Jump to content

മിഷേൽ ബോൾസോനാരോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഷേൽ ബോൾസോനാരോ
ബ്രസീലിലെ പ്രഥമ വനിത
Assumed role
1 January 2019
രാഷ്ട്രപതിജെയർ ബോൾസോനാരോ
മുൻഗാമിമാർസെല ടെമർ
വ്യക്തിഗത വിവരങ്ങൾ
ജനനം
മിഷേൽ ഡി പോള ഫിർമോ റെയ്നാൾഡോ

(1982-03-22) 22 മാർച്ച് 1982  (42 വയസ്സ്)
Ceilândia, ഫെഡറൽ ഡിസ്ട്രിക്റ്റ്, ബ്രസീൽ
പങ്കാളി
കുട്ടികൾ2
വസതിപാലാസിയോ ഡാ അൽവോറഡ

ചേംബർ ഓഫ് ഡെപ്യൂട്ടീസിന്റെ മുൻ ബ്രസീലിയൻ പാർലമെന്ററി സെക്രട്ടറിയാണ് മിഷേൽ ഡി പോള ഫിർമോ റെയ്നാൽഡോ ബോൾസോനാരോ (ജനനം: 22 മാർച്ച് 1982) [1][2] . പ്രസിഡന്റ് ജെയർ ബോൾസോനാരോയെ വിവാഹം കഴിച്ച അവർ നിലവിലെ ബ്രസീലിലെ പ്രഥമ വനിതയായി.[3]

ജീവചരിത്രം

[തിരുത്തുക]

കുടുംബവും വിദ്യാഭ്യാസവും

[തിരുത്തുക]

മരിയ ദാസ് ഗ്രിയാസ് ഫിർമോ ഫെറെയിറയുടെയും വിസെൻറ് ഡി പോളോ റെയ്നാൾഡോയുടെയും മകളായി മിഷേൽ ഡി പോള ഫെഡറൽ ഡിസ്ട്രിക്റ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് മേഖലയായ സിലാൻഡിയയിലാണ് ജനിച്ച് വളർന്നത്. വിരമിച്ച ബസ് ഡ്രൈവറായ അവരുടെ പിതാവ് സിയാറയിലെ ക്രേറ്റസിൽ ജനിച്ചു. "പൗലോ നെഗോ", എന്ന വിളിപ്പേര് ഉള്ള അദ്ദേഹം വംശീയ ആരോപണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനായി ജെയർ ബോൾസോനാരോയുടെ പ്രസംഗങ്ങളിൽ ദേശീയതലത്തിൽ അറിയപ്പെട്ടു.[4][5]ബ്രസീലിയൻ വ്യോമസേനയിൽ അംഗമായ ഡീഗോ ടോറസ് റെയ്നാൾഡോ (ജനനം: 1988) എന്ന രണ്ടാം സഹോദരനും അവർക്കുണ്ട്. മിഷേലിന്റെ അച്ഛനും രണ്ടാനമ്മയുമായ മൈസയും മിഠായിയുടെയും ഒരു ഉൽ‌പാദന ചെറുകിട ബിസിനസിന്റെയും ഉടമകളാണ്.[6]

മുതിർന്നവർക്കുള്ള വിദ്യാഭ്യാസത്തിലൂടെ നേടിയ ഒരു ഹൈസ്‌കൂൾ ഡിപ്ലോമ അവർക്കുണ്ട്. അവർ ഒരു ഫാർമസി വിദ്യാർത്ഥിയായി സർവ്വകലാശാലയിൽ ചേർന്നു. പക്ഷേ ഒരിക്കലും ക്ലാസിൽ പങ്കെടുത്തില്ല. പാർലമെന്ററി സെക്രട്ടറിയായി ജോലി ചെയ്യുന്നതിന് മുമ്പ് ഒരു തുണിക്കടയിൽ സെയിൽസ് പേഴ്സണായും സൂപ്പർ മാർക്കറ്റ് കാഷ്യറായും ജോലി ചെയ്തു.

ചേംബറും ബോൾസോനാരോയുമായുള്ള ബന്ധവും

[തിരുത്തുക]

മിഷേൽ ഡി പോള 2006 നും 2008 നും ഇടയിൽ ചേംബർ ഓഫ് ഡെപ്യൂട്ടീസിലെ ജോലിക്കാരിയായി ജോലി ചെയ്തു. ഡെപ്യൂട്ടി വാൻഡെർലി അസീസിന്റെ (പിപി-എസ്പി) പാർലമെന്ററി ഓഫീസിലാണ് അവർ ആരംഭിച്ചത്, 2006 ഓഗസ്റ്റിൽ "ബ്ലഡ് സക്കേഴ്‌സ് അഴിമതി" സംബന്ധിച്ച അന്വേഷണ പാർലമെന്ററി കമ്മിറ്റി റദ്ദാക്കാൻ ശുപാർശ ചെയ്തു.[7]പിന്നീട് ഡെപ്യൂട്ടി മാർക്കോ ഔറലിയോ ഉബിയാലിയുടെ (പിഎസ്ബി-എസ്പി) സെക്രട്ടറിയായി.

