മേരി എലിസബെത് കോലെറിജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മേരി എലിസബെത് കോലെറിജ്(23 September 1861 – 25 August 1907) ബ്രിട്ടിഷ് നോവലിസ്റ്റും കവയിത്രിയും ആയിരുന്നു. അവർ പ്രബന്ധങ്ങളും റിവ്യൂകളും എഴുതി.[1] 1895 മുതൽ 1907 വരെ ലണ്ടൻ വർക്കിങ് വിമൻസ് കോളേജിൽ പഠിപ്പിച്ചു. അനൊഡോസ് എന്ന തൂലികാനാമത്തിലാണ് അവർ കവിതകൾ എഴുതിയത്. ജോർജ്ജ് മക്‌ഡൊണാൾഡ്, റിച്ചാഡ് വാട്ട്സൺ ഡിക്സൺ, ക്രിസ്റ്റീന റോസെറ്റി എന്നിവർ അവരെ സ്വാധീനിച്ചു. [2]

മേരി എലിസബെത് കോലെറിജ് 5 നോവലുകൾ രചിച്ചിട്ടുണ്ട്. ദ കിങ് വിത്ത് റ്റു ഫേസസ് ആണ് അവർ രചിച്ച ഏറ്റവും പ്രശസ്തമായ നോവൽ. അന്ന് 1897ൽത്തന്നെ £900 റോയൽറ്റിയായി ലഭിച്ചു. മേരി എലിസബെത് കോലെറിജ് ലോകമാകെ ചുറ്റിസഞ്ചരിച്ചിരുന്നെങ്കിലും ലണ്ടനിൽ ആണ് സ്ഥിരമായി താമസിച്ചത്. അവരുടെ പിതാവ് ആർതർ ഡ്യൂക്ക് കോലെറിജ് ആയിരുന്നു. റോബർട്ട് ബ്രൗണിങ്, ആൽഫ്രഡ് ലോർഡ് ടെന്നിസൺ, ജോൺ മില്ലൈസ്, ഫാനി കെംബിൾ എന്നിവർ അവരുടെ കുടുംബ സുഹൃത്തുക്കൾ ആയിരുന്നു.

പ്രസിദ്ധീകരിച്ച കൃതികൾ[തിരുത്തുക]

 • Fancy's Following. Oxford: Daniel, 1896 (poems)
 • The King with Two Faces. London: Edward Arnold, 1897
 • The Seven Sleepers of Ephesus. London: Chatto & Windus, 1898
 • Non Sequitur. London: J. Nisbet, 1900 (essays)
 • The Fiery Dawn. London: Edward Arnold, 1901
 • The Shadow on the Wall: a romance. London: Edward Arnold, 1904
 • The Lady on the Drawingroom Floor. London: Edward Arnold, 1906kiren
 • Holman Hunt. London: T. C. & E. C. Jack; New York: F. A. Stokes Co., [1908] (three numbers of Masterpieces in Colour issued together: Millais / by A. L. Baldry – Holman Hunt / by M. E. Coleridge – Rossetti / by L. Pissarro.)
 • Poems by Mary E. Coleridge. London: Elkin Mathews, 1908
  • Songs not listed[3]

അവലംബം[തിരുത്തുക]

 1. Mary Elizabeth Coleridge – Poems, Biography, Quotes
 2. Phillips, Catherine, 'Robert Bridges' Oxford University Press, Oxford 1992 ISBN 0-19-212251-7
 3. "Listing of library holdings for Mary Coleridge". Copac. ശേഖരിച്ചത് 2009-06-14.
"https://ml.wikipedia.org/w/index.php?title=മേരി_എലിസബെത്_കോലെറിജ്&oldid=2510180" എന്ന താളിൽനിന്ന് ശേഖരിച്ചത്