ഉള്ളടക്കത്തിലേക്ക് പോവുക

മാർഗോട്ട് റോബ്ബീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാർഗോട്ട് റോബ്ബീ
റോബ്ബീ 2015 ൽ
ജനനം
മാർഗോട്ട് എലീസ് റോബി

(1990-07-02) 2 ജൂലൈ 1990 (age 36) വയസ്സ്)
തൊഴിൽs
  • Actress
  • producer
സജീവ കാലം2008–present
സംഘടനLuckyChap Entertainment
WorksFull list
ജീവിതപങ്കാളി
(m. 2016)
കുട്ടികൾ1
അവാർഡുകൾFull list
Signature


മാർഗോട്ട് എലിസ റൊബ്ബീ (/ˈmɑːrɡ ˈrɒbi/; ജനനം: 2 ജൂലൈ1990)[1] ഒരു ആസ്ട്രേലിയൻ നടിയും നിർമ്മാതാവുമാണ്. 2000 ലെ ആസ്ട്രേലിയൻ ചിത്രങ്ങളിലൂടെയാണ് അവർ രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട് സോപ്പ് ഓപ്പറയായ "Neighbours" (2008–2011) ൽ അഭിനയിക്കാനായി കരാർ ചെയ്യപ്പെടുകയും ഇതിലെ അഭിനയത്തിന് രണ്ട് ലോഗീ അവാർഡകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. അവരുടെ ചിത്രങ്ങളില് ബ്ലോക്ക്ബസ്റ്റർ സിനിമകളും സ്വതന്ത്ര സിനിമകളും ഉൾപ്പെടുന്നു. മൂന്ന് അക്കാദമി അവാർഡുകൾ, നാല് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ആറ് ബാഫ്റ്റ അവാർഡുകൾ എന്നിവയ്ക്കുള്ള നോമിനേഷനുകൾ ചലച്ചിത്രരംഗത്ത് അവർ നേടിയ അംഗീകാരങ്ങളിൽ ഉൾപ്പെടുന്നു. 2017-ൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി ടൈം അവരെ തിരഞ്ഞെടുത്തപ്പോൾ, 2023-ൽ ഫോർബ്സ് അവരെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയായി തിരഞ്ഞെടുത്തു.

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്റിൽ ജനിച്ചു വളർന്ന റോബി 2008-ൽ നെയ്‌ബേഴ്‌സ് എന്ന ടെലിവിഷൻ പരമ്പരയിലൂടെ തന്റെ കരിയർ ആരംഭിക്കുകയും, 2011 വരെ അവർ അതിൽ സ്ഥിരമായി അഭിനയിക്കുകയം ചെയ്തു.. അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് മാറിയതിനുശേഷം, പാൻ ആം (2011–2012) എന്ന ടെലിവിഷൻ പരമ്പരയിലെ നായികയായി വേഷമിടുകയും 2013-ൽ മാർട്ടിൻ സ്കോർസെസിയുടെ ബ്ലാക്ക് കോമഡി ചിത്രമായ ദി വുൾഫ് ഓഫ് വാൾ സ്ട്രീറ്റിൽ അവരുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകുകയും ചെയ്തു. ദി ലെജൻഡ് ഓഫ് ടാർസൻ (2016) എന്ന ചിത്രത്തിലെ ജെയ്ൻ പോർട്ടർ എന്ന കഥാപാത്രത്തിലൂടെയും സൂയിസൈഡ് സ്ക്വാഡ് (2016) മുതൽ ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്‌സ് സിനിമകളിലെ ഹാർലി ക്വിൻ എന്ന കഥാപാത്രത്തിലൂടെയും അവർ വ്യാപകമായ അംഗീകാരം നേടി. മേരി ക്വീൻ ഓഫ് സ്കോട്ട്സ് (2018) എന്ന ചിത്രത്തിലെ എലിസബത്ത് രാജ്ഞി I എന്ന കഥാപാത്രമായും, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് (2019) എന്ന ചിത്രത്തിലെ ഷാരോൺ ടേറ്റ് എന്ന കഥാപാത്രമായും, ബോംബ്ഷെൽ (2019) എന്ന ചിത്രത്തിലെ ഫോക്സ് ന്യൂസ് ജീവനക്കാരിയായും അഭിനയിച്ചതോടെ ഈ അംഗീകാരം തുടർന്നും ലഭിച്ചു. ഇതിൽ അവസാനത്തേത് അവർക്ക് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം നേടിക്കൊടുത്തു. അതിനുശേഷം ബാബിലോൺ (2022) എന്ന സിനിമയിൽ ഒരു അഭിനേത്രിയായി അഭിനയിച്ച അവർ, ഫാന്റസി കോമഡി ചിത്രമായ ബാർബിയിലെ (2023) ഫാഷൻ ഡോൾ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രം അവരുടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറുകയും, അതിന്റെ നിർമ്മാതാക്കളിൽ ഒരാളെന്ന നിലയിൽ മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡിന് നോമിനേഷൻ ലഭിക്കുകയും ചെയ്തു.

റോബിയും അവരുടെ ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ ടോം അക്കർലിയും ചേർന്ന് 2014-ൽ ലക്കിചാപ്പ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനി സ്ഥാപിച്ചു. ഐ, ടോണിയ, പ്രോമിസിംഗ് യംഗ് വുമൺ (2020), ബാർബി, സാൾട്ട്ബേൺ (2023), ഹുലു പരമ്പരയായ ഡോൾഫേസ് (2019–2022), നെറ്റ്ഫ്ലിക്സ് മിനിപരമ്പര മെയ്ഡ് (2021) എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങൾ അവർ ഈ കമ്പനിയുടെ പേരിൽ നിർമ്മിച്ചിട്ടുണ്ട്.

