മാതംഗിനി ഹാജ്റാ
മാതംഗിനി മൈതി ഹാജ്റാ | |
---|---|
মাতঙ্গিনী হাজরা | |
ജനനം | ഒക്ടോബർ 19, 1870 |
മരണം | സെപ്റ്റംബർ 29, 1942 താംലുക്, ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ | (പ്രായം 71)
അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനി |
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കു വഹിച്ചബംഗാളി വനിതയാണ് മാതംഗിനി ഹാജ്റാ (1870-1942). 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിനിടക്ക് ബ്രിട്ടീഷു സായുധ പോലീസിന്റെ വെടിയേറ്റു മരിച്ചു.
ജനനം, ആദ്യകാല ജീവിതം
[തിരുത്തുക]മാതംഗിനി മൈതിയുടെ ജനനം 1869 ലാണോ അതോ 1870-ലാണോ എന്ന് തീർച്ചപ്പെടുത്താൻ കൃത്യമായ രേഖകളില്ല. ദരിദ്രരായിരുന്ന മാതാപിതക്കൾ ബാലികയായിരുന്ന മാതംഗിനിയെ അറുപത്തിരണ്ടു വയസുകാരനായ ത്രിലോചൻ ഹാജ്റാക്ക് വിവാഹം ചെയ്തു കൊടുത്തു. പതിനെട്ടാമത്തെ വയസ്സിൽ മാതംഗിനി വിധവയായി.[1], [2]
സ്വാതന്ത്യ സമരത്തിലേക്ക്
[തിരുത്തുക]മിഡ്നാപൂരിലെ ( മേദിനീപൂർ) വനിതകൾ സ്വാതന്ത്യസമരപ്രസ്ഥാനത്തിൽ പങ്കെടുത്തിരുന്നു. 1932-ലെ നിസ്സഹകരണ പ്രസ്ഥാനത്തിലും ഉപ്പു സത്യാഗ്രഹത്തിലും മാതംഗിനി ഹാജ്റായും പങ്കെടുത്തതായും അറസ്റ്റു ചെയ്യ പ്പെട്ടതായും പറയപ്പെടുന്നു. ഗാന്ധിയൻ വിചാരധാര മാതംഗിനിയെ ഏറെ സ്വാധീനിച്ചിരുന്നു.
മരണം
[തിരുത്തുക]ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി മിഡ്നാപൂരിലെ പോലീസ് സ്റ്റേഷനുകൾ കൈയടക്കാനുള്ള ശ്രമത്തിന് സ്ത്രീ വിഭാഗത്തെ നയിച്ചത് മാതംഗിനി ഹാജ്റാ ആയിരുന്നുവെന്ന് പറയപ്പെടുന്നു. ഈ ശ്രമത്തിനിടയിലാണ് ബ്രിട്ടീഷ് പോലിസിന്റെ വെടിയേറ്റ് മാതംഗിനി ഹാജ്റാ മരിച്ചു വീണത്. ഈ സംഭവം നടന്നത് 1942 സപ്റ്റമ്പർ 29-നായിരുന്നു.
അവലംബം
[തിരുത്തുക]- ↑ Lion M. G. Agrawal, ed. (2008). Freedom fighters of India. Gyan Publishing House. p. 189. ISBN 9788182054721.
- ↑ Maya Majumdar (2005). Maya Majumdar (ed.). Encyclopaedia of Gender Equality Through Women Empowerment. Sarup & Sons. p. 231. ISBN 9788176255486.