മാനസ് നദി
മാനസ് നദി মানাহ নদী | |
---|---|
Physical characteristics | |
നീളം | 376 കിലോമീറ്റർ (234 മൈ) |
നദീതട പ്രത്യേകതകൾ | |
River system | Brahmaputra River |
മാനസ് നദി (ഉച്ചാരണം: ˈmʌnəs; ഭൂട്ടാനിൽ ഡ്രാങ്മെ ഛു; ചൈനയിൽ ന്യാംജങ്[1]) ഹിമാലയൻ താഴ്വരയിലൂടെ വടക്കൻ ഭൂട്ടാനും ഇന്ത്യയ്ക്കുമിടയിലൂടെ ഒഴുകുന്ന ഭൂട്ടാനിലെ ഒരു നദിയാണ്. ഹിന്ദു പുരാണത്തിലെ സർപ്പദേവതയുടെ പേരിൽ നിന്നാണ് മാനസ് എന്ന പേരു ലഭിച്ചത്. ഭൂട്ടാനിലെ ഏറ്റവും വലിയ നദിയാണിത് [2] ഇവിടുത്തെ മറ്റു പ്രധാന നദികൾ അമോ ചു (ടോർസ), വോങ് ചു (റയ്ഡക്), മോ ചു (സൻകോഷ്) എന്നിവയാണ്. പടിഞ്ഞാറൻ ആസാമിൽ വച്ച് ഇന്ത്യയിൽ പ്രവേശിക്കുന്നതിനു മുമ്പ് മൂന്നു ചെറുനദികൾ മാനസ് നദിയിൽ ചേരുന്നു. നദിയുടെ ആകെ നീളം 376 കിലോമീറ്റർ (234 മൈ) ആണ്. ഭൂട്ടാനിലൂടെ മാത്രം ഇത് 272 കിലോമീറ്റർ (169 മൈ) ഒഴുകുന്നു. ആസാമിലൂടെ 104 കിലോമീറ്റർ (65 മൈ) ഒഴുകി ഇത് ജോഗിഘോപയിൽ വച്ച് ബ്രഹ്മപുത്ര നദിയിൽ ലയിക്കുന്നു. മാനസ് നദിയുടെ മറ്റൊരു പ്രധാന പോഷക നദിയായ അയെ നദി ആസാമിലെ ബാങ്പരിയിൽ വച്ച് ബ്രഹ്മപുത്രയിൽ ചേരുന്നു.[3][4]
നദീതടത്തിൽ രണ്ടു പ്രധാന റിസർവ്വ് വനമേഖലകൾ സ്ഥിതി ചെയ്യുന്നു. 1966 ൽ സ്ഥാപിക്കപ്പെട്ട റോയൽ മാനസ് ദേശീയ പാർക്കും (43,854 ഹെക്ടർ (108,370 ഏക്കർ) 1955 ൽ സ്ഥാപിക്കപ്പെട്ട മാനസ് വന്യമൃഗ സംരക്ഷണ കേന്ദ്രവും (391,000 ഹെക്ടർ (970,000 ഏക്കർ) എന്നിവയാണ് 85) പ്രോജക്റ്റ് ടൈഗർ റിസർവ്വ്, എലഫൻറ് റിസർവ്വ്, ബെയോസ്ഫിയർ റിസർവ്വ് എന്നിവ കൂട ഉൾപ്പെടുന്നു പ്രദേശം UNESCO വേൾഡ് ഹെറിറ്റേജ് സൈറ്റായി 1985 ൽ പ്രഖ്യാപിച്ചിട്ടുണ്ട്.[5][6]
ഭൂമിശാസ്ത്രം
[തിരുത്തുക]മാനസ് നദി കിഴക്കൻ ഭൂട്ടാനിലെയും വടക്കേ ഇന്ത്യയിലെയും ഏകദേശം 41,350 സ്ക്വയർ കിലോമീറ്റർ (15,970 സ്ക്വയർ മൈൽ) പ്രദേശത്തെ നനയിച്ചു കടന്നു പോകുന്നു. ഈ നദിയക്കു “ഡ്രാങ്മെ ഛു”, “മാങ്ഡെ ഛു”, “ബുമ്താങ് ഛു” എന്നിങ്ങലെ പ്രധാനമായി മൂന്നു പോഷക നദികളാണുള്ളത്. ഇത് കിഴക്കൻ ഭൂട്ടാൻറെ “ടോങ്സ”, “ബുമ്താങ്” താഴ്വരകൾ ഉൾപ്പെടെയുള്ള ഭൂരിപക്ഷം പ്രദേശങ്ങൾക്കു ജലം നൽകുകയും ഒരു നീർത്തട പ്രദേശമായി വർത്തിക്കുകയും ചെയ്യുന്നു. ഭൂട്ടാനിൽ ഈ നദിയുടെ പ്രയോജനം ലഭിക്കുന്ന ആകെയുള്ള പ്രദേശങ്ങൾ 18,300 km2 ആണ്. നദി ഒഴുകുന്ന പ്രദേശത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 26.217°N 90.633°E ആണ്. നദിയുടെ ഒരു പ്രധാന കൈവഴി തെക്കൻ ടിബറ്റിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. നദി ഭൂട്ടാൻറെ തെക്കു പടിഞ്ഞാറെ ദിക്കിലൂടെ ഒഴുകി ഹിമാലയിൻ താഴ്വരയിലെ V ആകൃതിയിലുള്ള മലയിടുക്കുകൾക്കിടയിലൂടെ ഇന്ത്യയിലെ ആസാം സംസ്ഥാനത്തെ കുന്നുകൾക്കിടയിലെ താഴ്വരയിൽ പ്രവേശിക്കുന്നു. ഈ താഴ്വരയുടെ സമതലങ്ങളിലൂടെ ഒഴുകുന്ന നദി പ്രദേശത്ത് വിശാലമായ ചതുപ്പു സൃഷ്ടിക്കുന്നു. നദിയുടെ മുകൾ ഭാഗത്തെ നീർത്തടം മഞ്ഞുറഞ്ഞു കിടക്കുന്നതും നടുവിലും താഴ്ഭാഗങ്ങളിലും ഇടതിങ്ങിയ വനപ്രദേശങ്ങളുമാണ്.[7]
ഈ നദി ഭൂട്ടാനിലുടനീളം 3,200 കിലോമീറ്റർ (2,000 മൈൽ) നീളത്തിലുള്ള ഒരു നദീതട വ്യവസ്ഥ സൃഷ്ടിക്കുന്നു. നദിയുടെ പ്രധാന തായ്‍വഴി “മാനസ്” അഥവാ “ഗോൻഗ്രീ” നദിയാണ്. ഇത് ഉത്ഭവിക്കുന്നത് അരുണാചൽ പ്രദേശിലെ പടിഞ്ഞാറൻ “കാമെങ്” ജില്ലയിൽ നിന്നാണ്. അവിടെ നിന്ന് തെക്കു പടിഞ്ഞാറേ ദിശയിലേയ്ക്ക് ഒഴുകി ടാഷിഗോങിനടുത്തു വച്ച് ഭൂട്ടാനിൽ പ്രവേശിക്കുന്നു. (ഭൂട്ടാനിലെ മറ്റു നദികൾ പൊതുവായി വടക്കു പടിഞ്ഞാറു നിന്ന് തെക്കു പടിഞ്ഞാറേയ്ക്കാണ് ഒഴുകാറുള്ളത്). ടാഷിഗോങിൽ വച്ച് ഇത് വടക്കൻ ഹിമാലയത്തിലുള്ള ഭൂട്ടാനിലെ മഞ്ഞുറഞ്ഞ പർവ്വതങ്ങളിൽ നിന്ന് ഉറവെടുക്കുന്ന “കുലോങ് ഛു” നദിയുമായി ചേരുന്നു. ടാഷിഗോങിൽ നദിയുടെ അടിത്തട്ടിൻറെ വീതി 550 മീറ്റർ (1800 അടി) ആണ്. നദീതടത്തിൻറെ ഉയരം 606 മീറ്ററും (1,988 അടി) ആണ്. രണ്ടു ചെറു നദികൾ ഒന്നായാണ് “കുലോങ് ഛു” നദിയായിത്തീരുന്നത്. അവയിലൊന്ന് “ടോങ്സ(മോങ്ഡേ) ഛു” (ഭൂട്ടാനിലെ കുല കാങ്‍ഗ്രി കൊടുമുടിയിൽ നിന്ന് ഉത്ഭവിക്കുന്നത് – ഉയരം 1,666 മീറ്റർ [5,466 അടി]), രണ്ടാമത്തേത് “ബുമ്താങ്” നദിയുമാണ്. (ഈ നദി “മർച്ചങ്ഫി ഛു” എന്നും അറിയപ്പെടുന്നു) ഈ രണ്ടു നദികളും ഒന്നായി മാനസ് നദിയായിത്തീരുന്നു.[8]
“ലഹോബ്രാക്” അഥവാ “കുറി ഛൂ”, മാനസ് നദിയുടെ മദ്ധ്യഭാഗത്തെ പോഷകനദിയാണ്. ഹിമാലയത്തിൻറെ വട്ക്കു നിന്നുത്ഭവിക്കുന്ന ഏക നദിയായ ഇത് തെക്കൻ ഭൂട്ടാനിൽ മാനസുമായി ഒന്നിക്കുന്നു. ഇത് സംയോജിച്ചൊഴുകി താഴെ “തോങ്ഗ ഛു” നദിയുമായി ചേരുന്നു. ഇവിടെ നദയുടെ അടിഭാഗത്തിൻറെ വിതി 121 മീറ്റർ (397 അടി) ആണ്.[9] ഇവിടെ നിന്ന് തെക്ക്-പടിഞ്ഞാറേ ദിക്കിലേയ്ക്ക് 29 കിലോമീറ്റർ (18 മൈൽ) ഭൂട്ടാനിലൂടെ ഒഴുകി ആസാമിലെ ഗോൾപാരാ ജില്ലയിലെ ആഗ്രോങ് വില്ലേജിനു സമീപം ആയെ നദിയുമായി ചേർന്ന് ഇന്ത്യയിലെത്തുന്നു. ഇവിടെ 75 കിലോമീറ്റർ (47 മൈൽ) വക്രഗതിയിലൊഴുകി ജോഗിഗോപയിൽ വച്ച് ബ്രഹ്മപുത്രയിലേയ്ക്കു ചേരുന്നു. ബാങ്പാരി വില്ലേജിനു സമീപമുള്ള ബ്ലാക്ക് മൌണ്ടനിൽ നിന്ന് 4,915 മീറ്റർ (16,125 അടി) ഉയരത്തിൽ നിന്നുത്ഭവിക്കുന്ന ആയെ നദിയ്ക്ക് 110 കിലോമീറ്റർ (68 മൈൽ) നീളമുണ്ട്. ഏറ്റവും നീളമുള്ള പോഷകനദി കുർ നദിയുൾപ്പെടെയുള്ള മാനസ് നദിയുടെ ആകെ നീളം 376 കിലോമീറ്ററാണ് (234 മൈൽ). ഇതിൽ 104 കിലോമീറ്റർ (65 മൈൽ) ഭാഗം ഇന്ത്യയിലാണ്.[10] നദീതടത്തിനു ചുറ്റും പുൽത്തകിടികളും ഇലപൊഴിയും കാടുകളും നിറഞ്ഞ ചെറു കുന്നുകളും തോടുകളും അരുവികളും നിറഞ്ഞതാണ്.[11]
