മുളക് ബജ്ജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുളക് ബാജിയും അതുണ്ടാക്കാനുപയോഗിക്കുന്ന മുളകും

കേരളത്തിൽ പ്രചാരത്തിലുള്ള ഒരു ഉത്തരേന്ത്യൻ വിഭവമാണ് മുളക് ബാജി. എരിവ് കുറഞ്ഞ ബാജി മുളകാണ് ഇത് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഈ മുളകിന് സാധാരണ മുളകിനേക്കാൾ വലിപ്പം കൂടുതലായിരിക്കും. തട്ടുകടകളിലാണ് ഈ വിഭവം കൂടുതലായി കണ്ടുവരുന്നത്.

ഉണ്ടാക്കുന്ന വിധം[തിരുത്തുക]

ബാജി മുളക് അറ്റം വിടാതെ നെടുകെ കീറുക. പൊടിയുപ്പ് പുരട്ടുകയോ ഉപ്പിട്ട വെള്ളത്തിൽ അല്പനേരം മുക്കി വയ്ക്കുകയോ ചെയ്യുക. കടലമാവും മുളക്പൊടിയും സോഡാപൊടിയും ഉപ്പും ചേർത്ത് കലക്കിയ മിശ്രിതത്തിൽ ഈ മുളകുകൾ മുക്കുക. തിളച്ച് പാകമായ എണ്ണയിൽ വറുത്ത് കോരുക. സവാളയും മുളകും അരിഞ്ഞ സലാഡ് ചേർത്ത് വിളമ്പുക.


ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുളക്_ബജ്ജി&oldid=3411144" എന്ന താളിൽനിന്ന് ശേഖരിച്ചത്