മാലതി ചൗധരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാലതി ചൗധരി
ജനനം(1904-07-26)26 ജൂലൈ 1904
മരണം15 മാർച്ച് 1998(1998-03-15) (പ്രായം 93)
കലാലയംSantiniketan
ജീവിതപങ്കാളി(കൾ)Nabakrushna Choudhuri
മാതാപിതാക്ക(ൾ)Barrister Kumud Nath Sen
Snehalata Sen
പുരസ്കാരങ്ങൾJamnalal Bajaj Award

മാലതി ദേവി ചൗധരി, (ജീവിതകാലം : 1904–1998) ഇന്ത്യൻ പൗരാവകാശ പ്രവർത്തകയും സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയയും ആയിരുന്നു. 1904 ൽ ഉന്നത മധ്യവർഗ്ഗത്തിലെ ബ്രഹ്മോ കുടുംബത്തിലാണ് അവർ ജനിച്ചത്. ബാരിസ്റ്റർ കുമാദ് നാഥ സെന്നിൻറെ മകളായി ജനിച്ചു. രണ്ടര വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടപ്പെടുകയും സ്നേഹലതാ സെന്നിന്റ സംരക്ഷണയിൽ അവർ വളരുകയും ചെയ്തു.

ജീവിതരേഖ[തിരുത്തുക]

മാലതിയുടെ കുടുംബം യഥാർത്ഥത്തിൽ ഇപ്പോൾ ബംഗ്ലാദേശിലുള്ള ധാക്കയിലെ ബിക്രംപൂരിലെ കാമരാഖണ്ഡയിൽ നിന്നുള്ളവാരായിരുന്നു. എന്നാൽ അവരുടെ കുടുംബാംഗങ്ങൾ ബീഹാറിലെ സിമുൾട്ടാലയിലാണ് താമസിച്ചിരുന്നത്. അവരുടെ മാതാവു വഴിയുള്ള മുത്തച്ഛൻ ബീഹാറി ലാൽ ഗുപ്ത ഐസിഎസ് ബറോഡയിലെ ദിവാൻ ആയിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാലതി_ചൗധരി&oldid=3424382" എന്ന താളിൽനിന്ന് ശേഖരിച്ചത്