മെൻഹിർ
ദൃശ്യരൂപം
പ്രാചീനകാലത്തെ വീരപുരുഷൻമാരുടെ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത കല്ലറകൾക്കു മുകളിൽ നാട്ടിയ ഒറ്റക്കൽ ഫലകങ്ങളാണു മെൻഹിറുകൾ. രാജാക്കൻമാർ, സന്യാസിമാർ, ഗോത്രത്തലവൻമാർ തുടങ്ങിയവരുടെ ശവകുടീരങ്ങൾ തിരിച്ചറിയാനാണ് ഇവ അക്കാലത്ത് സ്ഥാപിച്ചിരുന്നത്.
ചരിത്രം
[തിരുത്തുക]മെൻഹിറുകൾ സ്ഥാപിച്ച ജനങ്ങളുടെ സാമൂഹിക സംഘടന, മതവിശ്വാസം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ തികച്ചും അജ്ഞാതമാണ്. ഈ ആളുകൾ ഉപയോഗിച്ചിരുന്ന ഭാഷയുടെ ഒരു സൂചനയും ഇല്ല; എന്നിരുന്നാലും, അവർ മരിച്ചവരെ സംസ്‌കരിച്ചുവെന്നും ധാന്യങ്ങൾ വളർത്താനും കൃഷിചെയ്യാനും മൺപാത്രങ്ങൾ, കല്ല് ഉപകരണങ്ങൾ, ആഭരണങ്ങൾ എന്നിവ നിർമ്മിക്കാനുമുള്ള കഴിവുകൾ അവർക്കുണ്ടായിരുന്നു.