മുള്ളറാംകോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ ഒറ്റുർ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് മുള്ളറാം കോട്. ഈ സ്ഥാലത്തിന് പേരുലഭിക്കാൻ കാരണം തമിഴ്നാട്ടിലെ വൈഗ എന്നൊരു രാജ്യം ഉണ്ടായിരുന്നു. ആ രാജ്യത്തെ രാജവാണ് പെരുമാൾ. അദേഹത്തിന്റെ മകളാണ് പൊന്നുരുകി. മധുരയിലെ രാജവിന് പൊന്നുരുകിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ മധുര രാജന്റെ ദുർഭരണത്തിൽ വൈഗ രാജാവ് സമ്മതിച്ചില്ല. ഇതു മനസ്സിലാക്കിയ മധുര രാജാവ് വൈഗ നഗരം ചുട്ടെരിച്ചു. രക്ഷപെട്ട പൊന്നുരുകിയെ രാജഗുരു വളർത്തി. വൈഗ രാജാവിനോട് പ്രതികാരം ചെയ്യാൻ ദുർഗ ദേവിയെ കഠിന തപസ്സനുഷ്ഠിച്ചു പ്രത്യക്ഷപ്പെടുത്തി. മധുരനഗരത്തെ നശിപ്പിക്കാൻ പ്രാപ്തിയുള്ള ഒരു പുത്രന് വേണ്ടി യാചിച്ചു. കീർത്തിമാനും കുറച്ചുകാലം ആയുസുള്ളവനും ശൈവതേജസുള്ളവനുമായ ഒരു ആൺകുഞ്ഞിനെ ലെഭിക്കുമെന്നും അറിയിച്ചു. കുംഭമാസത്തിലെ ഉത്രം നാളിൽ പുലർച്ചെ സൂര്യോദയത്തിനു കുഞ്ഞു പിറന്നു. കുഞ്ഞിന് ഉലകുടയപെരുമാൾ എന്നു പേരിട്ടു. സർവ്വ വേദങ്ങളും ശാസ്ത്രങ്ങളും പഠിച്ച ആ ബാലൻ പതിനെട്ടു വയസ്സുതികഞ്ഞപ്പോൾ വൈഗ നഗരം വീണ്ടെടുത്തു. മധുര രാജാവിനെ വധിക്കാനായി ഭദ്രകാളിയെ തപസുചെയ്തു. ദേവി ദാരിക വാദത്തിനുപയോഗിച്ച നാന്ദകംവൾ നൽകി. ഇപ്പോൾ ചോദിച്ചാലും വാൾ തിരിച്ചു നൽകണമെന്നും പറഞ്ഞു. വാളുമായി ഉലകുടയപെരുമാൾ യുദ്ധത്തിനുപോയി. പെരുമാൾപടയുടെ മുന്നേറ്റം ചെറുക്കാനാവാതെ മധുരമന്നൻ മാനാ മധുരയിൽ അഭയം തേടി. ഒടുവിൽ മധുരമന്നൻ ഭയന്ന് കാട്ടിലൊളിച്ചു. പിന്തുടർന്ന പെരുമാളിനെ ഭയന്ന് മധുരരാജാവ് ഒരോ സ്ഥലത്തും മാറി മാറി ഒളിച്ചു. മധുര രാജാവ് ഒടുവിലെത്തിയത് തിരുവിതാംകൂറിലായിരുന്നു. ഉലകുടയപെരുമാൾ ശൈവ വംശജനായതിനാൽ അദ്ദേഹം തങ്ങിയ സ്ഥലങ്ങളിലെല്ലാം ഓരോ ക്ഷേത്രങ്ങളുണ്ടായി. ഇരുപത്തിയെട്ടാം ദിവസം എത്തിച്ചേർന്നത് മുള്ളാർന്നു കിടന്ന ഒരു പ്രദേശത്തായിരുന്നു. അന്നുണ്ടായിരുന്ന മുള്ളാർന്നകാട് കാലാന്തരത്തിൽ മുള്ളറാം കോട് എന്നായിമാറി എന്നാണ് പുരാവൃത്തം.

"https://ml.wikipedia.org/w/index.php?title=മുള്ളറാംകോട്&oldid=3086798" എന്ന താളിൽനിന്ന് ശേഖരിച്ചത്