Jump to content

മിറാബിലിയ ഡിസ്ക്രിപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതത്തിലെ ആദ്യത്തെ കത്തോലിക്കാ മെത്രാനായിരുന്ന കത്തോലിക്കാ മിഷനറി ഫ്രയർ ജോർഡാനൂസ് കത്തലാനി (Jordanus Catalan) രചിച്ച ഗ്രന്ഥമാണ് മിറാബിലിയ ഡിസ്ക്രിപ്ത . ഈ കൃതിയിൽ അദ്ദേഹം ഇന്ത്യൻ പ്രദേശങ്ങൾ, ഉൽ‌പ്പന്നങ്ങൾ, കാലാവസ്ഥ, പെരുമാറ്റം, ആചാരങ്ങൾ, ജന്തുജാലങ്ങൾ, ഫ്ലോറ എന്നിവയുടെ മികച്ച വിവരണം നൽകുന്നു. മധ്യകാലഘട്ടത്തിലെ ഏതൊരു യൂറോപ്യൻ സഞ്ചാരിയും നൽകിയതിനെക്കാൾ മികച്ച വിവരണമാണ് ഈ ഗ്രന്ഥത്തിലേത്. കൊല്ലം ഉൾപ്പെട്ട പശ്ചിമതീരത്തെ അത്ഭുത ദൃശ്യങ്ങളാണ് ഇതിന്റെ ഉള്ളടക്കം.[1]ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കുന്ന സതി സമ്പ്രദായം ഇവിടെ നില നിന്നിരുന്നു എന്ന് ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു. [2]

വ്യത്യസ്ത പതിപ്പുകൾ

[തിരുത്തുക]

മിറാബിലിയക്ക് ലത്തീനിലും ഇംഗ്ലീഷിലും രണ്ടു പതിപ്പുകൾ വീതമുണ്ട്. കുറവിലങ്ങാട് ജോസഫ് ഇത് മലയാളത്തിലും വിവർത്തനം ചെയ്തിട്ടുണ്ട്. മൂലകൃതിയുടെ അസൽ വത്തിക്കാൻ സ്വകാര്യ പുരാരേഖ ലൈബ്രറിയിലും അതിൽ നിന്നുള്ള പകർപ്പ് ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിലും പാരീസിലെ ഓറിയന്റൽ ലൈബ്രറിയിലും സൂക്ഷിച്ചിരിക്കുന്നു.

ഇരുപത്തൊൻപത് അരപ്പായ തുകൽ ഷീറ്റുകളിലാണ് മൂലകൃതി എഴുതിയിട്ടുള്ളത്. അതിനെ വ്യാകരണപ്പിഴവുകൾ തീർത്ത് വ്യഖ്യാനത്തോടെ പുസ്തകരൂപത്തിലാക്കിയപ്പോൾ പതിനാറ് അധ്യായങ്ങളായി വിഭജിച്ചു. 1329 ലാണ് മിറാബിലിയ ഡിസ്ക്രിപ്ത ജോൺ XXII മൻ മാർപാപ്പയ്ക്കു സമർപ്പിച്ചത്. ലത്തീനും ഫ്രഞ്ചും ഇറ്റാലിയനും കലർന്നതാണ് മൂലത്താളുകൾ.

ജിയോഗ്രഫിക്കൽ സൊസൈറ്റിയാണ് ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം ആദ്യം മനസിലാക്കിയത്. വേണാടിനെക്കുറിച്ചുള്ള(കൊല്ലം) വിവരങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. ഗവേഷണാവശ്യത്തിനായി ഈ ഗ്രന്ഥം ഏതാനും കോപ്പി അച്ചടിച്ചത് ഫ്രഞ്ചുകാരനായ ബാരൺ വാൾക്കനറാണ്.

അവലംബം

[തിരുത്തുക]
  1. കൊല്ലം കൃസ്ത്യാനികൾ, എഡിറ്റർ മോൺ. എ.ജെ. റൊസാരിയോ, പെല്ലിശേരി പബ്ളിക്കേഷൻസ്, കോട്ടയം. പേജ് 104 - 105
  2. കരീം, ഡോ.സി.കെ. (1997). കേരള മുസ്ലീം ചരിത്രം, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡയറക്ടറി ഭാഗം 1. ഇടപ്പള്ളി: ചരിത്രം പബ്ലിക്കേഷൻസ്. p. 29.

പ്രാഥമിക സ്രോതസുകൾ

[തിരുത്തുക]

Of Jordanus' Epistles there is only one MS., viz. Paris, National Library, 5006 Lat., fol. 182, r. and v.; of the Mirabilia also one MS. only, viz. London, British Library, Additional MSS., 19513, fols. 3, r.f 2 r Archived 2022-03-14 at the Wayback Machine..

ദ്വിതീയ സ്രോതസുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിറാബിലിയ_ഡിസ്ക്രിപ്ത&oldid=3987459" എന്ന താളിൽനിന്ന് ശേഖരിച്ചത്