരു സഹോദരൻ ഡോക്ടറും മറ്റൊരാൾ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്ന മേരി പോപ്പലിന് അക്കാലത്തെ നിലവാരമനുസരിച്ചുള്ള മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ചിരുന്നു. സഹോദരി ലൂയിസിനൊപ്പം, 1864 മുതൽ 1875 വരെ ബ്രസ്സൽസിൽ പ്രമുഖ ഫെമിനിസ്റ്റ് അധ്യാപികയായിരുന്ന ഇസബെല്ലെ ഗാട്ടി ഡി ഗാമണ്ട് നടത്തിയിരുന്ന ഒരു സ്ഥാപനത്തിൽ പഠിപ്പിച്ചു. ഗാട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മോൺസ് നഗരത്തിൽ ലിബറൽ പാർട്ടിയുടെ സഹായത്തോടെ പെൺകുട്ടികൾക്കായി ഒരു പുതിയ സ്കൂൾ നടത്തുന്നതിലേയ്ക്ക് സഹോദരിമാരെ എത്തിച്ചു. 1882-ൽ മേരി പോപ്പലിൻ ബ്രസ്സൽസിലേക്ക് മടങ്ങുകയും അടുത്തുള്ള ലേക്കനിലെ മിഡിൽ സ്കൂളിന്റെ മേധാവിയായി നിയമിക്കപ്പെട്ടുവെങ്കിലും അടുത്ത വർഷം തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. Biographie nationale 1976, പുറം. 733.
  2. Biographie nationale 1976, പുറം. 733-4.
"https://ml.wikipedia.org/w/index.php?title=മേരി_പോപ്പലിൻ&oldid=3898129" എന്ന താളിൽനിന്ന് ശേഖരിച്ചത്