മുന്നോക്ക വികസന കോർപ്പറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


1934 മുതൽ  അധഃകൃത പിന്നാക്ക വിഭാഗത്തിൽ  ഉൾപ്പെടുത്തിയിരുന്ന  സമുദായങ്ങളേ  സമഗ്രമായ സാമൂഹ്യ കണക്കെടുപ്പിന്റേയോ  ( സോഷ്യൽ സർവ്വേ ) മറ്റു യാതൊരു തെളിവുകളുടെയോ  അടിസ്ഥാനമില്ലാതെ  ജാതി മത  വിരോധത്തിന്റെ  പേരിൽ  മാത്രം  കേരളാ നിയമസഭയിൽ  ഭൂരിപക്ഷം ഉണ്ടായിരുന്ന  സമുദായ അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച്  1957 ലേ സർക്കാർ  അവർക്ക്  നൽകി വന്നിരുന്ന  സർക്കാർ ഉദ്യോഗങ്ങളിലേയും നിയമസഭയിലേയും  പ്രാതിനിത്യവും ( അധികാര പങ്കാളിത്തം ) വിദ്യാഭ്യാസ രംഗത്തേ  സീറ്റുകൾ മാറ്റിവയ്ക്കലും  മറ്റു സാമ്പത്തികമായ ആനുകൂല്യങ്ങളും   നിർത്തലാക്കി . സാമൂഹ്യമായി  കേരളത്തിൽ  ഏറ്റവും  പിന്നാക്കമായിരിക്കുന്ന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാരുടെ സമഗ്ര സാമ്പത്തിക വികസനം ലക്ഷ്യമാക്കി കേരള സർക്കാരിന്റെ കീഴിൽ 2012 നവംബർ 8 ന് ആരംഭിച്ചതാണ് കമ്പനി ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള  മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ   . ഇൻഡ്യൻ സംസ്ഥാനങ്ങളിൽ മുന്നാക്ക സമുദായ ക്ഷേമ ക്ഷേമത്തിനായി കമ്പനി രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സമുന്നതി എന്ന പേരിലാണ് കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ്‌ അറിയപ്പെടുന്നത്. സാമൂഹ്യമായ പിന്നാക്കക്കാർക്ക് ഭരണഘടനപ്രകാരം  അനുവദിച്ചിട്ടുള്ള  സംവരണപട്ടികയിൽ  ഉൾപ്പെടുത്താതേയിരിക്കുന്ന  സമുദായങ്ങളിലെ പഠനത്തിൽ മികവ്‌ പുലർത്തുന്ന ഒരു കുട്ടിയും സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം അർഹമായ ഒരു അവസരവും നഷ്‌ടപ്പെടരുത്‌ എന്നതാണ്‌ സമുന്നതിയുടെ കാഴ്‌ചപ്പാട്‌.

പ്രവർത്തനങ്ങൾ

കോർപ്പറേഷൻ നടപ്പിലാക്കുന്ന പ്രധാന പരിപാടികളിൽ സ്കോളർഷിപ്പ്‍, പരിശീലനത്തിനുള്ള സഹായം, തവണ വായ്പാ സഹായം, നൈപുണ്യ സംരംഭകത്വ വികസനം, ജീർണ്ണിച്ച അഗ്രഹാരങ്ങളുടെ പുനരുദ്ധാരണം എന്നിവ ഉൾപ്പെടുന്നു. 2016-17 വർഷത്തിൽ ബഡ്ജറ്റിൽ വകയിരുത്തിയ 3,500 ലക്ഷം രൂപയിൽ 1,923.14 ലക്ഷം രൂപ ചെലവഴിച്ചു. 2017-18 വർഷത്തിലേക്ക് വിവിധ പരിപാടികൾക്കായി കോർപ്പറേഷനുവേണ്ടി വകയിരുത്തിയിരിക്കുന്നത് 3000 ലക്ഷം രൂപയാണ്. [1]

കേരളാ സ്റ്റേറ്റ്  പിന്നാക്ക വിഭാഗ കമ്മീഷൻ  [തിരുത്തുക]

