മാത്യു ബോൾട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാത്യു ബോൾട്ടൻ
1792 മാത്യു ബോൾട്ടൻ
ജനനം(1728-09-03)3 സെപ്റ്റംബർ 1728
ബർമിംഹാം, ഇംഗ്ലണ്ട്
മരണം17 ഓഗസ്റ്റ് 1809(1809-08-17) (പ്രായം 80)
ബർമിംഹാം, ഇംഗ്ലണ്ട്
തൊഴിൽവ്യവസായി
ജീവിതപങ്കാളി(കൾ)മേരി റോബിൻസൻ (d. 1759), ആൻ റോബിൻസൻ
കുട്ടികൾമൂന്നുകുട്ടികൾ ചെറുപ്പത്തിലെ മരിച്ചു, ആൻ ബോൾട്ടൻ, മാത്യു റൊബ്ബിൻസൻ ബോൾട്ടൻ
മാതാപിതാക്ക(ൾ)മാത്യു ബോൾട്ടൻ, ക്രിസ്റ്റീന ബോൾട്ടൻ née Piers
ബന്ധുക്കൾമാത്യു പിയേഴ്സ് വാട്ട് ബോൾട്ടൻ
(പേരക്കൂട്ടി)
പുരസ്കാരങ്ങൾറോയൽ സൊസൈറ്റിയിലെ ഫെല്ലൊ (1785), സ്റ്റാഫോഡ്ഷയർ

ജെയിംസ് വാട്ടിന്റെ പങ്കാളിയായിരുന്ന ഒരു ജർമൻ വ്യവസായിയും എഞ്ചിനീയറുമായിരുന്നു മാത്യു ബോൾട്ടൻ (Matthew Boulton). പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ഇവരുടെ പങ്കാളിത്തം നൂറുകണക്കിനു ബോൾട്ടൻ& വാട്ട് ആവി എഞ്ചിനുകൾ ഉണ്ടാക്കി സ്ഥാപിച്ചു. ഇത് വ്യവസായശാലകളുടെ യന്ത്രവൽക്കരണത്തിൽ വളരെ പുരോഗതി ഉണ്ടാക്കി. ബ്രിട്ടനിലും മറ്റു രാജ്യങ്ങളിലും നാണയങ്ങൾ ഉണ്ടാക്കുന്നതിന് ബോൾട്ടൻ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. റോയൽ മിന്റിനേറ്റവും പുതിയ ഉപകരങ്ങളും എത്തിച്ചു കൊടുത്തു. ചെറിയ ലോഹഉല്പന്നങ്ങൾ ഉണ്ടാക്കിയിരുന്ന വ്യവസായിയുടെ മകനായി ബർമിങ്ങ്ഹാമിൽ ജനിച്ചു. പിതാവ് ബോൾട്ടന്റെ 31-മത് വയസ്സിൽ മരിച്ചതിനാൽ ആ വ്യവസായം ബോൾട്ടൻ ഏറെ കാലം ഏറ്റെടുത്തു നടത്തുകയുണ്ടായി. ഈ വ്യവസായം സോഹൊ മനുഫാക്ടറിയുമായി ഏകോപിപ്പിച്ച് അദ്ദേഹം കാര്യമായി വിപുലീകരിച്ചു. സോഹൊയിൽ അദ്ദേഹം ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ചു, വെള്ളി തകിടുകൾ പോലുള്ള അലങ്കാര വസ്തുക്കൾ ഉണ്ടാക്കി. വാട്ട്സന്റെ പങ്കാളി ജോൺ റൂബക്കിന് ബോൾട്ടനുള്ള കടംതീർക്കാൻ പറ്റാത്തതിനാൽ പകരമായി വാട്ടിന്റെ പേറ്റന്റിൽ റൂബക്കിനുള്ള ഓഹരി കൈപറ്റി ബോൾട്ടൻ , ജെയിംസ് വാട്ടിന്റെ വ്യവസായ പങ്കാളിയായി. അദ്ദേഹത്തിന് വാട്ടിന്റെ പാറ്റന്റിന്റെ കാലാവധി 17 കൊല്ലം കൂടി നീട്ടാൻ പാർലിമെന്റിന്റെ അനുമതി വാങ്ങാനായി.അതുകൊണ്ട് സ്ഥാപനത്തിന് വാട്ട് ആവിയന്ത്രം വിപണനം ചെയ്യാറായി. സ്ഥാപനം നൂറുകണക്കിന് ബോൾട്ടൻ& വാട്ട് ആവിയന്ത്രം ബ്രിട്ടനിലും വിദേശങ്ങളിലും ആദ്യം ഖനികളിലും പിന്നെ വ്യവസായ ശാലകളിലും സ്ഥാപിച്ചു.

