മെലീസ (തത്ത്വജ്ഞാനി)
ദൃശ്യരൂപം
മെലീസ [1][2] ഒരു പൈതഗോറിയൻ തത്ത്വജ്ഞാനിയായിരുന്നു. തേൻ എന്ന് അർത്ഥമുള്ള melli എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ പേര് ഉണ്ടായത്.
അവരുടെ ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ല. ക്ലിയാറെറ്റ എന്ന മറ്റൊരു സ്ത്രീക്ക് എഴുതിയ കത്തിൽ നിന്ന് മാത്രമാണ് അവർ അറിയപ്പെടുന്നത്. ഈ കത്ത് ഏകദേശം ബി. സി. ഇ മൂന്നാം നുറ്റാണ്ടിൽ ഡോറിക്ക് ഗ്രീക്ക് dialectലാണ് എഴുതപ്പെട്ടത്. [2] ഈ കത്ത് ഒരു ഭാര്യ ആധുനികയും സദ്ഗുണമുള്ളവളും ആകേണ്ടതിന്റെ ആവശ്യത്തെ ചർച്ച ചെയ്യുന്നു. അതോടൊപ്പം അവർ ഭർത്താവിനെ അനുസരിക്കേണ്ടതിനെ ഊന്നിപ്പറയുന്നു. [2] ഈ ഉള്ളടക്കം നയിക്കുന്നത് ഇത് ഒരു പുരുഷൻ കള്ളപ്പേരിൽ എഴുതിയതാണ് എന്നാണ്. [2] മറ്റൊരു തരത്തിൽ പറഞ്ഞാൽ കത്ത് എഴുതിയ ആൾ സ്ത്രീ പ്രകൃത്യ ദുർബലയാണെന്ന് പറയുന്നില്ല അല്ലെങ്കിൽ ദയയുള്ളവളാകാൻ പുരുഷന്റെ നിയമം വേണമെന്നു പറയുന്നില്ല. [1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Prudence Allen. The concept of woman: the Aristotelian revolution, 750 BC–AD 1250. p. 150.
- ↑ 2.0 2.1 2.2 2.3 Ian Plant (2004). Women Writers of Ancient Greece and Rome: An Anthology. Equinox. p. 83. ISBN 1904768024.