മെത്ത


മെത്ത (cushion) എന്നാൽ സുഖകരമായ ഇരിപ്പിനോ കിടപ്പിനോ ഉപയോഗിക്കുന്ന പഞ്ഞിയോ, തൂവലോ, സ്പോഞ്ചോ, കമ്പിളിയോ പോളിസ്റ്റർ, ഫൈബർ പോലുള്ള നവീന നൂലുകളോ നിറച്ചുതുന്നിയതാണ്. പിഞ്ഞിയ കടലാസുകഷണങ്ങൾ കുത്തിനിറച്ചുപോലും മെത്തകൾ ഒരുക്കാറുണ്ട്.[1] മെത്തുക എന്ന ധാതുവിൽ നിന്നാണ് ഈ വാക്ക് നിർമ്മിച്ചിട്ടുള്ളത്.മെത്ത എന്ന വാക്ക് ഹിബ്രു ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത് എന്നും അഭിപ്രായമുണ്ട് [2] മൃദുത്വം, പതുപതുപ്പ് എന്നിവയാണ് മെത്തയുടെ അടിസ്ഥാന സ്വഭാവം. കിടക്കാൻ ഉപയോഗിക്കുന്നതിനെ കിടക്ക, ശയ്യ എന്നീ പേരുകളിലും അറിയപ്പെടുന്നു. തലക്ക് വക്കുന്ന മെത്തയെ തലയണ എന്ന് വിളിക്കുന്നു. ഇരിക്കാനായി മെത്തയിട്ട കസേരകളും പീഠങ്ങളും രൂപകൽപ്പനചെയ്യുന്നു. സൈക്കിൾ കാർ പോലുള്ള വാഹനങ്ങളിലും ഇരിപ്പിടത്തിനു മെത്തയിടാറുണ്ട്. പട്ടുമെത്ത, ആട്ടുമെത്ത, തൂക്കുമെത്ത തുടങ്ങിയവ ആഡംബരത്തിന്റെയും പ്രതാപത്തിന്റെയും സൂചകങ്ങളാണ്. സുഖവുമായി ബന്ധപ്പെട്ടാണ് മെത്തയുടെ ആരംഭം. നിലത്തോ പായിലോ കിടക്കുന്നതിനേക്കാൾ മെത്തയിൽ കിടക്കുന്നതിനു സുഖവും ആയാസവും പ്രധാനമാകുന്നു. ചില പ്രത്യേക അസുഖങ്ങൾക്ക് ശരീരത്തിലെ പ്രത്യേക ഭാഗങ്ങളൂടെ സുഖകരമായ ഇരിപ്പും മെത്തകൊണ്ട് സാധിക്കുന്നു. [3]
ചരിത്രം[തിരുത്തുക]
മെത്തയുടെ ചരിത്രത്തിനു വളരെ പഴക്കം ഉണ്ട്. ഉണക്കപ്പുല്ലും തൂവലുകളും ഉപയോഗിച്ച് കൂടൊരുക്കുന്ന പക്ഷി കുഞ്ഞുങ്ങൾക്ക് മെത്തയൊരുക്കുകയാണ്. അതിനു അവർ കടലാസും പ്ലാസ്റ്റിക്കും മാർദ്ദവമുള്ള എന്തും ഉപയോഗിക്കുന്നതായി കാണുന്നു. തന്റെ ശരീരത്തിനുചേരുന്ന രീതിയിൽ മണ്ണുമാറ്റുന്ന മൃഗങ്ങളും മെത്തയുടെ ആശയം തന്നെ യാണ് പ്രാവർത്തികമാക്കുന്നത്. മനുഷ്യന്റെ കാര്യത്തിൽ പുലിത്തോൽ പോലെ രോമശബളമായ തോലുകളാകാം ആദ്യ മെത്ത. പുല്ലും , ചപ്പും വൈക്കോലും വിരിച്ചുകിടക്കുന്നതും മെത്തയുടെ ആരംഭമായി കാണാം. ഇത്തരം പ്രസ്താവങ്ങൾ ആദ്യകാലകൃതികളിൽ തന്നെ കാണാവുന്നതാണ്. പതുപതുപ്പുള്ള ശേഷസർപ്പത്തിന്റെ മുകളിൽ പള്ളികൊള്ളുന്ന വിഷ്ണു സങ്കല്പത്തിനും മെത്തയുടെ ആശയം കാണാവുന്നതാണ്. രാജാവിന്റെയും മുനിമാരെയും സ്വീകരിക്കുന്നതിനു അവരുടെ വഴിയൊരുക്കാനായി പൂക്കൾ കൊഴിക്കുന്ന സമ്പ്രദായത്തിനും മെത്തയുമായി ബന്ധിപ്പിക്കാവുന്നതാണ്. ([4] ഇന്ന് മെത്ത എന്നത് (upholstery)അഥവാ മെത്താശാസ്ത്രം എന്ന ഒരു ശാസ്ത്രശാഖയായി വികസിച്ചിരിക്കുന്നു.
പലതരം മെത്തകൾ[തിരുത്തുക]
പലനാട്ടിലെ മെത്തകൾ[തിരുത്തുക]
ഇതുകൂടി കാണുക[തിരുത്തുക]
കുറിപ്പുകൾ[തിരുത്തുക]
- ↑ "Cushion". Merriam Webster. ശേഖരിച്ചത് 2012-05-20.
- ↑ https://olam.in/DictionaryML/ml/%E0%B4%AE%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A41
- ↑ "Cushion". Thesaurus.com. മൂലതാളിൽ നിന്നും 2015-06-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-20.
- ↑ അവാകിരൻ ബാലലതാഃ പ്രസൂനൈഃ ആചാരലാജൈരിവ പൗരകന്യാഃ (രഘുവംശം രണ്ടാം സർഗ്ഗം ശ്ലോകം.9)
References[തിരുത്തുക]
- Chisholm, Hugh, സംശോധാവ്. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th പതിപ്പ്.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .