മെയ് ബെയർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെയ് ബെയർഡ്
ജനനം
Matilda Deans Tennent

(1901-01-14)14 ജനുവരി 1901
മരണം16 ഓഗസ്റ്റ് 1983(1983-08-16) (പ്രായം 82)
ദേശീയതസ്കോട്ടിഷ്
വിദ്യാഭ്യാസംഗ്ലാസ്ഗോ യൂണിവേഴ്സിറ്റി
തൊഴിൽphysician, town councillor
ബന്ധുക്കൾSir Dugald Baird
2 daughters, 2 sons
Medical career

മറ്റിൽഡ ഡീൻസ് "മെയ്" ബെയർഡ്, CBE (മുമ്പ്, ടെന്നന്റ്; 14 മെയ് 1901 - 16 ഓഗസ്റ്റ് 1983) ഒരു സ്കോട്ട്ലാൻറ് സ്വദേശിയായ ഡോക്ടറും ഒരു ആദ്യകാല സാമൂഹ്യ പ്രവർത്തകയുമായിരുന്നു. അബർഡീനിലെ ടൗൺ കൗൺസിലറായിരുന്നതോടൊപ്പം ഒരു റീജിയണൽ ഹോസ്പിറ്റൽ ബോർഡ് ചെയർ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായിരുന്നു അവർ. 1965-1971 കാലഘട്ടത്തിൽ ബിബിസിയുടെ ദേശീയ ഗവർണറായി നിയമിക്കപ്പെട്ടിരുന്നു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1901 മെയ് 14-ന് ലാർഖാളിലാണ് ബെയർഡ് ജനിച്ചത്.[1] ഗ്ലാസ്‌ഗോ ഹൈസ്‌കൂൾ ഫോർ ഗേൾസിലേയ്ക്ക് പ്രവേശനം നേടുന്നതിനു മുമ്പ് ഒരു പ്രാദേശിക വിദ്യാലയത്തിൽ പഠനം നടത്തി. അവൾ ഗ്ലാസ്‌ഗോ സർവകലാശാലയിൽനിന്ന് ശാസ്ത്രവും വൈദ്യവും പഠിച്ച് 1922-ൽ ബിഎസ്‌സിയും 1924-ൽ MBChB ഉം നേടി.[2]

കരിയർ[തിരുത്തുക]

കലാശാലാ വിദ്യാഭ്യാസത്തിന്ശേഷം ബെയർഡ് ഗ്ലാസ്ഗോയിലെ ആശുപത്രികളിൽ ജൂനിയർ ഡോക്ടറായി ജോലി ചെയ്തു. 1928-ൽ അവർ ഗൈനക്കോളജിസ്റ്റും പ്രസവചികിത്സകനുമായ ഡുഗാൾഡ് ബെയർഡിനെ വിവാഹം കഴിച്ചു.[3] 1936-ൽ മിഡ്‌വൈഫറിയിൽ റെജിയസ് പ്രൊഫസറായി സ്ഥാനം ഏറ്റെടുത്തപ്പോൾ ഭർത്താവിനോടൊപ്പം അബർഡീനിലേക്ക് താമസം മാറി. ദരിദ്രരും അശരണരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനുള്ള ആഗ്രഹം[4] അവളെ പൊതുജീവിതത്തിലേക്ക് ആകർഷിക്കാൻ കാരണമാകുകയും 1938-ൽ അബർഡീൻ ടൗൺ കൗൺസിലിലേക്ക് ലേബർ പാർട്ടി ടിക്കറ്റിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1938 മുതൽ 1954 വരെ അവർ കൗൺസിലിന്റെ പബ്ലിക് ഹെൽത്ത് കമ്മിറ്റിയുടെ അധ്യക്ഷയായി സേവനമനുഷ്ടിച്ചിരുന്നു.[5][6] 1947-ൽ നോർത്ത് ഈസ്റ്റേൺ റീജിയണൽ ഹോസ്പിറ്റൽ ബോർഡിന്റെ ആദ്യ വനിതാ ചെയർപേർസൺ ആയി അവർ നിയമിതയാകുകയും 1960 വരെ ഈ സ്ഥാനം വഹിക്കുകയും ചെയ്തു.[7] 1951-ൽ, വിവാഹം, വിവാഹമോചനം സംബന്ധമായ നിയമത്തിൽ റോയൽ കമ്മീഷൻ അംഗമായി സേവനമനുഷ്ഠിച്ചു.[8] 1965−1971 കാലഘട്ടത്തിൽ സ്കോട്ട്ലൻഡിലെ ബിബിസിയുടെ ദേശീയ ഗവർണറായിരുന്നു അവർ.[9][10] ആരോഗ്യ വകുപ്പിന്റെ മെറ്റേണിറ്റി സർവീസസ് റിവ്യൂ കമ്മിറ്റി അംഗമായിരുന്നു.[11]

