മേരി ഡിമ്മിക് ഹാരിസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി ഡിമ്മിക് ഹാരിസൺ
ജനനം
Mary Scott Lord

(1858-04-30)ഏപ്രിൽ 30, 1858
മരണംജനുവരി 5, 1948(1948-01-05) (പ്രായം 89)
മരണ കാരണംAsthma
ജീവിതപങ്കാളി(കൾ)
Walter Erskine Dimmick
(m. 1881⁠–⁠1882)

(m. 1896⁠–⁠1901)
കുട്ടികൾElizabeth Harrison Walker
മാതാപിതാക്ക(ൾ)Russell Farnham Lord
Elizabeth Mayhew Scott

മേരി ഡിമ്മിക്ക് ഹാരിസൺ (ജീവിതകാലം: ഏപ്രിൽ 30, 1858 – ജനുവരി 5, 1948) അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിമൂന്നാമത്തെ പ്രസിഡൻറായിരുന്ന ബെഞ്ചമിൻ ഹാരിസണിൻറെ രണ്ടാം പത്നിയായിരുന്നു. അവർ ബെഞ്ചമിൻ ഹാരിസണേക്കാൾ 25 വയസിന് ഇളയതായിരുന്നു. അതുപോലെതന്നെ അദ്ദേഹത്തിൻറെ ആദ്യഭാര്യയുടെ സഹോദരൻറെ മകൾകൂടിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

പെൻസിൽവാനിയയിലെ ഹോണെസ്ഡെയിലിൽ ജനിച്ച മേരി സ്കോട്ട് ലോർഡ്, ഡിലാവെയർ & ഹഡ്സൺ കനാലിൻറെ (പിന്നീട് ഡിലാവെയർ & ഹഡ്സൺ റെയിൽവേ) ചീഫ് എൻജിനീയറായിരുന്ന റസ്സൽ ഫാൺഹാം ലോർഡിൻറെയും അദ്ദേഹത്തിൻറെ പത്നി എലിസബത്ത് മെയ്ഹ്യൂ സ്കോട്ടിൻറെും മകളായിരുന്നു.[1]

1881 ഒക്ടോബർ 22 ൻ അവർ പെൻസിൽവാനിയയിലെ ഒരു അറ്റോർണി ജനറലിൻറെ പുത്രനായ വാൾട്ടർ എർക്കിനെ ഡിമ്മിക്കിനെ (ജൂലൈ 4, 1856 – ജനുവരി 14, 1882) വിവാഹം കഴിച്ചു. അവരുടെ വിവാഹം കഴിഞ്ഞ് 3 മാസം കഴിഞ്ഞപ്പോൾ വാൾട്ടർ എർക്ക് മരണമടഞ്ഞു. അക്കാലത്ത് മേരി ഡിമ്മിക്കിന് 23 വയസായിരുന്നു പ്രായം.[2]  ബെഞ്ചമിൻ ഹാരിസണിൻറെ പത്നിയായിരുന്ന കരോലിൻ ഹാരിസണിൻറെ സഹോദരപുത്രിയായിരുന്ന മേരി ഡിമ്മിക്ക് വൈറ്റ്ഹൌസിലേയ്ക്കു താമസം മാറ്റുകയും പ്രഥമവനിതയുടെ അസിസ്റ്റൻഡായി ചുമതലയേറ്റെടുക്കുകയും ചെയ്തു. 1892 ൽ മിസ്സിസ് ഹാരിസണിൻറെ മരണത്തിനു ശേഷം മുൻപ്രസിഡൻറും മിസിസ് ഡിമ്മിക്കും പ്രണയത്തിലാകുകയും 1895 ൽ വിവാഹനിശ്ചയം നടത്തുകയും ചെയ്തു.  