കേരള ജനസംഖ്യയിൽ 26 ശതമാനത്തിലധികം വരുന്നതും ഭരണഘടനപ്രകാരം സാമൂഹ്യ പിന്നാക്ക വിഭാഗത്തിന്  നൽകുന്ന സംവരണം  അനുവദിക്കാതെയിരിക്കുന്ന  സമുദായങ്ങളിലെ വലിയൊരു വിഭാഗം സാമൂഹ്യമായും സാമ്പത്തികമായും  വിദ്യാഭ്യാസപരമായും വളരെ പിന്നാക്കാവസ്ഥയിൽ ഉൾപ്പെടുന്നവരും അതുമൂലമുള്ള അവശതകൾ അനുഭവിക്കുന്നവരുമാണ്‌. ഈ  വിഭാഗത്തെ  സാമൂഹ്യമായ പിന്നാക്കക്കാർക്കുള്ള  സംവരണ പട്ടികയിൽ  ഉൾപ്പെടുത്തുന്നതിന്  കേരളാ സർക്കാർ  സമഗ്രമായ സോഷ്യൽ സർവ്വേ  നടത്തി റിപ്പോർട്ട്  കമ്മീഷന് കൈമാറണം .റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ  ഇന്നത്തെ  സമൂഹത്തിൽ  പിന്നാക്കം നിൽക്കുന്നവരെ  നിർണ്ണയിക്കുവാൻ കഴിയൂ .ഇപ്പോൾ  സാമൂഹ്യമായി  പിന്നാക്കം നിൽക്കുന്നവർ ആരെന്ന് യാതൊരു തെളിവുമില്ല . സ്വാതന്ത്ര്യലബ്‌ധിയുടെ ഏഴുപതിറ്റാണ്ടുകൾ പിന്നിടുമ്പോഴും സംവരണവും  ആനുകൂല്യങ്ങളും  അനുവദിക്കാതെ സമൂഹത്തിൽ ഏറ്റവും പിന്നോക്കമായവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നുവെന്ന യാഥാർത്ഥ്യം സാമൂഹ്യനീതിയിൽ അധിഷ്‌ഠിതമായ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആവശ്യകതയിലേക്ക്‌ വിരൽചൂണ്ടുന്നു. [2]

അവഗണിത ജന വിഭാഗം[തിരുത്തുക]

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമൂഹ്യമായ പിന്നാക്ക വിഭാഗത്തിന്റെ സംവരണാനുകൂല്യങ്ങളിൽ ഉൾപ്പെടുത്താതേയിരിക്കുന്നവരും വിദ്യാഭ്യാസ രംഗങ്ങളിൽ സീറ്റുകൾ  അനുവദിക്കാതെയിരിക്കുന്നതുകൊണ്ടും നിയമസഭയുൾപ്പടെയുള്ള  ജനപ്രതിനിധി സഭകളിലും പബ്ലിക്ക് സർവീസ് കമ്മീഷൻ  വഴിയുള്ള  സർക്കാർ  ഉദ്യോഗനിയമനങ്ങളിലും ആനുപാതികമായ പ്രാധിനിത്യം അഥവാ അധികാരങ്ങളിൽ പങ്കാളിത്തം   അനുവദിക്കാത്തതുമൂലവും സാമൂഹ്യമായും  സാമ്പത്തികമായും   സാഹിത്യമായും  സാംസ്കാരികമായും ആത്മീയമായും  ജനസംഖ്യയിലും പിൻതള്ളപ്പെട്ടുകൊണ്ടിരിക്കുന്നവരുമായ ഒരു വലിയ ജനവിഭാഗത്തെ, ജാതിമത ചിന്തകളുടെ അതിർ വരമ്പുകൾ ഇല്ലാതെ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്‌പാണ്‌ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെ കേരളത്തിൽ ആരംഭിച്ച `സമുന്നതി' എന്ന പേരിലറിയപ്പെടുന്ന കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷനെന്നാണ്‌ സംവരണാനുകൂല്യങ്ങൾ  അനുഭവിച്ചുവരുന്നവർക്ക്   ഏതാണ്ട്  മുഴുവൻ  നിയമസഭാ അംഗങ്ങളുള്ള കേരള സർക്കാരുകൾ  പറയുന്നത്    .[3] സാമൂഹ്യമായ പിന്നാക്കക്കാർക്ക് ഭരണഘടനപ്രകാരം  അനുവദിച്ചിട്ടുള്ള  സംവരണപട്ടികയിൽ  ഉൾപ്പെടുത്താതേയിരിക്കുന്ന സമുദായങ്ങളിലെ പഠനത്തിൽ മികവ്‌ പുലർത്തുന്ന ഒരു കുട്ടിക്കും സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം അർഹമായ ഒരു അവസരവും നഷ്‌ടപ്പെടരുത്‌ എന്നതാണ്‌ സമുന്നതിയുടെ കാഴ്‌ചപ്പാട്‌.

