മാർക്കസ് ക്ലോഡിയസ് ടാസിറ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാസിറ്റസ്
45th Emperor of the Roman Empire
Bust of the Emperor Tacitus
ഭരണകാലം സെപ്തംബർ 25, 275 – ജൂൺ 276
പൂർണ്ണനാമം മാർക്കസ് ക്ലോഡിയസ് ടാസിറ്റസ്
 ;ചക്രവർത്തിയായ ശേഷം സീസർ മാർക്കസ് ക്ലോഡിയസ് ടാസിറ്റസ് അഗസ്റ്റ്സ്
ജനനം ca. 200
ജന്മസ്ഥലം Interamna, Italia
മരണം June 276 (aged 76)
മരണസ്ഥലം Antoniana Colonia Tyana, Cappadocia
മുൻ‌ഗാമി Aurelian
പിൻ‌ഗാമി Florianus

പുരാതന റോമൻ ചക്രവർത്തി. എ.ഡി. 275 മുതൽ 276 വരെ ആണ് ഇദ്ദേഹം ചക്രവർത്തിയായിരുന്നത്. റോമൻ സെനറ്റിലെ അംഗമായിരുന്ന ടാസിറ്റസ് ഊർജസ്വലനായ സെനറ്റംഗം എന്ന ഖ്യാതി നേടിയിരുന്നു.

ജീവിതരേഖ[തിരുത്തുക]

റോമിലെ ഒറീലിയൻ ചക്രവർത്തി (ഭ. കാ. 270-75) എ.ഡി. 275-ൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് പുതിയ ചക്രവർത്തിയെ തെരഞ്ഞെടുക്കാനുള്ള സൈനിക കൗൺസിലിന്റെ ആവശ്യപ്രകാരം സെനറ്റാണ് മുതിർന്ന അംഗമായ ടാസിറ്റസിനെ ചക്രവർത്തിസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. ഭരണത്തിൽ സെനറ്റിന്റെ മേധാവിത്വം നേടാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം ഫലവത്തായില്ല. 275 സെപ്. മുതൽ 276 മാ. വരെയുള്ള ഏഴുമാസക്കാലം മാത്രമേ ഇദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളൂ. യുദ്ധത്തിലൂടെ ഏഷ്യാ മൈനറിലെ ഗോത്തുകളുടെ മേൽ ഇദ്ദേഹം വിജയം നേടിയിരുന്നു. ഏഷ്യൻ ആക്രമണത്തിനിടയ്ക്ക് കപ്പഡോഷ്യയിലെ ത്യാനായിൽ ഇദ്ദേഹം 276-ൽ മരണ മടഞ്ഞു.

അവലംബം[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ മാർക്കസ് ക്ലോഡിയസ് ടാസിറ്റസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.