2007 ജൂണിൽ, പ്രോഗ്രസീവ് പാർട്ടി (പിപി) നേതൃത്വത്തിലെ അതേ സ്ഥാനത്തേക്ക് മിഷേലിനെ നാമനിർദ്ദേശം ചെയ്തു. സെപ്റ്റംബർ വരെ തുടർന്നു. ഈ കാലയളവിൽ, അവളുടെ ഭാവി ഭർത്താവുമായി ആദ്യമായി പരിചയപ്പെട്ടു. ആ സമയത്ത് അവർക്ക് 25 ഉം അദ്ദേഹത്തിന് 52 ഉം വയസ്സ് ആയിരുന്നു. അവർ പിന്നീട് അതിനെക്കുറിച്ച് പറയുകയുണ്ടായി. "ഞങ്ങൾ ആദ്യം [പരസ്പരം] ജെയറിന്റെ മുറിയിൽ കണ്ടപ്പോഴാണ് എല്ലാം ആരംഭിച്ചത്. ഞങ്ങൾ ഒരുമിച്ച് ഒരു ജീവിതം നയിക്കണമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടാക്കാൻ കൂടുതൽ സമയമെടുത്തില്ല".

മിഷേൽ ജെയർ ബോൾസോനാരോയെ കണ്ടുമുട്ടിയപ്പോൾ, മുൻ പങ്കാളിയായ അന ക്രിസ്റ്റീന വാലെയിൽ നിന്ന് ഇതിനകം വേർപിരിഞ്ഞിരുന്നു. അദ്ദേഹത്തോടൊപ്പം 16 വർഷം ഒന്നിച്ചു തുടർന്നിരുന്നു. 2008-ൽ വ്യവഹാരം ആരംഭിച്ചതിന് ശേഷമാണ് പിരിഞ്ഞത്.

ബ്രസീലിയയിൽ മിഷേലും ജെയർ ബോൾസോനാരോയും.

2007 സെപ്റ്റംബർ 18-ൽ മിഷേൽ ബോൾസോനാരോയുടെ പാർലമെന്ററി സെക്രട്ടറിയായി. 9 ദിവസത്തിനുശേഷം, അവർ ബ്രസീലിയയിലെ ഒന്നാം നോട്ടറി പബ്ലിക്കിൽ വിവാഹത്തിനു മുൻപുള്ള കരാർ ഒപ്പിട്ടു. 6 മാസത്തെ ബന്ധത്തിന് ശേഷം, 2007 നവംബറിൽ അവർ അവരുടെ സിവിൽ യൂണിയൻ രജിസ്റ്റർ ചെയ്യുകയും ബോൾസോനാരോയുടെ അവസാന പേര് അവരുടെ പേരിനോടൊപ്പം ചേർത്തു. മിഷേൽ ഔദ്യോഗികമായി ബോൾസോനാരോയുടെ മൂന്നാമത്തെ ഭാര്യയായി. ആദ്യത്തേത് റോജീരിയ ബോൾസോനാരോ ആയിരുന്നു.

സ്വകാര്യ ജീവിതം

[തിരുത്തുക]

മിഷേൽ, അവരുടെ പേര് മിഷേൽ ഡി പോളയെന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നു, [8] അവർക്ക് രണ്ട് പെൺമക്കളുണ്ട്: മുൻ ബന്ധത്തിൽ നിന്നുള്ള ലെറ്റീഷ്യ അഗ്യാർ, ജെയർ ബോൾസോനാരോയുമായുള്ള വിവാഹത്തിൽ നിന്ന് ലോറ.[3]

അവലംബം

[തിരുത്തുക]
  1. Bolsonaro's wife is 25 years younger and has discreet style
  2. "Michelle Bolsonaro". Extra. Retrieved 24 March 2019.
  3. 3.0 3.1 Teixeira, Patricia (28 October 2018). "A mulher dos bastidores: saiba quem é Michelle Bolsonaro, a nova primeira-dama" (in പോർച്ചുഗീസ്). G1. Retrieved 5 November 2018.
  4. Borges, Waleska (9 October 2018). "Deputado federal mais votado no Rio foi apadrinhado por Bolsonaro" (in പോർച്ചുഗീസ്). Extra. Retrieved 5 November 2018.
  5. Linhares, Juliana (11 April 2018). "A bela da fera, conheça a mulher de Jair Bolsonaro" (in പോർച്ചുഗീസ്). Folha de S. Paulo. Retrieved 5 November 2018.
  6. "Vicenter De Paulo Reinaldo" (in പോർച്ചുഗീസ്). Consulta Sócio. Archived from the original on 2019-05-01. Retrieved 5 November 2018.
  7. Corrêa, Hudson; Bragon, Ranier (3 June 2006). "Denúncia liga sanguessugas a parlamentares" (in പോർച്ചുഗീസ്). Folha de S. Paulo. Retrieved 5 November 2018.
  8. Costa, Liana (13 February 2018). "Esposa de Bolsonaro, ceilandense pode ser primeira-dama do Brasil" (in പോർച്ചുഗീസ്). Metrópoles. Retrieved 5 November 2018.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Honorary titles
മുൻഗാമി First Lady of Brazil
2019–present
Incumbent
"https://ml.wikipedia.org/w/index.php?title=മിഷേൽ_ബോൾസോനാരോ&oldid=4100588" എന്ന താളിൽനിന്ന് ശേഖരിച്ചത്