ആദ്യകാലം

[തിരുത്തുക]

1990 ജൂലൈ 2 ന് ക്വീൻസ്‌ലാന്റിലെ ഡാൽബിയിൽ മുൻ ഫാം ഉടമയും കരിമ്പ് വ്യവസായിയുമായ ഡഗ് റോബിയുടെയും ഫിസിയോതെറാപ്പിസ്റ്റായ സാരി കെസ്ലറുടെയും മകളായി മാർഗോട്ട് എലീസ് റോബി ജനിച്ചു.[2][3][4] മാതാപിതാക്കളുടെ നാലു മക്കളിൽ മൂന്നാമത്തെയാളാണ് അവർ. അന്യ, ലാച്ലാൻ എന്നിവർ മൂത്ത സഹോദരങ്ങളും കാമറൂൺ അവരുടെ ഒരു ഇളയ സഹോദരനുമാണ്.[5][6] റോബിക്ക് അഞ്ച് വയസ്സുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ വേർപിരിഞ്ഞു. റോബിയും സഹോദരങ്ങളും അമ്മയോടൊപ്പം വളർന്നു. അവർക്ക് പിതാവുമായി വളരെ കുറച്ച് മാത്രമേ ബന്ധമുണ്ടായിരുന്നുള്ളൂ. റോബിയുടെ ബാല്യകാലത്തിന്റെ ഭൂരിഭാഗവും കുടുംബം ചെലവഴിച്ചത് ഗോൾഡ് കോസ്റ്റിലെ ഗ്രാമീണപ്രദേശത്ത്[7][8] അവളുടെ മുത്തശ്ശനും മുത്തശ്ശിയും ചേർന്നു നടത്തിയിരുന്ന കറമ്പിൻ വാലി ഫാമിലായിരുന്നു.[9] ബാല്യകാലത്ത് ഊർജ്ജസ്വലയായ ഒരു കുട്ടിയായ റോബി, വീട്ടിൽ പലപ്പോഴും ഷോകൾ നടത്താറുണ്ടായിരുന്നു.[10]

അവലംബം

[തിരുത്തുക]
  1. Finger, Bobby (16 മേയ് 2016). "After All That, Margot Robbie Is Definitely 25". Jezebel.com. Archived from the original on 17 മേയ് 2016. Retrieved 16 മേയ് 2016.
  2. Bilmes, Alex (1 മാർച്ച് 2015). "Margot Robbie is Bazaar's April cover star". Harper's Bazaar. Archived from the original on 11 ഓഗസ്റ്റ് 2015. Retrieved 16 ഏപ്രിൽ 2015.
  3. Marcus, Stephanie (13 മേയ് 2016). "We Can Prove Margot Robbie Isn't Lying About Her Age". HuffPost. Archived from the original on 14 മേയ് 2016. Retrieved 14 മേയ് 2016.
  4. Fletcher, Jennifer (15 ഓഗസ്റ്റ് 2016). "Revealed! Why Margot Robbie disowned her sugarcane tycoon dad". Yahoo!. Archived from the original on 18 ഏപ്രിൽ 2021. Retrieved 18 ഏപ്രിൽ 2021.
  5. "Margot Robbie's Sad Family Secret". New Idea. Australia. 15 ഓഗസ്റ്റ് 2016. Retrieved 19 ഡിസംബർ 2016.{{cite news}}: CS1 maint: deprecated archival service (link) Additional on 19 December 2016.
  6. "Exclusive Interview with Margot". Gold Coast (Australia) via Margot Robbie official website. 26 ജനുവരി 2014. Archived from the original on 3 മാർച്ച് 2016. Retrieved 6 ജൂലൈ 2015.
  7. Houghton, Jack (14 ഡിസംബർ 2014). "Homegrown Hollywood starlet Margot Robbie home on the Gold Coast for Christmas". Gold Coast Bulletin. Archived from the original on 23 ഡിസംബർ 2016. Retrieved 29 ജൂൺ 2016. "Margot Robbie Interview". Jimmy Kimmel Live!. 5 ഡിസംബർ 2017. Archived from the original on 11 ഡിസംബർ 2017. Retrieved 11 ഡിസംബർ 2017 via YouTube.
  8. Overton, Karen Anne (5 ഡിസംബർ 2017). "Margot Robbie on Life in Clapham & Her New Film 'I, Tonya'". The Resident. Archived from the original on 30 ജനുവരി 2018. Retrieved 18 ഏപ്രിൽ 2021.
  9. "Margot Robbie Belonged to a Surfer Girl Gang—And More Confessions From the Aussie Bombshell". Vogue. 17 സെപ്റ്റംബർ 2016. Archived from the original on 29 ജനുവരി 2023. Retrieved 22 ജനുവരി 2023.
  10. "Margot Robbie: A Hollywood actress living the dream". Together. 1 ജൂൺ 2018. Archived from the original on 18 ഏപ്രിൽ 2021. Retrieved 18 ഏപ്രിൽ 2021.
"https://ml.wikipedia.org/w/index.php?title=മാർഗോട്ട്_റോബ്ബീ&oldid=4532686" എന്ന താളിൽനിന്ന് ശേഖരിച്ചത്