മാന്നാനം സെന്റ് ജോസഫ്സ് പ്രസ്
ദൃശ്യരൂപം
വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചൻ 1846ൽ കോട്ടയത്തിനടുത്തുള്ള മാന്നാനത്തു സ്ഥാപിച്ച അച്ചുകൂടമാണ് മാന്നാനം സെൻറ് ജോസഫ്സ് പ്രസ്സ്. "ജ്ഞാനപീയൂഷം" എന്ന ഗ്രന്ഥമാണ് ഇവിടെ ആദ്യം മുദ്രണം ചെയ്തത്.[1] വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായാണ് മുദ്രണാലയം സ്ഥാപിച്ചത്. മലയാളം, തമിഴ്, ഇംഗ്ലീഷ്, സിറിയക് ഭാഷകളിൽ ഇവിടെ അച്ചടി നടന്നിരുന്നു. 1887ൽ മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക[2] പ്രസിദ്ധീകരണം ആരംഭിച്ചത് ഈ അച്ചുകൂടത്തിൽ നിന്നായിരുന്നു.[1]കർമ്മലകുസുമം എന്നൊരു പ്രസിദ്ധീകരണവും ഇവിടെ നിന്നിറങ്ങിയിരുന്നു. 1908 ൽ നാഗ്പൂരിൽ നടന്ന സെൻട്രൽ പ്രോവിൻസസ് ആൻഡ് ബേരാർ പ്രദർശനത്തിൽ ഈ പ്രസിന് ബൈൻഡിംഗ് വിഭാഗത്തിൽ വെള്ളി മെഡൽ ലഭിച്ചു. ഇൻഡ്യയിൽ നിന്ന് ഈ പുരസ്കാരം നേടുന്ന ഏക സ്ഥാപനമായിരുന്നു ഇത്.[3]
അവലംബം
[തിരുത്തുക]- 1 2 മാന്നാനത്തെ വിശുദ്ധ യൌസേപ്പിതാവിന്റെ അച്ചുകൂടം[പ്രവർത്തിക്കാത്ത കണ്ണി] ദീപികദിനപത്രം.
- ↑ "ദീപികക്ക് 125 വയസ്സ്". മലയാള മനോരമ. നവംബർ 26, 2011. Archived from the original on 2011-11-26. Retrieved 2013 നവംബർ 30.
{{cite news}}: Check date values in:|accessdate=(help) - ↑ Travancore Almanac And Directory For-1912 (in english). Travancore: The Government of His Highness The Maharaja. 1911. p. 170.
{{cite book}}: CS1 maint: date and year (link) CS1 maint: unrecognized language (link)