മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രം

കേരളത്തിലെ ഒരു ശ്രീകൃഷ്ണക്ഷേത്രമാണ് മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രം. കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ മുഖത്തല ബ്ലോക്കിന്റെ പരിധിയിലുള്ള തൃക്കോവിൽവട്ടം പഞ്ചായിത്തിലെ തൃക്കോവിൽവട്ടം വാർഡിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൊല്ലം ജില്ലാ ആസ്ഥാനമായ ചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റുട്ടിൽ ഏകദേശം 9 കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ചാൽ മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചേരം. ഏക വിഗ്രഹ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുഖത്തല ക്ഷേത്രം. മുഖത്തല മുരാരിയുടെ അപാരമായ ശക്തി തന്നെയാണ് ഇവിടെ മറ്റു ഉപ ദേവതാ പ്രതിഷ്ഠകളില്ലാത്തത് എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് അയ്യായിരത്തിൽപ്പരം വർഷത്തെ പഴക്കമുണ്ട് എന്നു കരുതപ്പെടുന്നു.[1] [2]

മുരനെന്നു പേരായ അസുരനെ വധിക്കുവാനായി പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനെയാണ് ഇവിടെ മുരഹരിയായി ആരാധിക്കുന്നത്. മുരാസുരനെ വധിച്ചതിനു ശേഷം അതിനു സമീപത്തുള്ള പ്രദേശം മുഖത്തല എന്ന പേരിൽ അറിയപ്പെട്ടു. മുഖവും തലയും വീണയിടം എന്നതിലാണ് ഈ സ്ഥലത്തിന് മുഖത്തല എന്ന പേരു ലഭിച്ചത് എന്നാണ് വിശ്വാസം. പുരാതനമായ കേരളീയ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കരിങ്കല്ലിലും കല്ലിലും കടഞ്ഞെടുത്തിരിക്കുന്ന മനോഹരമായ ശില്പങ്ങൾ ക്ഷേത്രത്തെ ആകർകമാക്കുന്നു. ഇവിടുത്തെ കൊടിമരത്തിന്റെ വിളക്കു തറയിൽ ദശാവതാരങ്ങളെ കൊത്തി വച്ചിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. "Mukhathala Sreekrishnaswamy Temple | Temples in Kottayam | Kerala Temple Architecture" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-07-25.
  2. "Welcome To Mukhathala Sree Krishnaswami Temple-Official Website, Kollam". ശേഖരിച്ചത് 2022-07-25.
  3. Vipinlal, Deepthi. "മുരാരി വാഴുന്ന മുഖത്തല ക്ഷേത്രം" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-07-25.