മീഡിയവിക്കി സംവാദം:Hist

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാഴികക്കല്ലുകൾ എന്നല്ലേ നല്ലത്? --ചള്ളിയാൻ 18:05, 8 മേയ് 2007 (UTC)[മറുപടി]

താളുകളിലെ ഓരോ തിരുത്തലുകളേയും നാഴികകല്ലുകൾ എന്ന് വിളിക്കേണ്ടന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 18:09, 8 മേയ് 2007 (UTC)[മറുപടി]

പുരാവൃത്തം ചേരുമെന്നാണോ? ആ താളിന്റെ ചരിത്രം, പുരാവൃത്തം എന്നൊക്കെ എഴുതുന്നതിനേക്കാൾ എത്രയോ ഭേധം ആ താളിന്റെ നാഴികക്കല്ലുകൾ അതിന്റെ വളർച്ചയിലെ ദശകൾ എന്നൊക്കെ പറയുന്നത്. പിന്നെ ഇതൊക്കെ പഞ്ചായത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലേ? --ചള്ളിയാൻ 18:24, 8 മേയ് 2007 (UTC)[മറുപടി]

ക്ഷമിക്കുക, History എന്നായിരുന്നു അവിടെയുണ്ടായിരുന്ന ഇംഗ്ലീഷ് പദം, പദാനുപദ തർജ്ജമ ചെയ്തുവെന്നേയുള്ളു. ഞാൻ നേരത്തേ ചെയ്തിരുന്നതു പോലെ അങ്ങ് തിരുത്തിയതാണ്. അതാണ് യോജിക്കുന്നവ എന്നു തോന്നി, പുരാവൃത്തം വേണമെങ്കിൽ മായ്ച്ചേക്കാം, Interface -ൽ സാധാരണ കാണുന്ന ഒട്ടുമിക്ക മീഡിയാവിക്കിസന്ദേശങ്ങളും തിരുത്തിപ്പോയി, വേണമെങ്കിൽ ചർച്ചചെയ്ത് തിരുത്താവുന്നതാണ്--പ്രവീൺ:സംവാദം 18:34, 8 മേയ് 2007 (UTC)[മറുപടി]


ഞാൻ പറയുന്നത് ശരിയാവണമന്നില്ല. എനിക്കുള്ള അജ്ഞാനം നീക്കാൻ കഴവുള്ളവരാണ്‌ നിങ്ങളൊക്കെ. പക്ഷേ എനിക്ക് റഫറൻസിനോടാണ്‌ പഥ്യം. മറ്റുള്ളവർ അങ്ങനെ ചെയ്യുന്നു എന്നതുകൊണ്ട് ഞാൻ ഒരിക്കലും ഒന്നും ചെയ്യില്ല. എന്റെ അഭിപ്രായം ശക്തിയുക്തം പറയുകയും ചെയ്യും എന്റെ മനസ്സിലെ ധാരണ മാറുന്നതുവരെ അതായറത് തെളിവ് കിട്ടുന്നവരെ. അതു കൊണ്ട് വിഷമം ഒന്നും തോന്നരുത്. താങ്കൾ ചെയ്ത കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധയിൽ പെടാറുണ്ട്. അതിനൊന്നും പ്രശ്നങ്ങൾ തോന്നിയിരുന്നില്ല. ഇത് കണ്ടപ്പോൾ അസ്വാഭാവികത തോന്നി അതിനാൽ പറഞ്ഞു എന്നു മാത്രം ചർച്ച ചെയ്ത് ഒരു തീരുമാനത്തിൽ എത്താം. എന്താ? --ചള്ളിയാൻ 02:25, 9 മേയ് 2007 (UTC)[മറുപടി]
പുരാവൃത്തത്തോട്‌ ഞാനും യോജികുന്നില്ല, അതുകൊണ്ട്‌ പണ്ട്‌ മാറ്റിയവയെല്ലാം തിരുത്തേണ്ടതില്ല. അതിൽ മിക്കവയും എല്ലാവരും അംഗീകരിച്ചതാണെന്ന് തൊന്നുന്നു. നാഴികകല്ലുകൾ ഒരു നല്ല നിർദ്ദേശമാണെന്ന് വിചാരിക്കുന്നു.--സാദിക്ക്‌ ഖാലിദ്‌ 14:10, 9 മേയ് 2007 (UTC)[മറുപടി]

^^^^^^^^^^^^^^^^^^^^^മുകളിൽ കാണുന്നവ സംവാദം താളുകളിൽ നിന്നും ശേഖരിച്ചതാണ്^^^^^^^^^^^^^^^^^^^^^^^^^^^^

ചരിത്രം എന്നായിരുന്നു ആദ്യം തർജ്ജമ ചെയ്തത്, ഈയിടെ ചരിത്രം എന്നവസാനിക്കുന്ന ഒട്ടനവധി ലേഖനം വന്നപ്പോൾ എനിക്കു തന്നെ തലകറങ്ങിപ്പോയി. അതാണ് പുരാവൃത്തമെന്ന് മാറ്റി നോക്കിയത്. നേരത്തേ പറഞ്ഞതുപോലെ ഓരോ തിരുത്തലിനേയും നാഴികകല്ലുകൾ എന്നു വിളിക്കേണ്ടന്നെന്റെ അഭിപ്രായം. ലേഖനം സമഗ്രമായി തിരഞ്ഞെടുക്കുന്നതിനെ നാഴികകല്ലുകൾ എന്നു വിളിക്കാമല്ലോ.. നാഴികകല്ലുകൾക്കൊരു പോസിറ്റീവ് ഗന്ധമുണ്ടന്നാണ് എനിക്കു തോന്നുന്നത്(എനിക്കുമാത്രം തോന്നുന്നതാവാം), തിരുത്തലുകൾ എപ്പോഴും അങ്ങിനെയാകണമെന്നില്ലല്ലോ. ചള്ളിയൻ തന്നെ പറഞ്ഞ ഒരു വാക്ക് കടമെടുത്താൽ ചുവടുകൾ(ഗൂഗിൾ റ്റോക്കിൽ - foot steps എന്ന്) നല്ലൊരു നിർദ്ദേശമാണ്. എങ്കിലും ലേഖനവുമായി നേരിട്ടൊരു ബന്ധം പുതിയതായി വരുന്ന ഒരാൾക്ക് കാണാൻ കഴിഞ്ഞെന്നു വരില്ല, പിന്നെ ഏകവചന, ബഹുവചന പ്രശ്നവും വരും.
  • പിന്നെ History എന്നത് തർജ്ജമ ചെയ്യുമ്പോൾ റെഫറൻസ് വേണോ?
  • മറ്റുള്ളവർ അങ്ങിനെ ചെയ്തു എന്നതുകൊണ്ട് മാത്രം ചെയ്യാതിരിക്കേണ്ട കാര്യവുമില്ല. നമ്മുടെ സമയം നമുക്ക് ലാഭിക്കുകയും ചെയ്യാം--പ്രവീൺ:സംവാദം 19:34, 9 മേയ് 2007 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=മീഡിയവിക്കി_സംവാദം:Hist&oldid=4029063" എന്ന താളിൽനിന്ന് ശേഖരിച്ചത്