Jump to content

മെട്രോസെക്ഷ്വൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വന്തം രൂപഭാവങ്ങളിൽ അതീവശ്രദ്ധാലുവായ പുതിയ നാഗരികപുരുഷനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് മെട്രോസെക്ഷ്വൽ. 1994ൽ മാർൿ സിമ്പ്സൺ അവതരിപ്പിച്ച ഈ പുതിയപദം ഫാഷനുമായി ബന്ധപ്പെട്ട് പ്രചാരത്തിലായിക്കഴിഞ്ഞു.

സിമ്പ്സൺ, 2002ൽ മെട്രോസെക്ഷ്വലിന്റെ സ്വഭാവവിശേഷങ്ങൾ വർണിച്ചിട്ടുണ്ട്:

  • ധാരാളം പണം ചെലവഴിക്കുന്ന ചെറുപ്പക്കാരൻ
  • ഇയാൾ മെട്രോപൊളിറ്റൻ സദൃശമായ നഗരത്തിലോ അതുമായി ബന്ധപ്പെട്ടോ ജീവിക്കുന്നു.
  • മുന്തിയയിനം ഷോപ്പുകൾ, ക്ലബ്ബുകൾ, ജിം, ഹെയർഡ്രസ്സർമാർ തുടങ്ങിയവ ഇവരുടെ ജീവിതത്തിന്റെ ഭാഗമാകുന്നു.
  • ഇയാൾ സ്വവർഗരതിക്കാരനോ ഉഭയവർഗരതിക്കാരനോ ആകാം. എന്നാൽ ആത്യന്തികമായി ഇയാൾ ആത്മരതിക്കാരനാകുന്നു. പ്രണയം തന്നോടുതന്നെ.
  • മോഡലിങ്, മീഡിയ, പോപ്മ്യൂസിക്, സ്പോർട്സ് തുടങ്ങിയ പ്രൊഫഷണലുകളുമായാവും ഇവർ കൂടുതൽ ആകർഷിക്കപ്പെടുക.
  • ഉപഭോഗമുതലാളിത്തത്തിന്റെ സന്തതിയാണിയാൾ
"https://ml.wikipedia.org/w/index.php?title=മെട്രോസെക്ഷ്വൽ&oldid=1924199" എന്ന താളിൽനിന്ന് ശേഖരിച്ചത്