മുഹിബ്ബെ ദർഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തുർക്കിയിലെ ഒരു പുരാവസ്തു ഗവേഷകയായിരുന്നു മുഹിബ്ബെ ദർഗ - English (Muhibbe Darga ). സുൽത്താൻ അബ്ദുൽഹാമിദിന്റെ ആദ്യ സഹചാരിയും കവിയും വിവർത്തകനുമായ ദാറുഗസാദെ മെഹ്മെത് ഇമിൻ ബെയുടെ ചെറുമകളാണ് മുഹിബ്ബെ ദർഗ.

ജനനം[തിരുത്തുക]

1921 ജൂൺ 13ന് ഇസ്തംബൂളിൽ ജനിച്ചു.[1] ഫ്രഞ്ച് ഗാർഹികാദ്ധ്യാപികയുടെ ശിക്ഷണത്തിൽ വളർന്നു. പാരിസിലും ഇസ്തംബൂളിലുമായി പഠനം പൂർത്തിയാക്കി. പിതാവ് ഡോക്ടറായിരുന്നതിനാൽ അദ്ദേഹത്തിന്റെ തൊഴിൽപരമായ ആവശ്യങ്ങൾക്കായി 1930കളിൽ കുടുംബത്തോടൊപ്പം അനറ്റോലിയ (ഏഷ്യാമൈനർ) ഉദ്വീ്പിലൂടെ യാത്ര ചെയ്യേണ്ടി വന്നു. 1940കളുടെ തുടക്കത്തിൽ ഇസ്തംബൂൾ സർവ്വകലാശാലയുടെ പ്രാചീന അനറ്റോളിയയിലെ നിവാസികളായിരുന്നു ഹിത്യർ വംശജരെ കുറിച്ചുള്ള പഠനം നടത്തുന്ന പഠനശാഖയായ ഹിറ്റിറ്റോളജി ഡിപ്പാർട്‌മെന്റിൽ ചേർന്നു.

അവലംബം[തിരുത്തുക]

  1. https://odatv.com/muhibbe-darga-hayatini-kaybetti-07031823_m.html
"https://ml.wikipedia.org/w/index.php?title=മുഹിബ്ബെ_ദർഗ&oldid=2802296" എന്ന താളിൽനിന്ന് ശേഖരിച്ചത്