Jump to content

മാലിന്യ സംസ്ക്കരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യനും പരിസ്ഥിതിക്കും പരമാവധി ഉപദ്രവരഹിതമായി, മാലിന്യങ്ങൾ അഥവാ പാഴ്‌വസ്തുക്കളുടെ ശേഖരണം, വിനിമയം, സംസ്കരണം, മേൽനോട്ടം നടത്തൽ, നീക്കം ചെയ്യൽ പുനഃരുപയോഗം അല്ലെങ്കിൽ നശിപ്പിക്കൽ എന്നിവയും, അവയെ യഥാവിധി കൈകാര്യം ചെയ്യുന്നതും ആണ് പാഴ്വസ്തു കൈകാര്യം അഥവാ മാലിന്യസംസ്ക്കരണം (Waste management) എന്നതുകൊണ്ട് അർഥമാക്കുന്നത്. [1] മനുഷ്യന്റെ പ്രവർത്തനഫലമായി ഉല്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളുമായി ബന്ധപ്പെട്ടാണ് പാഴ്വസ്തു കൈകാര്യം അല്ലെങ്കിൽ വേയ്സ്റ്റ് മാനേജ്മെന്റ് എന്ന വാക്ക് ഉപയോഗിക്കാറ്. മനുഷ്യന്റെ ആരോഗ്യത്തേയും അവന്റെ പരിസ്ഥിതിയേയും ഇതിന്റെ ആഘാതത്തിൽ നിന്ന് കുറയ്ക്കുക എന്നതും പാഴ്വസ്തു കൈകാര്യത്തിന്റെ ഭാഗമാണ്. കൂടാതെ പാഴ്വസ്തുക്കളിൽ നിന്ന് ഉപയോഗപ്രദമായത് വീണ്ടെടുക്കുക എന്നതും പാഴ്വസ്തു കൈകാര്യം എന്നതിന്റെ കീഴിൽ വരുന്നു. ഖരം, ദ്രാവകം, വാതകം, റേഡിയോ ആക്ടീവ് സംയുകതങ്ങൾ എന്നീ പാഴ്വസ്തുക്കളുടെ വിവിധരീതിയിലുള്ള കൈകാര്യങ്ങൾ ഈ വിഷയത്തിനു കീഴിൽ വരുന്നുണ്ട്.


അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-27. Retrieved 2016-01-09.
"https://ml.wikipedia.org/w/index.php?title=മാലിന്യ_സംസ്ക്കരണം&oldid=3640961" എന്ന താളിൽനിന്ന് ശേഖരിച്ചത്