മുണ്ടയോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പ്രദേശമാണ് മുണ്ടയോട്.പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന പ്രദേശമാണിത്. പെരളശ്ശേരി പ‍ഞ്ചായത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.മുണ്ടയോട് എൽ പി സ്കൂളും ഏ കെ ജി നേഴ്സിംങ് കോളേജും ഇവിടെയുള്ള പ്രധാന സ്ഥാപനങ്ങളാണ്. ശ്രീ കൂടൻ ഗുരുനാഥൻ ക്ഷേത്രം ഇവിടെയുള്ള പ്രധാന ക്ഷേത്രമാണ്.ഗ്രന്ഥാലയവും ചെറിയ കാവുകളും ഇവിടെ കാണപ്പെടുന്നു.നെൽപ്പാടങ്ങളും ചെറിയ കുന്നുകളും തോടുകളും ഈ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യത്തിന് മാറ്റേകുന്നു.

"https://ml.wikipedia.org/w/index.php?title=മുണ്ടയോട്&oldid=3729343" എന്ന താളിൽനിന്ന് ശേഖരിച്ചത്