1896 ഏപ്രിൽ 6 ന് 37 ആമത്തെ വയസിൽ ന്യൂയോർക്ക് നഗരത്തിലെ സെൻറ് തോമസ് പ്രൊട്ടസ്റ്റൻറ് എപ്പിസ്കോപ്പൽ പള്ളിയിൽവച്ച് അവർ 62 വയസുകാരനായ മുൻപ്രസിഡൻറിനെ വിവാഹം കഴിച്ചു.[3][4]  ഹാരിസണിൻറെ ആദ്യവിവാഹത്തിലെ മുതിർന്ന കുട്ടികൾ ഈ വാർത്തകേട്ട് ചകിതരാവുകയും വിവാഹചടങ്ങുകളിൽനിന്ന് ഒഴിഞ്ഞു നിൽക്കുകയും ചെയ്തിരുന്നു. ഹാരിസണിൻറെ ഭരണത്തിൽ വൈസ് പ്രസിഡൻറായിരുന്ന ലെവി പി. മോർട്ടനും അനേകം കാബിനറ്റ് അംഗങ്ങളും, മുൻ നേവി സെക്രട്ടറിയായിരുന്ന ബെഞ്ചമിന് എഫ്. ട്രാസിയും അതിഥികളായി പങ്കെടുത്തിരുന്നു. ദമ്പതികൾ ഇന്ത്യനാപോളിസിൽ താമസം ആരംഭിക്കുകുയം ചെയ്തു. ഈ ദമ്പതിമാർക്ക് എലിസബത്ത് (ഹാരിസൺ) വാക്കർ (1897–1955) എന്ന പേരിൽ ഇന്ത്യാനാപോളിസിൽവച്ച് ഒരു മകളുണ്ടായിരുന്നു. ഇവർ പിന്നീട് ഒരു അഭിഭാഷകയായിത്തീർന്നു.

1948 ജനുവരി 5 ന് ന്യൂയോർക്ക് നഗരത്തിൽ വച്ച് ആസ്‌തമ ബാധിച്ചിതിൻറെ ഫലമായി അവർ മരണമടയുകയും ഇന്ത്യാനയിലെ ഇന്ത്യനാപോളിസിലുള്ള ക്രൌൺ ഹിൽ സെമിത്തേരിയിൽ മറവു ചെയ്യുകയും ചെയ്തു.[5][6] 

അവലംബം[തിരുത്തുക]

  1. "Mrs. Benj. Harrison, Widow Of 23rd President, Dies at 89". Milwaukee Sentinel. January 6, 1948. Archived from the original on 2016-07-30. Retrieved 2009-12-30. Mrs. Harrison was born Mary Scott Lord in Honesdale, Pa. Her first husband, Walter Dimmick, a lawyer, died in 1882 three months after their marriage. … {{cite news}}: Cite has empty unknown parameter: |coauthors= (help)
  2. "Mrs. Benj. Harrison, Widow Of 23rd President, Dies at 89". Milwaukee Sentinel. January 6, 1948. Archived from the original on 2016-07-30. Retrieved 2009-12-30. Mrs. Harrison was born Mary Scott Lord in Honesdale, Pa. Her first husband, Walter Dimmick, a lawyer, died in 1882 three months after their marriage. … {{cite news}}: Cite has empty unknown parameter: |coauthors= (help)
  3. "Mrs. Benj. Harrison, Widow Of 23rd President, Dies at 89". Milwaukee Sentinel. January 6, 1948. Archived from the original on 2016-07-30. Retrieved 2009-12-30. Mrs. Harrison was born Mary Scott Lord in Honesdale, Pa. Her first husband, Walter Dimmick, a lawyer, died in 1882 three months after their marriage. … {{cite news}}: Cite has empty unknown parameter: |coauthors= (help)
  4. "An Old Inmate of the Family. The ex-President's Relatives Said to be Aggrieved at the Match and Inclined to Grumble. The Wedding to Take Place in St. Thomas's Church in This City April 6". New York Times. March 29, 1896. Retrieved 2009-12-30. {{cite news}}: Cite has empty unknown parameter: |coauthors= (help)
  5. "Mrs. Benj. Harrison, Widow Of 23rd President, Dies at 89". Milwaukee Sentinel. January 6, 1948. Archived from the original on 2016-07-30. Retrieved 2009-12-30. Mrs. Harrison was born Mary Scott Lord in Honesdale, Pa. Her first husband, Walter Dimmick, a lawyer, died in 1882 three months after their marriage. … {{cite news}}: Cite has empty unknown parameter: |coauthors= (help)
  6. "Died". Time magazine. January 12, 1948. Archived from the original on 2013-08-23. Retrieved 2009-12-30. Mary Scott Lord Dimmick Harrison, 89, widow of Benjamin Harrison, 23rd U.S. President; in Manhattan. A niece of Harrison's first wife, she helped out as White House hostess during her aunt's last illness, married Harrison in 1896, 3½ years after her aunt's death, three years after Harrison left the White House. {{cite news}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മേരി_ഡിമ്മിക്_ഹാരിസൺ&oldid=3807401" എന്ന താളിൽനിന്ന് ശേഖരിച്ചത്