മൂത്രാശയക്കല്ലുകളുടെ ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്ന മരുന്നുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അലോപ്പതി ചികിത്സാശാഖയിൽ മൂത്രാശയക്കല്ലുകളുടെ ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്ന ചില മരുന്നുകൾ താഴെ ചേർക്കുന്നു.

പിരിഡോക്സിൻ (Pyridoxine)[തിരുത്തുക]

സർവ്വസാധാരണയായി ഉപയോഗിച്ചു വരുന്ന വിറ്റാമിൻ മരുന്നാണ് ഇത്.ഗൗരവതരമായ പാർശ്വഫലങ്ങളോ ദൂഷ്യഫലങ്ങളോ ഇതിനില്ല. ഗർഭിണികളിലും, കുട്ടികളിലും ഇത് ഉപയോഗിച്ചുവരുന്നുണ്ട്.

തയാസൈഡ് (Thiazide)[തിരുത്തുക]

തയാസൈഡ് നേരിട്ട ഡിസ്റ്റൽ നെഫ്രോണിനെ കാത്സ്യം തിരികെ വലിച്ചെടുക്കുന്നതിനു പ്രേരിപ്പിയ്ക്കുന്നു.ആ സമയത്ത് സോഡിയം പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

ഓർത്തോ ഫോസ്ഫേറ്റ് (Ortho phosphate)[തിരുത്തുക]

അപൂർവ്വമായി മാത്രം ഉപയോഗിച്ചു വരുന്ന മരുന്നാണിത്. കുടലിലെ കാത്സ്യത്തിന്റെ ആഗിരണത്തെ കുറയ്ക്കുന്നു.

സോഡിയം സെല്ലുലോസ് ഫോസ്ഫേറ്റ് (Sodiuma Cellulose Phosphate)[തിരുത്തുക]

ലഭ്യതയും ഉപയോഗവുമ്പരിമിതമായ ഒരു മരുന്നാണിത്. ആഗിരണം ചെയ്യപ്പെടാത്ത ഒരു റൈസിൻ ആണിത്. കുടലിലെ കാത്സ്യത്തിന്റെ ആഗിരണത്തെ കുറയ്ക്കുന്നു. ഈ മരുന്ന് ചിലരിൽ ഛർദ്ദി,വയറിളക്കം എന്നിവ ഉണ്ടാക്കിയേക്കാം.

അലോപ്യൂരിനോൾ (Allopurinol)[തിരുത്തുക]

ക്സാന്തീൻ ഓക്സിഡേസ് എന്ന എൻസൈമിനെ തടയുകയും യൂറിക് ആസിഡിന്റെ ഉത്പാദനത്തെ കുറയ്ക്കുകയും ചെയ്യുന്നു. അലർജി,റിയാക്ഷൻ എന്നിവയാണ് പ്രധാന ദൂഷ്യവശങ്ങൾ.

സിട്രേറ്റ് (Citrate)[തിരുത്തുക]

രണ്ടുതരത്തിലുള്ള സിട്രേറ്റ് ചികിത്സയ്ക്ക് ഉപയോഗിയ്ക്കുന്നു. സോഡിയം പൊട്ടാസ്യം സിട്രേറ്റും പൊട്ടാസ്യം സിട്രേറ്റും ആണിവ.ചെലവു കുറഞ്ഞതും പാർശ്വഫലങ്ങൾ കുറവുള്ളതുമായ മരുന്നാണിത്.

മഗ്നീഷ്യം(Magnesium)[തിരുത്തുക]

മഗ്നീഷ്യം ഹൈഡ്രോക്സൈഡ് ആണ് സാധാരണയായി ചികിത്സയ്ക്കു ഉപയോഗിയ്ക്കുന്നത്. ഛർദ്ദി,ഓക്കാനം രോഗികളിൽ പാർശ്വഫലമായി ഉണ്ടാകാം [1]

അവലംബം[തിരുത്തുക]

  1. മൂത്രാശയക്കല്ലുകൾ വസ്തുതകളും ചികിത്സയും- നാഷനൽ ബുക്ക് സ്റ്റാൾ-2010 പേജ് 36,37,38.