മാളിക മുഹമ്മദ്‌ അബ്ദുൽഖാദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സാഹിബ്‌ ബഹദൂർ മാളിക മുഹമ്മദ്‌ അബ്ദുൽഖാദർ (ഇംഗ്ലീഷ്: Maluk Mahomad Abdul Khader) 1928,1929 എന്നീ വർഷങ്ങളിൽ ദിവാൻ ഇ. വാട്സിന്റെ നേതൃത്വത്തിൽ ശ്രീമുലം പ്രജാസഭയിൽ ആറ്റിങ്ങലിൽ നിന്നുള്ള പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടു‌ള്ള വ്യക്തിയാണ്. നിരവധി കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ അദ്ദേഹം സഭയിൽ ഉന്നയിച്ചിട്ടുണ്ട്[1]. ഈ വിഷയങ്ങളിൽ നടപടികൾ ഉണ്ടാകാനും ഇദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്.

കുടുംബം[തിരുത്തുക]

വലിയകട വീട്ടിൽ ഖദീജ ബീവിയാണ് ഭാര്യ. പ്രമുഖ വ്യാപാരി എ.എ.കെ എന്ന എ. അഹമ്മദ്‌ കണ്ണ്, സുഹറബീവി, ഹജിറബീവി എന്നിവരാണ് മക്കൾ. മലഞ്ചരക്ക് വ്യാപാര രംഗത്ത് വലിയ സ്വാധീനം ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പിൻഗാമിയായി പുത്രൻ അഹമ്മദ്‌ കണ്ണ് പിന്തുടർച്ച ഏറ്റെടുക്കുകയും അക്കാലത്തെ പ്രധാന ലോറി സർവീസ്‌ ആയ ഏ.ഏ.കെ. ലോറി സർവീസ് തുടങ്ങുകയും ചെയ്തു. 1989 ഇൽ അഹമ്മദ്‌ കണ്ണ് അന്തരിച്ചതോടുകൂടി ആ സംരംഭങ്ങൾ എല്ലാം അവസാനിക്കുകയും ചെയ്തു. ദി സെൻട്രൽ അംബ്രല്ല ഫാക്ടറി സ്ഥാപകൻ പരേതരായ ശ്രി അബ്ദുൽ റഷീദ്, വ്യാപാരി ശ്രി അബ്ദുൽ അസീസ്‌ എന്നിവർ ജാമാതാക്കളും.



കുറിപ്പുകൾ[തിരുത്തുക]

അവലംബം: കേരള നിയമസഭയുടെ ശതാബ്ദി സ്മരണിക

ലൈബ്രറി ആർക്കൈവേസ് കേരള ലജിസ്ലാടിവ് അസ്സംബ്ലി യോഗ റിപ്പോർട്ട് [മിനിട്ട്സ്] പേജ് 134 തീയതി ശനി 2 മാർച്ച് 1929 പേജ് 135 തീയതി ശനി 2 മാർച്ച് 1929

അവലംബം[തിരുത്തുക]

  1. ശ്രീമൂലം പ്രജാ സഭാ അസംബ്ലിയുടെ നടപടിരേഖ 139-ആം പേജു കാണുക. നാട്ടിൽ സർക്കാർ നാണയം, ബ്രിട്ടീഷ് നാണയം എന്ന രണ്ടുതരം നാണയങ്ങൾ നിലനി‌ൽക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ സാഹിബ് ബഹാദൂർ മാളിക മുഹമ്മദ് അബ്ദുൾഖാദർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ നാണയത്തിന്റെ രൂപ സങ്കൽപ്പത്തിൽ മാത്രമേ ഉള്ളു എന്നും ബ്രിട്ടീഷ് നാണയത്തിന്റെ ഏറ്റവും ചെറിയ ഡിനോമിനേഷനായ അരയണ, പൈ, എന്നിവ തിരുവിതാംകൂറിൽ ലീഗൽ ടെണ്ടറല്ല എന്നും ഇദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതുമാത്രമല്ല ഒരു തരം നാണയം മറ്റൊന്നാക്കി മാറ്റുന്നതും ബുദ്ധിമുട്ടായിരുന്നു. ബ്രിട്ടീഷ നാണയത്തിന്റെ അര രൂപയ്ക്ക് തിരുവിതാം കൂർ നാണയത്തിന്റെ പതിനാലു ചക്രവും നാലുകാശുമാണ് ലഭിക്കുമായിരുന്നത്. നാണയമാറ്റം നടത്തുന്നയാളുടെ നാലു കാശ് ഇതിലൂടെ നഷ്ടപ്പെടുമായിരുന്നു. നികുതിയടയ്ക്കണ്ടത് തിരുവിതാംകൂർ ചക്രത്തിലായിരുന്നുവെങ്കിലും അത് ആവശ്യത്തിന് ലഭ്യമായിരുന്നില്ല. ഒരു രൂപയ്ക്ക് അര ചക്രം വീതം ജനങ്ങൾക്ക് വിനിമയത്തിൽ ഇതുമൂലം നഷ്ടമുണ്ടാകുന്നുണ്ടായിരുന്നുവത്രേ. ഇതുമൂലം വിനിമയനിരക്ക് പുനർനിർണ്ണയിച്ച് രൂപയ്ക്ക് ഇരുപത്തെട്ട് ചക്രമാക്കി നിർണ്ണയിക്കണമെന്നോ അല്ലെങ്കിൽ തിരുവിതാംകൂർ ചക്രം പിൻവലിക്കണമെന്നോ ഇദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തോടൊപ്പം സർക്കാരുദ്യോഗസ്ഥരുടെ പെൻഷനുപകരം പ്രോവിഡന്റ് ഫണ്ട് സ്ഥാപിക്കണമെന്നും അഞ്ചൽ ചാർജ്ജുവർദ്ധന പിൻവലിച്ച് കവറിന് 8 കാശും കാർഡിന് 4 കാശുമായി പുനഃസ്ഥാപിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ദിവാന്റെ മറുപടി: പ്രോവിഡന്റ് ഫണ്ടിന്റെ വിഷയവും അഞ്ചൽ കൂലിയുടെ വിഷയവും പരിഗണിക്കാമെന്നും വിനിമയനിരക്ക് പുനർനിർണയിക്കാൻ സാദ്ധ്യമല്ല എന്നുമായിരുന്നു ഉത്തരം.
  • കേരള നിയമസഭയുടെ ശതാബ്ദി സ്മരണിക