മുഹമ്മദ് ബൊഅ്സീസി
Mohamed Bouazizi محمد البوعزيزي | |
---|---|
ജനനം | Tarek al-Tayeb Mohamed Bouazizi[1] 29 മാർച്ച് 1984 Sidi Bouzid, Tunisia |
മരണം | 4 ജനുവരി 2011 Ben Arous, Tunisia | (പ്രായം 26)
അന്ത്യ വിശ്രമം | Garaat Bennour cemetery |
മറ്റ് പേരുകൾ | Basboosa |
തൊഴിൽ | Street vendor |
അറിയപ്പെടുന്നത് | Self-immolation |
ടുണീഷ്യൻ വിപ്ലവം അഥവാ മുല്ലപ്പൂ വിപ്ലവം എന്നറിയപ്പെടുന്ന 2010 - 2011 ലെ തുനീഷ്യൻ പ്രക്ഷോഭത്തിന് പെട്ടുന്നുണ്ടായ കാരണമായി വിശേഷിപ്പിക്കുന്നത് 26 വയസ്സുകാരനായ മൊഹമ്മദ് ബൊഅ്സീസി എന്ന യുവാവിന്റെ ആത്മഹത്യയാണ്. 23 വര്ഷക്കാലം ടുണീഷ്യയെ ഭരിച്ചിരുന്ന സൈനുൽ ആബിദീ ബിൻ അലിക്കെതിരെ നടന്ന ജനകീയ ചെറുത്തു നില്പ്പായിരുന്നു ടുണീഷ്യൻ പ്രക്ഷോഭം.
ഉപജീവനത്തിനും,സഹോദരിമാരുടെ വിദ്യാഭ്യാസത്തിനും പണം കണ്ടെത്താനായി തെരുവിൽ പഴക്കച്ചവടം നടത്തിയിരുന്ന ഒരു സാധാരണക്കാരനായിരുന്നു ബൊഅസീസി.. [2] കച്ചവടം നടത്താനുള്ള ലൈസൻസ് ഇല്ലാത്തതിന്റെ പേരിൽ തന്റെ കച്ചവട സാധനങ്ങൾ പിടിച്ചു വെച്ച സര്ക്കാര് ജീവനക്കാരിക്ക് കൈക്കൂലി നല്കാൻ വിസമ്മതിച്ചതിനെ തുടര്ന്നാണ് സംഭവം അരങ്ങേറുന്നത്. തെരുവിൽ വെച്ച് പരസ്യമായി തന്നെ തല്ലിയ ജീവനക്കാരിക്കെതിരെ പരാതി നല്കാൻ സര്ക്കാര് ഓഫീസിൽ പോയ ബുവാസിസിയെ അവിടെ നിന്നും അപമാനിച്ചു ഇറക്കി വിട്ടു. ദേഷ്യവും,സങ്കടവും വന്ന ബുവാസിസി അതെ സര്ക്കാര് ഓഫീസിനു മുൻപിൽ ദേഹത്ത് പെട്രോൾ ഒഴിച് സ്വയം കത്തി അമർന്നു.
പരസ്യമായ പ്രതിഷേധവും,പ്രകടനവും അനുവദനീയമല്ലാത്ത ടുണീഷ്യയിൽ ഈ ചെറുപ്പക്കാരന്റെ മരണം കൊടുങ്കാറ്റ് വിതച്ചു. ആയിരക്കണക്കിന് യുവാക്കൾ ഇതൊരാത്മഹത്യയല്ല രക്തസാക്ഷിത്വമാണെന്ന് ചൂണ്ടിക്കാട്ടി തെരുവിലിറങ്ങി. സർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചു. നിരവധി പ്രക്ഷോഭകർ തെരുവിൽ കൊല ചെയ്യപ്പെട്ടു.വിപ്ലവത്തിന് ചൂട് പകർന്ന് "ഫേസ് ബുക്ക്" പ്രധാന പങ്കു വഹിച്ചു.
ഒരു മാസത്തിനകം ബെൻ അലി ടുണീഷ്യ വിട്ട് സൌദിയിൽ രാഷ്ട്രീയ അഭയം പ്രാപിച്ചു.