മിസ് നൈറ്റിൻഗേൽ അറ്റ് സ്കുട്ടാരി, 1854

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Miss Nightingale at Scutari, 1854
The Lady with the Lamp
Florence Nightingale. Coloured lithograph. Wellcome V0006579.jpg
Lithograph of Miss Nightingale at Scutari, 1854
ArtistHenrietta Rae
Year1891
SubjectFlorence Nightingale at Scutari Hospital

1891-ൽ ഹെൻറിയേറ്റ റേ വരച്ച ഒരു ചിത്രമാണ് മിസ് നൈറ്റിൻഗേൽ അറ്റ് സ്കുട്ടാരി. ദി ലേഡി വിത്ത് ദ ലാമ്പ് എന്നും ഈ ചിത്രം അറിയപ്പെടുന്നു. ഈ ചിത്രത്തിൽ ക്രിമിയൻ യുദ്ധസമയത്ത് സ്കുട്ടാരി ആശുപത്രിയിൽ ഉണ്ടായിരുന്ന ഫ്ലോറൻസ് നൈറ്റിംഗേലിനെ ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രത്തിൽ നൈറ്റിംഗേലിന്റെ ത്രിപാദാത്മകമായ അളവിലുള്ള കാൽപനികച്ഛായയിൽ വെളുത്ത ഷാൾ ധരിച്ച ഒരു യുവതി കത്തിച്ച എണ്ണ വിളക്കുമായി ചുവന്ന കോട്ട് തോളിൽ ധരിച്ച മുറിവേറ്റ ഒരു പട്ടാളക്കാരനെ നോക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. പരിക്കേറ്റ മറ്റ് സൈനികർ പശ്ചാത്തലത്തിൽ സൈനിക പതാകകൾക്ക് താഴെ കിടക്കുന്നു.

1891-ൽ "ദി ലേഡി വിത്ത് ദ ലാമ്പ്" എന്ന പേരിൽ "യൂലെ ടൈഡ്" ക്രിസ്മസ് വാർഷികത്തോടനുബന്ധിച്ച് ഈ ചിത്രത്തിനെ ക്രോമോലിത്തോഗ്രാഫിയിൽ പുനർനിർമ്മാണത്തിന് പ്രസാധകരായ കാസ്സൽ & കമ്പനിയെ നിയോഗിച്ചു. യഥാർത്ഥ ഓയിൽ പെയിന്റിംഗിന്റെ സ്ഥാനം എവിടെയാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Henrietta Rae.jpg

ക്ലാസിക്കൽ, സാങ്കൽപ്പിക, സാഹിത്യ വിഷയങ്ങളിൽ പ്രാവീണ്യം നേടിയ വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു പ്രമുഖ ഇംഗ്ലീഷ് ചിത്രകാരിയായിരുന്നു ഹെൻറിയേറ്റ റേ. [1][2]അവരുടെ ഏറ്റവും അറിയപ്പെടുന്ന ചിത്രം ആണ് ദി ലേഡി വിത്ത് ദ ലാമ്പ് (1891); സ്കുട്ടാരിയിലെ ഫ്ലോറൻസ് നൈറ്റിംഗേലിനെ ഈ ചിത്രത്തിൽ ചിത്രീകരിക്കുന്നു. ആധുനിക നഴ്സിംഗിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിനെ ചിത്രീകരിക്കുന്ന 1891-ലെ മിസ് നൈറ്റിംഗേൽ അറ്റ് സ്കുട്ടാരി (1854) ചിത്രം പതിവായി പുനർനിർമ്മിക്കപ്പെടുന്നു. പൊതുവെ ഈ ചിത്രത്തിനെ ലേഡി വിത്ത് ദി ലാമ്പ് എന്നും വിളിക്കുന്നു.

അവലംബം[തിരുത്തുക]

  1. Arthur Fish, Henrietta Rae (Mrs. Ernest Normand), London, Cassell & Co., 1905.
  2. Deborah Cherry, Painting Women: Victorian Women Artists, London, Routledge, 1993.