മുദ്രപ്പത്രം
ദൃശ്യരൂപം
സാധനങ്ങളുടേയും സേവനങ്ങളുടേയും കൈമാറ്റം ചെയ്യുന്നതിലേയ്ക്കായി സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നിർമ്മിച്ച് വിതരണം ചെയ്യുന്ന റവന്യൂ സ്റ്റാമ്പ് അച്ചടിച്ച കടലാസിനേയാണ് സാധാരണയായി മുദ്രപ്പത്രം എന്നു പറയുന്നത്. ഓരോ കൈമാറ്റത്തിലൂടെയും സർക്കാരിലേയ്ക്ക് ലഭിക്കേണ്ടുന്ന മൂല്യമനുസരിച്ച് ഓരോ മുദ്രപ്പത്രത്തിനും ഓരോ വില നിശ്ചയിച്ചിട്ടുണ്ട്. രണ്ട് വ്യക്തികൾ തമ്മിലോ സ്ഥാപനങ്ങളും വ്യക്തികളും തമ്മിലോ സഥാപനങ്ങളും സ്ഥാപനങ്ങളും തമ്മിലോ ഉണ്ടാക്കുന്ന ഉടമ്പടി ബലപ്പെടുത്തുന്നതിനും മുദ്രപ്പത്രങ്ങൾ ഉപയോഗിക്കുന്നു. കൂടാതെ സർക്കാർ സ്ഥാപനങ്ങളിലേയ്ക്കുള്ള ചില അപേക്ഷകൾക്കും മുദ്രപ്പത്രങ്ങൾ ഉപയോഗിക്കുന്നു.