മിക്ലോസ് ജാൻക്സോ
മിക്ലോസ് ജാൻക്സോ | |
---|---|
ജനനം | |
മരണം | ജനുവരി 31, 2014 Budapest, Hungary | (പ്രായം 92)
തൊഴിൽ | Film director, screenwriter, producer, actor |
സജീവ കാലം | 1950–2014 |
ജീവിതപങ്കാളി(കൾ) | Katalin Wowesznyi (1949–1958) Márta Mészáros (1958–1968) Zsuzsa Csákány (1981–2014; his death) |
ഹംഗേറിയൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു മിക്ലോസ് ജാൻക്സോ(27 സെപ്റ്റംബർ 1921 – 31 ജനുവരി 2014).[1] 1979-ൽ കാനിലും 1990-ൽ വെനീസിലും 1994-ൽ ബുഡാപെസ്റ്റിലും ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡുകൾക്ക് യാങ്‌ചോ അർഹനായി.[2]
ജീവിതരേഖ
[തിരുത്തുക]ഹംഗറിയുടെ ഭാഗമായിരുന്ന ട്രാൻസിൽവാനിയയിൽ നിന്നുള്ള അഭയാർഥികളായ മാതാപിതാക്കളുടെ പുത്രനായി, 1921-ൽ ബുഡാപെസ്റ്റിനടുത്തുള്ള വാക്ക് പട്ടണത്തിലാണ് യാങ്‌ചോ ജനിച്ചു. 1945-ൽ യുദ്ധത്തടവുകാരനായി സോവിയറ്റ് യൂണിയനിൽ അറസ്റ്റിലായി. 1946-ൽ കമ്യൂണിസ്റ്റ് പാർടി അംഗത്വമെടുത്തെങ്കിലും 1956-ൽ അതുപേക്ഷിച്ചു. നിയമത്തിലുള്ള പഠനം പൂർത്തിയാക്കിയതിനുശേഷം ബുഡാപെസ്റ്റിലെ ഫിലിംസ്‌കൂളിൽ ചേർന്നു. സോവിയറ്റ് നിയന്ത്രണത്തിലായിരുന്ന ഹംഗറിയിൽ ന്യൂസ് റീലുകളെടുത്തുകൊണ്ട് ചലച്ചിത്ര ജീവിതം ആരംഭിച്ചു. നീണ്ട ടേക്കുകൾ, സങ്കീർണമായ ക്യാമറാ ചലനങ്ങളും സ്ഥാനങ്ങളും കോണുകളും, വ്യക്തതയില്ലാത്ത കഥാപാത്ര ചിത്രണങ്ങൾ തുടങ്ങിയവ ജാൻക്സോ ചിത്രങ്ങളുടെ മുഖ മുദ്രയായിരുന്നു.
സിനിമകൾ
[തിരുത്തുക]റൗണ്ടപ്പ്
[തിരുത്തുക]1965-ൽ പുറത്തുവന്ന 'റൗണ്ടപ്പ്' (വളഞ്ഞിടൽ) എന്ന ചിത്രമായിരുന്നു ജാൻക്സോയെ ശ്രദ്ധേയനാക്കി. സങ്കീർണമായ ക്യാമറ ചലനങ്ങളിലൂടെ ഒപ്പിയെടുക്കുന്ന ചിത്രം വൈകാരിക ശൂന്യതയും പ്രതീക്ഷാരാഹിത്യവും ഒറ്റപ്പെടലും പീഡനങ്ങളും അനുഭവിക്കേണ്ടിവരുന്ന തടവുകാരുടെ ജീവിത കഥ പറയുന്നു. 1868-ൽ അധിനിവേശ സൈന്യം ഹംഗറിയിൽ നടത്തിയ സൈനിക തേർവാഴ്ചയായിരുന്നു ഇതിന്റെ ഇതിവൃത്തം.
സൈലൻസ് ആൻഡ് ക്രൈ
[തിരുത്തുക]1968 ലെ ഈ ചിത്രം ആകർഷകവും ദൈർഘ്യമേറിയതുമായ ഷോട്ടുകളിൽ കഥപറയുന്ന യാങ്‌ചോയുടെ ആഖ്യാനരീതിക്ക് ഉദാഹരണമാണ് 'സൈലൻസ് ആൻഡ് ക്രൈ'. ധാർമികതയാണോ സ്വയരക്ഷയാണോ തിരത്തെടുക്കേണ്ടതെന്നറിയാതെ മനഃസംഘർഷത്തിലകപ്പെടുന്ന യുവ കമ്മ്യൂണിസ്റ്റ് സൈനികനാണ് ചിത്രത്തിലെ നായകൻ.
