മാവേലിക്കരസന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊച്ചിയുടെ പരാജയത്തെത്തുടർന്ന് 1753 ൽ തിരുവിതാംകൂർ - കൊച്ചി രാജാക്കന്മാർ മാവേലിക്കരയിൽ വച്ച് ഒരു സമാധാനഉടന്പടിയിൽ ഒപ്പ് വെച്ചു. സന്ധിവ്യയവസ്ഥകൾ മാർത്താണ്ഡവർമ്മയ്ക്ക് വന്പിച്ച നേട്ടമുണ്ടാക്കി. തിരുവിതാംകൂറിന് നഷ്ടപരിഹാരം നൽകുക, സ്ഥാനഭ്രഷ്ടനായ കൊച്ചിതന്പുരാനെ അംഗീകരിക്കുക എന്നിവയായിരുന്നു പ്രധാനസന്ധി വ്യവസ്ഥ. കൊച്ചി മുതൽ ആലപ്പുഴവരെ വ്യാപിച്ചുകിടക്കുന്ന കരപ്പുറം തിരുവിതാംകൂറിന് വിട്ടുകൊടുക്കുക. യുദ്ധത്തിൻറെ നഷ്ടപരിഹാരം എന്ന നിലയിൽ 25,000 രൂപ നൽകുക കുരുമുളക് 500 റാന്തൽ ഒഴികെയുള്ള തിരുവിതാംകൂറിന് നൽകുക എന്നിവയായിരുന്നു സന്ധിയിലുൾപ്പെട്ടവ.

"https://ml.wikipedia.org/w/index.php?title=മാവേലിക്കരസന്ധി&oldid=2589559" എന്ന താളിൽനിന്ന് ശേഖരിച്ചത്