മേയർ ദ്വീപ്/തുഹുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mayor Island
Tuhua (Māori)
Mayor Island Tuhua 07.jpg
Mayor Island / Tuhua as seen from Mauao
Mayor Island is located in New Zealand
Mayor Island
Mayor Island
Geography
Location Bay of Plenty, North Island, New Zealand
Coordinates 37°17′S 176°15′E / 37.283°S 176.250°E / -37.283; 176.250Coordinates: 37°17′S 176°15′E / 37.283°S 176.250°E / -37.283; 176.250
Area 13 km2 (5.0 sq mi)
Highest elevation 355
Administration
Demographics
Population 4

മേയർ ദ്വീപ് ന്യൂസിലാന്റിന്റെ നോർത്തേൺ ദ്വീപിന്റെ തീരത്തിനടുത്തുള്ള ദ്വീപാണ്. മവോറി ഭാഷയിൽ തുഹുവ എന്നി വിളിക്കുന്നു. ഒരു മൃതമായ അഗ്നിപർവ്വതത്തിന്റെ പുറംഫലകമാണീ ദ്വീപ്. തൗറംഗയിൽനിന്നും 35 കി. മീ. ഉത്ത്രഭാഗത്തു കിടക്കുന്ന ഈ ദ്വീപ്, 13 ചതുരശ്ര കിലോമീറ്റർ (5 ചതുരശ്ര മൈൽ)വിസ്തീർണ്ണമുണ്ട്. സമുദ്രനിരപ്പിൽനിന്നും 355 മീറ്റർ (1,165 അടി) ഉയരമുണ്ട്. 7000 വർഷങ്ങൾക്കുമുമ്പ് സമുദ്രത്തിൽനിന്നും അഗ്നിപർവ്വതപ്രവർത്തനം മൂലം ഉയർന്നുവന്നതാണെന്നു കരുതുന്നു. [1]ഇവിടെ ചൂടുനീരുറവകൾ അനേകം കാണാനാകും. കൂടാതെ ചെറിയ തടാകങ്ങൾ ഉണ്ട്. 500 മുതൽ 1000 വരെ വർഷങ്ങൾക്കുമുമ്പ് ലാവ ഒഴുകിയിരുന്നതായി കാണാനാകും. അഗ്നിപർവ്വത പ്രവർത്തനം മൂലം ഉണ്ടായ ഒരുതരം കറുത്ത ഗ്ലാസ്സ് മവോറികൾക്കു പ്രിയപ്പെട്ടതാണ്. ഒബ്സീഡിയൻ എന്നാണ് ഈ ഗ്ലാസ്സ് അറിയപ്പെടുന്നത്. മവോറികൽ ഈ ഗ്ലാസ്സിനെ തുഹുവ എന്നാണ് വിളിക്കുന്നത്. ഇതെ പേരിലാണ് അവർ ഈ ദ്വീപിനെ വിളിക്കുന്നതും. സിലിക്ക കൂടുതൽ അടങ്ങിയ ലാവ പെട്ടെന്ന് തണുക്കുമ്പോൾ ആണീ ഗ്ലാസ് ഉണ്ടാകുന്നത്. ഇത് മവോറികൾ മുറിക്കാനുള്ള ഉപകരണമായാണ് ഉപയോഗിക്കുന്നത്.

മേയർ ദ്വീപ് ഇന്ന് ഒരു വന്യജീവിസങ്കേതമാണ്. [2] 2001ലെ സെൻസസ് പ്രകാരം, 3 പേർ ഉണ്ട്. 1996ൽ ഇതു 0 ആയിരുന്നു. 1991ൽ ഇത് 12 ആയിരുന്നു. [3]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേയർ_ദ്വീപ്/തുഹുവ&oldid=2459043" എന്ന താളിൽനിന്നു ശേഖരിച്ചത്