മിശിഹ
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
മശീഹ എന്ന എബ്രായ(ഹീബ്രൂ) പദത്തിന്റെ അർത്ഥം അഭിഷിക്തൻ എന്നാകുന്നു . അഭിഷേകം ചെയ്യപ്പെട്ടവൻ എന്നും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ എന്നോ അർത്ഥമാക്കാം . യഹൂദമതത്തിലെ മശീഹ , ക്രിസ്തുമാർഗ്ഗത്തിലെ മശീഹ എന്ന് രണ്ടു തരത്തിൽ മശീഹായെ കുറിച്ച് അറിയപ്പെടുന്നുണ്ട് . ഇസ്‌ലാമിലെ കാഴ്ചപ്പാട് അനുസരിച്ചു മസീഹ് എന്ന വാക്കാൽ മശീഹയെ സൂചിപ്പിക്കുന്നു .
യഹൂദ മതപ്രകാരം
[തിരുത്തുക]റോമാ ചക്രവർത്തി നിയമിച്ച രാജാക്കന്മാരുടെ കീഴിലുള്ള പ്രജകളായിരുന്നു യഹൂദർ . യെഹൂദരിലെ ഒരു വിഭാഗം അക്കാലത്തു റോമാ ഭരണത്തെ എതിർക്കുകയും ഇടയ്ക്കു ബഹളം വയ്ക്കുകയും ചെയ്തിരുന്നു . പഴയനിയമം ആധാരമാക്കി ജീവിച്ചിരുന്ന യെഹൂദർ , ദൈവം തന്റെ ജനതയെ ഒരു ദിവസം രക്ഷിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു . രക്ഷകനായ മശിഹായെപ്പറ്റി പല സങ്കൽപ്പങ്ങളും നിലനിന്നിരുന്നു . ദൈവം രക്ഷകനായ ഒരു മശിഹായെ അയയ്ക്കും എന്ന് യെഹൂദർ വിശ്വസിച്ചു . ചിലർ ഒരു പുരോഹിതനോ പ്രവാചകനോ വരുമെന്ന് പ്രതീക്ഷിച്ചു . സാധാരണക്കാർ ഒരു രക്ഷകനെയാണ് പ്രതീക്ഷിച്ചത് . മശിഹ തങ്ങളുടെ വരാനിരിക്കുന്ന അഭിഷിക്തനായ രാജാവാണെന്ന് യെഹൂദർ കരുതിയിരുന്നു .ദാവീദിന്റെ വംശപരമ്പരയിൽ പിറന്ന് ഇ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളേയും മശിഹ ഒന്നിപ്പിക്കുമെന്നും അവർ പ്രതീക്ഷിച്ചു .
ക്രിസ്തുമാർഗ്ഗപ്രകാരം
[തിരുത്തുക]ക്രിസ്തുമാർഗം അനുസരിച്ച് യെഹൂദർക്ക് വരാനിരുന്ന മശിഹ യേശു ആയിരുന്നു . അതിനാൽ തന്നെ യേശുവിനെ യേശു മശിഹ(യേശു ക്രിസ്തു) എന്നാണു വിളിച്ചിരുന്നത് . ക്രിസ്തുമാർഗ്ഗപ്രകാരം യേശു ദൈവപുത്രനായ മശിഹയാണ് . യെഹൂദരുടെ തിരുവെഴുത്തുകളുടെ- ക്രിസ്ത്യാനികളുടെ പഴയനിയമം(പഴയ ഉടമ്പടി)-പൂർത്തീകരണമാണ് യേശുവിന്റെ ജനനത്തോടെ സംഭവിച്ചതെന്നു ക്രിസ്ത്യാനികൾ(നസ്രാണികൾ) ഉറച്ചു വിശ്വസിക്കുന്നു . ദാവീദിന്റെ വംശത്തിൽ തന്നെയാണ് യേശുവും പിറന്നത് . യേശുവിന്റെ ജനനം, പ്രവർത്തനങ്ങൾ, ഉയർത്തെഴുനേൽപ്പ് എന്നിവയിലൂടെ പഴയ നിയമത്തിനു പൂർത്തീകരണമുണ്ടായതായും ക്രിസ്ത്യാനികൾ കരുതുന്നു . ക്രൂശിതനായ യേശു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ശേഷം സ്വർഗ്ഗാരോഹിതനായെന്നും അദ്ദേഹത്തിന്റെ രണ്ടാം വരവ് ഭാവിയിൽ ഉണ്ടാകുമെന്നും വിശ്വാസിക്കുന്നു .
ഇസ്‌ലാമിക വിശ്വാസ പ്രകാരം
[തിരുത്തുക]യേശു ഒരു പ്രവാചകനും മശിഹയുമാണ് . മസീഹ് ഈസ എന്നാണു ഇസ്‌ലാമിലെ യേശുവിന്റെ നാമം . ഈ മസീഹ് ലോകാവസാനത്തോടെ ഇമാം മഹ്ദി എന്ന ഇസ്ലാമിക ചക്രവർത്തി യുടെ ഭരണത്തിന്റെ കാലത്ത് ഫിത്നയുമായി ദജ്ജാൽ ഇറങ്ങിയാൽ ലോകത്തിൽ വരുമെന്നും,റോമാ ഭരണസമയത്ത് ജൂദന്മാർ മൂലം ഏക ദൈവ പ്രബോധനത്തിനിടെ കുരിശ് മരണ വിധി വന്നപ്പോൾ ഭൂമിയിൽ നിന്ന് ഉയർത്തപ്പെട്ട മറിയാമിന്റെ പുത്രൻ ഈസ മസീഹ് മാലാഖമാരുടെ സഹായത്താൽ ഭൂമിയിൽ വന്ന് അന്തിക്രിസ്തുവായ ദജ്ജാലിനെ വധിക്കുമെന്നും തുടർന്ന് 40 വർഷം ഭൂമി ഭരിക്കുമെന്നും ഇസ്ലാം അനുസരിച് ജീവിക്കുമെന്നും ഇസ്‌ലാം വിശ്വസിക്കുന്നു .
ഇവകൂടാതെ മിശിഹായിൽ വിശ്വസിക്കുന്ന മറ്റു മതങ്ങളും ഉണ്ട് .[1][2]