മൃണാൾ പാണ്ഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൃണാൾ പാണ്ഡെ
Mrinal Pande.jpg
ജനനം (1946-02-26) 26 ഫെബ്രുവരി 1946 (73 വയസ്സ്)
തിക്കാംഗർ, മധ്യപ്രദേശ്, ഇന്ത്യ
പഠിച്ച സ്ഥാപനങ്ങൾഅലഹബാദ് സർവകലാശല
തൊഴിൽടെലിവിഷൻ വ്യക്തിത്വവും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും
സജീവം1967-present

ഭാരതീയയായ ടെലിവിഷൻ വ്യക്തിത്വവും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമാണ് മൃണാൾ പാണ്ഡെ (ജനനം 1946).  'ഹിന്ദുസ്ഥാൻ' എന്ന ഹിന്ദി പത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. ‌പ്രസാർ ഭാരതിയുടെ ചെയർ പെഴ്സണായി 2010 ൽ നിയമിക്കപ്പെട്ടു.[1] ലോക്‌സഭ ടി.വി. യിൽ 'ബാതോം ബാതോം മെം' എന്ന പ്രതിവാര അഭിമുഖ ഷോ അവതരിപ്പിച്ചു വരുന്നു. ഹിന്ദി നോവലിസ്റ്റ് ശിവാനിയുടെ മകളാണ്.[2]  ദൂരദർനിലും സ്റ്റാർ സ്പോർട്സിലും പ്രവർത്തിച്ചിരുന്നു. 1984-87 ൽ വനിതാ മാസികയായ 'വാമ' യുടെ പത്രാധിപരായിരുന്നു. ചെറുകഥകളെഴുതാറുണ്ട്.  2006 ൽ പത്മശ്രീ ലഭിച്ചു.[3]

ജീവിതരേഖ[തിരുത്തുക]

മധ്യപ്രദേശിൽ ജനിച്ചു. അലഹബാദ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. [4]

കൃതികൾ[തിരുത്തുക]

  • Devi, Tales of the Goddess in our time; 2000, Viking/Penguin.
  • Daughter's Daughter, 1993. Penguin Books.[5]
  • That Which Ram Hath Ordained, 1993, Seagull Books.[6]
  • The Subject is Woman, 1991. Sanchar Publishing House, New Delhi.
  • My Own Witness, New Delhi, Penguin, 2001, ISBN 0-14-029731-6.
  • The Other Country: Dispatches from the Mofussil, New Delhi, Penguin, 2012

അവലംബം[തിരുത്തുക]

  1. Mrinal Pande
  2. Author Profile Mrinal Pande at sawnet.
  3. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. ശേഖരിച്ചത്: 21 July 2015.
  4. Mrinal Pandey Profile www.abhivyakti-hindi.org.
  5. Mrinal Pande Books
  6. Mrinal Pande Books
"https://ml.wikipedia.org/w/index.php?title=മൃണാൾ_പാണ്ഡെ&oldid=2915688" എന്ന താളിൽനിന്ന് ശേഖരിച്ചത്