Jump to content

മുനാവർ റാണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുനാവർ റാണ
മുനാവർ റാണ
ജനനം
റായ്ബറേലി, ഉത്തർപ്രദേശ്
ദേശീയതഇന്ത്യൻ
തൊഴിൽഉറുദു കവി

2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഹിന്ദി - ഉറുദു കവിയാണ് മുനാവർ റാണ (ജനനം : 26 നവംബർ 1952). 'ശഹദാബ' എന്ന ഉറുദു കാവ്യ സമാഹാരത്തിനായിരുന്നു പുരസ്കാരം.

ജീവിതരേഖ

[തിരുത്തുക]

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ജനിച്ചു. കാവ്യ മുഷായിരകളിലെ തിളക്കമുള്ള താരമാണിദ്ദേഹം. വിഭജനത്തോടെ കുടുംബാംഗങ്ങളിൽ ഭൂരിപക്ഷവും പാകിസ്താനിലേക്ക് പോയെങ്കിലും മുനാവറിന്റെ അച്ഛന്റെ പ്രേരണയാൽ ഇന്ത്യയിൽ തങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. പിന്നീട് അവർ കൊൽക്കത്തയിലേക്ക് കുടിയേറി. മുനാവറിന്റെ ഗസലുകളിലെ മാതൃ ബിംബങ്ങൾ നിരവധി ആരാധകരെ അദ്ദേഹത്തിനു നേടി കൊടുത്തു. ഹിന്ദിയിലും ബംഗളയിലും ഗുർമുഖി മഭാഷയിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1][2] രാജ്യം വർഗീയമായി ഭിന്നിപ്പിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നതിൽ പ്രതിഷേധിച്ച് മുനവ്വർ റാണ 2015 ഒക്ടോബറിൽ സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നൽകി. ഇനി സർക്കാരിന്റെ ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു.[3]

കൃതികൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്[4]

അവലംബം

[തിരുത്തുക]
  1. http://www.thenews.com.pk/article-123109-Dallas:-Urdu-Hindi-Mushaira-to-be-organized-on-Oct-25
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-18. Retrieved 2014-12-22.
  3. "ഉർദു കവി മുനവ്വർ റാണ പുരസ്കാരം തിരിച്ചുനൽകി". www.deshabhimani.com. Retrieved 19 ഒക്ടോബർ 2015.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2014-12-22.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുനാവർ_റാണ&oldid=3641436" എന്ന താളിൽനിന്ന് ശേഖരിച്ചത്