സ്വകാര്യ ജീവിതം[തിരുത്തുക]

അവർക്ക് രണ്ട് പെൺമക്കളും രണ്ട് ആൺമക്കളുമാണുണ്ടായിരുന്ന്ത്. മകൾ ജോയ്സ് ബെയർഡ് പിൽക്കാലത്ത് എഡിൻബറോയിലെ വെസ്റ്റേൺ ജനറൽ ഹോസ്പിറ്റലിൽ പ്രമേഹത്തിൽ സ്പെഷ്യലൈസ് ചെയ്ത ഡോക്ടറായി ജോലി ചെയ്തു.[12]

മരണം[തിരുത്തുക]

1983 ഓഗസ്റ്റ് 16-ന് ബെയർഡ് അന്തരിച്ചു.[13]

അവലംബം[തിരുത്തുക]

  1. "Obituaries: Lady May Baird". BMJ. 287 (6396): 918–919. 24 September 1983. doi:10.1136/bmj.287.6396.918. PMC 1549257.
  2. "University of Glasgow Story: People: Lady May Baird". University of Glasgow. Archived from the original on 2023-01-27. Retrieved 26 July 2015.
  3. "University of Glasgow Story: People: Lady May Baird". University of Glasgow. Archived from the original on 2023-01-27. Retrieved 26 July 2015.
  4. "The Honorary Graduands". Glasgow Herald. 9 July 1960. p. 13. Retrieved 26 July 2015.
  5. "Who's Who". www.ukwhoswho.com. Retrieved 2016-11-27.
  6. "Seven Scots on divorce law inquiry. Glasgow and Aberdeen Women Councillors". Glasgow Herald. 23 August 1951. p. 4. Retrieved 11 June 2016.
  7. "Heritage: People : Lady May Baird (1901-1983)". Aberdeen Medico-Chirurgical Society. Retrieved 26 July 2015.
  8. "Seven Scots on divorce law inquiry. Glasgow and Aberdeen Women Councillors". Glasgow Herald. 23 August 1951. p. 4. Retrieved 11 June 2016.
  9. "BBC Governor for Scotland". Glasgow Herald. 30 November 1965. p. 8. Retrieved 11 June 2016.
  10. "Full List of Boards of Governors of the BBC" (PDF). BBC. Retrieved 26 July 2015.
  11. "Who's Who". www.ukwhoswho.com. Retrieved 2016-11-27.
  12. "Obitiuary: Joyce Baird, Doctor, 85". www.edinburghnews.scotsman.com. Archived from the original on 2016-11-28. Retrieved 2020-11-21.
  13. "Obituaries: Lady May Baird". BMJ. 287 (6396): 918–919. 24 September 1983. doi:10.1136/bmj.287.6396.918. PMC 1549257.
"https://ml.wikipedia.org/w/index.php?title=മെയ്_ബെയർഡ്&oldid=3921293" എന്ന താളിൽനിന്ന് ശേഖരിച്ചത്