മിലിന്ദ പൻഹ
ദൃശ്യരൂപം
ഒരു ബുദ്ധമത ഗ്രന്ഥമാണ് മിലിന്ദ പൻഹ.ക്രി.മു 100 ൽ ആണ് ഇതിന്റെ രചന. 'മിലിന്ദ പൻഹ' എന്ന പാലി വാചകത്തിന്റെ അർഥം 'മിലിന്ദന്റെ ചോദ്യങ്ങൾ' എന്നാണ്. ബർമ്മയിലെ തേരവാദ ബുദ്ധമത വിഭാഗം കുട്ടക നികായത്തിൽ ഈ ഗ്രന്ഥം ഉൾപ്പെടുത്തിയിരിക്കുന്നു. ചൈനയിലെ മഹായാന വിഭാഗവും ഇതിന്റെ ഒരു ചെറു പതിപ്പ് മതഗ്രന്ഥമായി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ തായ് ലാന്റിലും ശ്രീ ലങ്കയിലും ഇത് മതഗ്രന്ഥമല്ല.
ക്രിസ്തുവിന് 200 വർഷം മുൻപ് ബാക്ട്രിയയിലെ ഇന്തോ ഗ്രീക്ക് രാജാവായിരുന്ന മെനാൻഡർ ബുദ്ധ ഭിക്ഷുവായിരുന്ന നാഗസേനനോട് ചോദിക്കുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പ്രതിപാദ്യം