റെഡ് ആൻഡ് വൈറ്റ്
[തിരുത്തുക]1967-ലിറങ്ങിയ 'റെഡ് ആൻഡ് വൈറ്റ്' (ചുവപ്പും വെളുപ്പും), 1919-ൽ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന് തൊട്ടുപിന്നാലെ ബോൾഷെവിക്കുകളും സാറിസ്റ്റ് പ്രതിവിപ്ലവകാരികളും തമ്മിൽ നടന്ന ആഭ്യന്തരയുദ്ധത്തെ പ്രമേയമാക്കിയെടുത്ത ചിത്രമാണ്. ഈ സിനിമ ഏറെക്കാലം റഷ്യയിൽ നിരോധിക്കപ്പെടുകയുണ്ടായി.
ദി കോൺഫെഡറേഷൻ
[തിരുത്തുക]960 കളിൽ ലോകമെമ്പാടും അരങ്ങേറിയ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും സമാന്തരമായി 1917 ൽ ഹങ്കേറിയയിൽ ഉണ്ടായ സമാന സംഭവങ്ങളുടെ കഥ പറയുകയാണ് 'ദി കോൺഫെഡറേഷൻ'. യാങ്‌ചോയുടെ ആദ്യ കളർ ചിത്രമാണിത്. 30 ഷോട്ടുകൾ മാത്രമുള്ളതാണ് ചിത്രം.
ഇലക്ട്രാ മൈ ലവ്
[തിരുത്തുക]ഗ്രീക്ക് പുരാണകഥയെ ആസ്പദമാക്കിയാണ് 1978-ൽ 'ഇലക്ട്രാ മൈ ലവ്' പൂർത്തിയാക്കിയത്. 71 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമയിൽ വെറും 12 ഷോട്ടുകൾ മാത്രമാണുള്ളത്. അച്ഛനെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ഇലക്ട്ര പ്രതിജ്ഞയെടുക്കുന്നു. നീതി നേടാൻ കെൽപ്പുള്ള തന്റെ സഹോദരന്റെ മടങ്ങിവരവിനായി അവൾ കാത്തിരിക്കുന്നു. മഹത്തായ പുരാവൃത്തത്തെ ഹങ്കേറിയൻ സമതലങ്ങളിലേക്ക് പറിച്ചുനടുകയാണ് 'ഇലക്ട്ര'. ഹങ്കേറിയൻ ജനതയുടെയും അവരനുഭവിച്ച ചരിത്രപരമായ പീഡനങ്ങളുടെയും പ്രതിനിധാനമാണ് ചിത്രം. യാങ്‌ചോ ശൈലിയുടെ ഭാഗമായ സംഗീതവും സമൂഹനൃത്തവും ചിത്രത്തിന് മിഴിവേകുന്നു.
റെഡ് പ്‌സാം
[തിരുത്തുക]'19-ാം നൂറ്റാണ്ടിലെ കാർഷിക കലാപത്തെ ഇതിവൃത്തമാക്കി 1972 ലെടുത്ത 26 ലോങ് ഷോട്ടുകൾ മാത്രമുള്ള 'റെഡ് സാമിന്' കാനിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു. 19 ആം നൂറ്റാണ്ടിലെ കർഷകരുടെ ഉയർപ്പിനെക്കുറിച്ചുള്ള ആവേശോജ്ജ്വലമായ കഥയുടെ 28 ഷോട്ടുകളാണ് ഈ ചിത്രം. മേപോൾ നൃത്തങ്ങളുടെയും നാടൻ പാട്ടുകളുടെയും ജനകീയ ആചാരങ്ങളുടെയും ദൃശ്യങ്ങൾ പകർത്തി വ്യത്യസ്തമായ രീതിയിൽ ചിത്രം തയ്യാറാക്കിയിരിക്കുന്നു.
- 'പ്രൈവറ്റ് വൈസസ്, പബ്ലിക് വെർച്യൂസ്'
പുരസ്കാരങ്ങൾ
[തിരുത്തുക]- കാൻ ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം (1972)
- വെനീസ് ചലച്ചിത്ര മേള - ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് - 1990
- ബുഡാപെസ്റ്റ് ചലച്ചിത്ര മേള - ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് - 1994
അവലംബം
[തിരുത്തുക]- ↑ http://variety.com/2014/film/people-news/miklos-jancso-hungarian-filmmaker-who-won-at-cannes-dies-at-92-1201080372/
- ↑ ജി.പി. രാമചന്ദ്രൻ (2014 ഫെബ്രുവരി 7). "ദൈവം പിറകിലേക്ക് നടക്കുന്നു". മാതൃഭൂമി. Archived from the original on 2014-04-18. Retrieved 2014 ഫെബ്രുവരി 7.
{{cite news}}
: Check date values in:|accessdate=
and|date=
(help)