മുന്നോക്ക സമുദായം[തിരുത്തുക]

കേരളത്തിൽ  1932 ൽ ആണ്  ആദ്യമായും  അവസാനമായും  സമഗ്രമായ സോഷ്യൽ സർവ്വേ നടത്തിയിട്ടുള്ളത്  .തുടർന്ന്  88 വർഷമായി  കേരള സമൂഹത്തിൽ  പിന്നാക്ക വിഭാഗം ആരാണെന്നുള്ളതിന്  യാതൊരു കണക്കുകളും തെളിവുകളും രേഖയുമില്ല  .അങ്ങനെയിരിക്കേ  സർക്കാർ  'മുന്നോക്ക സമുദായം' എന്ന പേരിൽ  കമ്പനി  രജിസ്റ്റർ ചെയ്തതിനെതിരെ , സർക്കാർ  ഉദ്യോഗങ്ങളും  നിയമസഭാ  അംഗത്വവും  ഫലത്തിൽ നിഷേധിച്ചിരിക്കുന്ന  സമുദായവിഭാഗത്തിൽ  നിന്നും  ശക്തമായ  എതിർപ്പുണ്ടായി . അതിനെ തുടർന്ന്  രജിസ്റ്റർ  ചെയ്ത  നാമം  മാറ്റിയില്ലെങ്കിലും  സമുന്നതി  എന്ന പേരും കൂടി ഉപയോഗിച്ച് തുടങ്ങി .

അവലംബം[തിരുത്തുക]

1. കേരളാ സ്റ്റേറ്റ് വെൽഫെയർ കോർപ്പറേഷൻ ഫോർ ഫോർവേർഡ് കമ്യുണിറ്റിസ്  ( പ്രൈവറ്റ്  ലിമിറ്റഡ് കമ്പനി ) ,. വിവരാവകാശം ശേഖരിച്ചത് . 12.10.2015 .

2 .കേരളാ സ്റ്റേറ്റ്  പിന്നാക്ക വിഭാഗ കമ്മീഷൻ  റിപ്പോർട്ട്

3.മാനവ ഐക്യവേദി  അവശ സമുദായ സംഘടന / വിവിധ പരാതികൾ .

പുറം കണ്ണികൾ

  • https://samunnathi.com/home | മുന്നാക്ക വികസന കോർപ്പറേഷൻറെ ഔദ്യോഗിക വെബ്സൈറ്റ്.
  • http://kscbc.kerala.gov.in/ / കേരളാ സ്റ്റേറ്റ്  പിന്നാക്ക വിഭാഗ കമ്മീഷൻ  ഔദ്യോഗിക വെബ്സൈറ്റ്.
  1. കേരളാ സ്റ്റേറ്റ് വെൽഫെയർ കോർപ്പറേഷൻ ഫോർ ഫോർവേർഡ് കമ്യുണിറ്റിസ്  ( പ്രൈവറ്റ്  ലിമിറ്റഡ് കമ്പനി
  2. കേരളാ സ്റ്റേറ്റ്  പിന്നാക്ക വിഭാഗ കമ്മീഷൻ  റിപ്പോർട്ട്
  3. മാനവ ഐക്യവേദി  അവശ സമുദായ സംഘടന