വലിയ മലയുടെ താഴ്‍വരയിലുള്ള കുന്നുകൾ ഭൂട്ടാനിലും ഇന്ത്യയിലും “തെരായി”, “ദുവാർസ്” എന്നിങ്ങനെയുള്ള പേരുകളിൽ അറിയ്പ്പെടുന്നു.
(ഒരു സംസ്കൃത പദമായ ഇതിന് “ചുരം” അല്ലെങ്കിൽ “കവാടം” എന്നൊക്കെയാണർത്ഥം) ഈ ചെറു കുന്നുകൾ 15 മുതൽ 30 വരെ കിലോമീറ്റർ പ്രദേശത്തു വ്യാപിച്ചു കിടക്കുന്നു. ഇവിടെ വളരെ ഫലഭൂയിഷ്ടവുമാണ്. ഓരോ “ദുവാറും” 100 മീറ്റർ (330 അടി) വരെ ഉയരമുള്ളവയാകുന്നു. ഭൂട്ടാനിലുള്ള ഏതാനും ദുവാർസിൻറെ ഭാഗങ്ങൾ നേരത്തേ ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്നു. ഈ ഫലഭൂയിഷ്ടമായ പ്രദേശം തേയിലക്കാടുകളായും നെൽവയലുകളായും ഉപയോഗിച്ചു വരുന്നു.[12]
അവലംബം
[തിരുത്തുക]- ↑ "Topomap". Archived from the original on 2013-05-01. Retrieved 2016-11-10.
- ↑ "Physiological survey". Food and Agricultural Organization. Retrieved 2010-04-02.
- ↑ "Physiological Survey". FAO Corporate Document Repository. Retrieved 2010-03-07.
- ↑ Report Volume I: Rashtriya Barh Ayog (National Commission On Floods). Government of India. 1973.
- ↑ "Royal Manas National Park, Bhutan". WWF Global.
- ↑ "Bhutan" (PDF). Ramsar. Wetlands.org. Archived from the original (PDF) on 2011-07-28. Retrieved 2010-03-07.
- ↑ Negi, Sharad Singh (1991). Himalayan rivers, lakes, and glaciers. Indus Publishing. pp. 97–99. ISBN 81-85182-61-2. Retrieved 2010-04-04.
- ↑ "Physiological Survey". FAO Corporate Document Repository. Retrieved 2010-03-07.
- ↑ "Physiological Survey". FAO Corporate Document Repository. Retrieved 2010-03-07.
- ↑ Report Volume I: Rashtriya Barh Ayog (National Commission On Floods). Government of India. 1973.
- ↑ "The Manas River bordering Bhutan famous for the game fish "Golden Masheer"". En.tixik. Retrieved 2010-03-06.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Brown, Lindsay; Bradley Mayhew; Stan Armington; Richard Whitecross (2007). Bhutan. Lonely Planet. pp. 83–86. ISBN 1-74059-529-7. Retrieved 2010-04-04.