ബർമിങ്ങ്ഹാമിലെ കല, ശാസ്ത്ര, വൈദിക ശാസ്ത്രത്തിലെ പ്രഗല്ഭരുടെ കൂട്ടയ്മയായ ലൂണാർ സൊസൈറ്റിയിലെ അംഗമായിരുന്നു. വാട്ട്, ഇറമസ്ഡാർവിൻ, ജോസിയ വെഡ്ജ്വുഡ്, ജൊസഫ് പ്രീസ്റ്റ്ലി എന്നിവരും അംഗങ്ങളായിരുന്നു. സൊസൈറ്റി യോഗം ചേർന്നിരുന്നത് ഓരോ മാസത്തേയും പൂർണ്ണചന്ദ്രനു അടുത്ത ദിവസങ്ങളിലായിരുന്നു. ശാസ്ത്രം, കൃഷി, വ്യവസായം, ഖനനം, ഗതാഗതം എന്നിവയിലെ ആശയ വികസനത്തിനു അംഗങ്ങളെ ആദരിച്ചിരുന്നു. ഇത് വ്യവസായ വിപ്ലവത്തിന് അടിത്തറയുണ്ടാക്കി. ആവിയന്ത്രം ഉപ്യോഗിക്കുന്ന സൊഹൊ മിന്റ്, ബോൾട്ടൻ സ്ഥാപിച്ചു. ബ്രിട്ടനിലെ മോശം അവസ്ഥയിലായിരുന്ന നാണ്യമുദ്രണത്തെ മെച്ചപ്പെടുത്താൻ വഴി തേടിയിരുന്നു. അനേക വർഷത്തെ ശ്രമത്തിനു ശേഷം1797 ൽ ബ്രിട്ടന്റെ ആദ്യത്തെ ചെമ്പുനാണ്യ മുദ്രണത്തിനുള്ള കരാർ അദ്ദേഹത്തിനു കിട്ടി. അദ്ദേഹത്തിന്റെ "വണ്ടി ചക്ര"(cart wheel) കഷണങ്ങൾ നന്നായി രൂപകല്പന ചെയ്തവയും വ്യാജമായി ഉണ്ടാക്കാൻ ബുദ്ധിമുട്ടുള്ളവയുമായിരുന്നു. 1971 വരെ തുടർന്ന ആദ്യത്തെ വലിയ ചെമ്പു പെനിയും ഇവിടെ നിന്നായിരുന്നു. 1800ൽ വിരമിച്ചശേഷവും അദ്ദേഹം കമ്മട്ടം നടത്തിയിരുന്നു. 1809ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ ചിത്രം ജെയിംസ് വാട്ടിനൊപ്പം പൗണ്ട് സ്റ്റെർലിങ്ങ് ബാങ്ക് നോട്ടൂകളിൽ അച്ചടിച്ചിരുന്നു.

അവലംബം[തിരുത്തുക]

 • ആൻഡ്രൂ ജിം (2009), "The Soho Steam Engine Business", in Mason, Shena, Matthew Boulton: Selling What All the World Desires, New Haven, Ct.: Yale University Press, pp. 63–70, ISBN 978-0-300-14358-4
 • ബഗോട്ട് സാലി (2009), "'I am very desirous of being a great silversmith': Matthew Boulton and the Birmingham Assay Office", in Mason, Shena, Matthew Boulton: Selling What All the World Desires, New Haven, Ct.: Yale University Press, pp. 47–54, ISBN 978-0-300-14358-4
 • റിച്ചാഋഡ് ക്ലേ (2009), Matthew Boulton and the Art of Making Money, Brewin Books, ISBN 978-1-85858-450-8
 • എറിക് ഡെലിബ് (1971), Matthew Boulton: Master Silversmith, November Books
 • ഗോഡിസൻഡെലിബ് (2009), "Ormolu Ornaments", in Mason, Shena, Matthew Boulton: Selling What All the World Desires, New Haven, Ct.: Yale University Press, pp. 55–62, ISBN 978-0-300-14358-4
 • റിച്ചാഡ് ലോബെൽ(1999), Coincraft's 2000 Standard Catalogue of English and UK Coins, 1066 to Date, Standard Catalogue Publishers, ISBN 978-0-9526228-8-8
 • വാൽ ലോഗി (2009), "Picturing Soho: Images of Matthew Boulton's Manufactory", in Mason, Shena, Matthew Boulton: Selling What All the World Desires, New Haven, Ct.: Yale University Press, pp. 7–13, ISBN 978-0-300-14358-4
 • ഷെന മെസൺ (2009), "'The Hôtel d'amitié sur Handsworth Heath': Soho House and the Boultons", Matthew Boulton: Selling What All the World Desires, New Haven, Ct.: Yale University Press, pp. 14–21 (other text not part of a contribution also credited here), ISBN 978-0-300-14358-4
 • റീത്ത മാഗ്ലീൻ (2009), "Introduction: Matthew Boulton, 1728—1809", in Mason, Shena, Matthew Boulton: Selling What All the World Desires, New Haven, Ct.: Yale University Press, pp. 1–6, ISBN 978-0-300-14358-4
 • ക്വിക്കെൻഡൻ കെന്നത്ത് (2009), "Matthew Boulton and the Lunar Society", in Mason, Shena, Matthew Boulton: Selling What All the World Desires, New Haven, Ct.: Yale University Press, pp. 41–46, ISBN 978-0-300-14358-4
 • സാമുവൽ സ്മൈൽസ്l (1865), Lives of Boulton and Watt, London: John Murray
 • സൈമൊൻസ് ഡേവിഡ് (2009), "'Bringing to Perfection the Art of Coining': What did they make at the Soho Mint?", in Mason, Shena, Matthew Boulton: Selling What All the World Desires, New Haven, Ct.: Yale University Press, pp. 89–98, ISBN 978-0-300-14358-4
 • ടങേറ്റ് സ്യു (2009), "Matthew Boulton's Mints: Copper to Customer", in Mason, Shena, Matthew Boulton: Selling What All the World Desires, New Haven, Ct.: Yale University Press, pp. 80–88, ISBN 978-0-300-14358-4
 • ജെന്നി ഉഗ്‌ലൊ (2002), The Lunar Men: Five Friends Whose Curiosity Changed the World, London: Faber & Faber, ISBN 978-0-374-19440-6
 • ജെന്നി ഉഗ്‌ലൊ (2009), "Matthew Boulton and the Lunar Society", in Mason, Shena, Matthew Boulton: Selling What All the World Desires, New Haven, Ct.: Yale University Press, pp. 7–13, ISBN 978-0-300-14358-4
"https://ml.wikipedia.org/w/index.php?title=മാത്യു_ബോൾട്ടൻ&oldid=3257574" എന്ന താളിൽനിന്ന് ശേഖരിച്ചത്