മേരി കിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മേരി എലിസബത്ത് കിങ്
തൊഴിൽമനുഷ്യസ്നേഹി സമാധാനപ്രവർത്തകൻ
അറിയപ്പെടുന്നത്പൗരാവകാശ - സമാധാന പ്രവർത്തക

മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയറിന്റെ സമരപങ്കാളിയായിരുന്ന ലോകപ്രശസ്ത പൗരാവകാശ - സമാധാന പ്രവർത്തകയാണു് മേരി എലിസബത്ത് കിങ്. പൗരാവകാശമുന്നേറ്റങ്ങളിൽ സ്തീകളുടെ അവസ്ഥയെപ്പറ്റി കേസീ ഹെയ്ഡനുമായി ചേർന്ന് 1965-ൽ ചേർന്നെഴുതിയ സെക്സ് ആന്റ് കാസ്റ്റ് എന്ന ലേഖനം രണ്ടാം ഫെമിനിസ്റ്റ് തരംഗത്തിന്റെ കാരണമായി കരുതപ്പെടുന്നു.

കറുത്തവരുടെ അവകാശസമരത്തിൽ പങ്കെടുത്ത അപൂർവ്വം വെളുത്തവരിൽ ഒരാൾ. പിന്നീട് അമേരിക്കൻ പ്രസിഡന്റായ ജിമ്മി കാർട്ടറുടെ സഹപ്രവർത്തകയും സുഹൃത്തുമായി. കാർട്ടർ പ്രസിഡന്റായപ്പോൾ ആഗോള സമാധാനദൗത്യങ്ങൾക്കായി രൂപം നൽകിയ മന്ത്രിതലസമിതിയുടെ മേധാവിയായും അദ്ദേഹത്തിന്റെ ഉപദേഷ്ടാവുമായി പ്രവർത്തിച്ചു.[1] ലോകത്തെ 120ൽപ്പരം വികസ്വരരാജ്യങ്ങളിൽ കിങ് സമാധാനദൗത്യങ്ങൾക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. ആബറിസ്റ്റ്വിത്ത് സർവ്വകലാശാലയിൽനിന്ന് രാജ്യാന്തരരാഷ്ട്രീയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കിങ്, ഐക്യരാഷ്ട്രസഭയ്ക്കു കീഴിൽ കോസ്റ്റാ റിക്കയിലുള്ള യൂനിവേഴ്സിറ്റി ഫോർ പീസിലെ പീസ് ആൻഡ് കോൺഫ്ലിക്റ്റ്സ് വിഭാഗം മേധാവിയാണ്.[2]

പുരസ്കാകരങ്ങൾ[തിരുത്തുക]

പശ്ചിമേഷ്യയിൽ സാമൂഹികനീതിക്കും സമാധാനവിദ്യാഭ്യാസത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചു നൽകിയ എൽ-ഹിബ്രി പീസ് എജ്യൂക്കേഷൻ പ്രൈസ്, ഗാന്ധിയൻ മൂല്യങ്ങളുടെ പ്രചാരണത്തിനു നൽകുന്ന ജമ്നലാൽ ബജാജ് രാജ്യാന്തരപുരസ്ക്കാരം, ജെയിംസ് എം. ലോസൺ നോൺവയലന്റ് അച്ചീവ്മെന്റ് അവാർഡ്, ഒഹായോ വെസ്ലിയൻ സർവ്വകലാശാലയുടെ ഡോക്ടർ ഓഫ് ലാ എന്നിങ്ങനെ പല പുരസ്ക്കാരങ്ങളും ബഹുമതികളും മേരി കിങ്ങിനെ തേടിയെത്തിയിട്ടുണ്ട്.

നിരവധി പുസ്തകങ്ങളുടെ കർത്താവായ മേരി കിങ് 2015ൽ വൈക്കം സത്യാഗ്രഹത്തിൽ ഗാന്ധിയുടെ പങ്കിനെക്കുറിച്ചൊരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.[3]

അവലംബം[തിരുത്തുക]

  1. http://www.crmvet.org/vet/kingmary.htm
  2. http://www.satyagrahafoundation.org/author/maryelizabethking/
  3. http://www.aeinstein.org/dr-mary-elizabeth-kings-exciting-new-research-on-gandhi-nonviolent-struggle-and-untouchability-in-india/
"https://ml.wikipedia.org/w/index.php?title=മേരി_കിങ്&oldid=2915699" എന്ന താളിൽനിന്ന് ശേഖരിച്ചത്