ഉള്ളടക്കത്തിലേക്ക് പോവുക

മുതലപ്പൊഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുതലപ്പൊഴിയിലെ വാർഫുകളിലൊന്ന്

തിരുവനന്തപുരം നഗരത്തിൽനിന്നും 26 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്ന പ്രദേശമായ പെരുമാതുറയിലെ ഒരു പൊഴിയാണ് മുതലപ്പൊഴി. വാമനപുരംപുഴ കഠിനംകുളം കായൽ വഴി കടലിൽ പതിക്കുന്നിടമാണിവിടം.ശംഖുമുഖം - വേളിതുമ്പ റോഡ് നേരെ ചെന്നെത്തുന്നത് മുതലപ്പൊഴിയിലാണ്. പ്രദേശത്ത് ഒരു കഫെറ്റീരിയയും കുട്ടികളുടെ പാർക്കും നിർമ്മിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.

അപകടങ്ങൾ

[തിരുത്തുക]

മൺസൂൺ സമയത്ത് ഈ ഭാഗത്ത് മണൽ നിക്ഷേപം കൂടുതലായതിനാൽ ഇവിടെയുള്ള ഹാർബറിന്റെ നിർമ്മാണത്തിലെ അപാകതകളെത്തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് നിരന്തരം അപകടങ്ങൾ സംഭവിക്കുന്നുണ്ട്. മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് സംബന്ധിച്ച് അദാനി പോർട്ടുമായി സർക്കാർ ഹാർബർ എൻജിനീയറിങ് വിഭാഗം കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.[1]മുതലപ്പൊഴിയിൽ അഞ്ചു മീറ്ററും പെരുമാതുറയിൽ മൂന്നു മീറ്ററും ആഴത്തിൽ മണ്ണു നീക്കംചെയ്യാൻ ഹാർബർ എൻജിനീയറിങ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്.[2] മുതലപ്പൊഴി പുലിമുട്ടിന്റെ നീളം കൂട്ടുന്നതു സംബന്ധിച്ചു പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ (CWPRS) പഠനങ്ങൾ നടക്കുന്നുണ്ട്. മുതലപ്പൊഴിയിൽ സുരക്ഷ മുൻനിർത്തി മുങ്ങൽവിദഗ്ധരായ ഇരുപതോളം പേരെ നിയമിച്ചിട്ടുണ്ട്. ഡൈവിംഗ് വിദഗ്ധരായ ഇവർ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരാണ്. രക്ഷപ്രവർത്തനങ്ങൾക്കായി മൂന്നു സ്പീഡ് ബോട്ടുകളും 24 x7 ആംബുലൻസും ലഭ്യമാക്കിയിട്ടുണ്ട്.[3]

അവലംബം

[തിരുത്തുക]
  1. https://prdlive.kerala.gov.in/news/174433
  2. https://prdlive.kerala.gov.in/news/313952
  3. https://prdlive.kerala.gov.in/news/316635
"https://ml.wikipedia.org/w/index.php?title=മുതലപ്പൊഴി&oldid=4521408" എന്ന താളിൽനിന്ന് ശേഖരിച്ചത്