മാണിക് ബന്ദോപാദ്ധ്യായ
മാണിക് ബന്ദോപാദ്ധ്യായ মানিক বন্দ্যোপাধ্যায় | |
---|---|
ജനനം | ദുംക, ഝാർഖണ്ഡ്, | മേയ് 19, 1908
മരണം | ഡിസംബർ 3, 1956 | (പ്രായം 48)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | എഴുത്തുകാരൻ |
മാതാപിതാക്ക(ൾ) | ഹരിഹർ ബന്ദോപാദ്ധ്യായ (പിതാവ്) നീരോദാ ദേവി (മാതാവ്) |
ബംഗാളി സാഹിത്യകാരനായിരുന്നു മാണിക് ബന്ദോപാദ്ധ്യായ (ഇംഗ്ലീഷ്:Manik Bandopadhyay, ബംഗാളി: মানিক বন্দ্যোপাধ্যায়)(19 മേയ് 1908-3 ഡിസംബർ 1956). ആധുനികബംഗാളി ആഖ്യാനസാഹിത്യത്തിലെ മുൻനിരക്കാരനായി ഇദ്ദേഹം അറിയപ്പെടുന്നു. നാൽപ്പത്തെട്ടുവർഷം മാത്രം നീണ്ടുനിന്ന തന്റെ ജീവിതകാലയളവിൽ 39 നോവലുകളും ഇരുനൂറ്റി അമ്പതിൽ പരം ചെറുകഥകളും ഇദ്ദേഹം രചിച്ചു.
ജീവിതരേഖ
[തിരുത്തുക]പിതാവ് റെവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നതിനാൽ ബംഗാളിലെ പല ഭാഗങ്ങളിലും താമസിക്കാനുളള അവസരം ലഭിച്ചു. ഗണിതം പ്രധാന വിഷയമായെടുത്ത് പ്രസിഡൻസി കോളേജിൽ ചേർന്നു, പക്ഷെ പഠിത്തം മുഴുവനാക്കിയില്ല. പല തൊഴിലുകളിലും ഏർപ്പെട്ടു, ഒന്നിലും സാഫല്യം കിട്ടിയില്ല. ആദ്യത്തെ കഥ അതസി മാമി ഇരുപതാമത്തെ വയസ്സിലാണ് പ്രസിദ്ധീകരിച്ചത്. പിന്നീടുളള 20 വർഷങ്ങളിൽ, ദാരിദ്ര്യവും അനാരോഗ്യവും ഒരിക്കലും വിട്ടുമാറിയില്ലെങ്കിലും നിരന്തരം എഴുതിക്കൊണ്ടേയിരുന്നു. [1] മണിക് ബന്ദോപാധ്യായുടെ പ്രധാന നോവലുകളിലൊന്നാണ് പദ്മാനദീർ മാഝി. മനുഷ്യനും പ്രകൃതിയും തമ്മിലുളള അഭേദ്യമായ ബന്ധം ചിത്രീകരിക്കുന്ന ഈ കഥയിലെ കേന്ദ്ര കഥാപാത്രം കുവേരനെന്ന കടത്തുകാരനാണ്. ഇരുകരകളിലും മറ്റു കൊച്ചു ദ്വീപുകളിലുമായി വസിക്കുന്ന ഗ്രാമീണരുടെ ഭാഗധേയങ്ങൾ ക്ഷിപ്രകോപിയായ നദിയുടെ ഭാവമാറ്റങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ഗൌതം ഘോഷ് ഈ നോവലിനെ ചലച്ചിത്രമാക്കി[2]
പദ്മാ നദീർ മാഝി পদ্মা নদীর মাঝি | |
---|---|
പ്രമാണം:Padma Nadir Majhi.jpg | |
സംവിധാനം | ഗൌതം ഘോഷ് |
നിർമ്മാണം | പശ്ചിമ ബംഗാൾ ഫിലിം ഡെവലെപ്മെൻറ് കോർപൊറേഷൻ, |
സംഗീതം | ഗൌതം ഘോഷ് അലാവുദ്ദീൻ അലി |
ഛായാഗ്രഹണം | ഗൌതം ഘോഷ് |
ചിത്രസംയോജനം | മൊലൊയ് ബാനർജി |
വിതരണം | NFDC |
റിലീസിങ് തീയതി | 16 May 1993 (ഇന്ത്യ) |
രാജ്യം | ഇന്ത്യ ബംഗ്ലാദേശ് |
ഭാഷ | ബംഗാളി |
സമയദൈർഘ്യം | 126 മിനിട്ട് |
പ്രധാന കൃതികൾ
[തിരുത്തുക]നോവലുകൾ
[തിരുത്തുക]- ജനനി (1935)
- ദിബാരാത്രീ കാബ്യ (1935)
- പുതുൽ നാചേർ ഇതികൊഥ (1936)
- പദ്മാനദീർ മാഝി (1936)
- ജീവൊനേർ ജൊടിലത(1936)
- അമൃതസ്യ പുത്രാഃ (1938)
- ഷഹർ തലി -ഒന്നാം ഭാഗം (1940)
- അഹിംസ (1941)
- ഷഹർ തലി -രണ്ടാം ഭാഗം (1941)
- ചതുഷ്കോൺ (1942)
- ധോരാ ബാന്ദാ ജീബൊൻ (1942)
- പ്രതിബിംബോ (1944)
- ദർപ്പൺ (1945)
- ഷഹർ ബാസേർ ഇതികൊഥ (1946)
- ചിന്താമൊണി (1946)
- ചിഹ്നോ (1947)
- ആദായേർ ഇതിഹാസ് (1947)
- ജിയന്തൊ (1950)
- പോശാ (1951-52)
- സോനാർ ഛേയെ ദാമി (Part I ബേകാർ ) (1951)
- സ്വാധീനതാർ സ്വാദ് (1951)
- ഛന്ദാപഠൻ (1951)
- സോനാർ ഛേയെ ദാമി (Part II - ആപോഷ്) (1952)
- ഇതികൊഥാർ പൊരേർ കൊഥ (1952)
- പാഷാപാഷി (1952)
- സർബജനീൻ (1952)
- നാഗപാശ് (1953)
- ആരോഗ്യോ (1953)
- ചാൽ ചലൻ (1953)
- തോയിഷ് ബച്ചൊർ ആഗേ പൊറേ (1953)
- ഹരാഫ് (1954)
- ശുങാശുഭോ (1954)
- പരാധീൻ പ്രേം(1955)
- ഹലൂദ് നദി, സബൂജ് ബൊൻ (1956)
- മഷൂൽ (1956)
- പ്രാണേശ്വരേർ ഉപാഖ്യാൻ (1956,മരണാനന്തരം)
- മാടി-ഘെന്ഷാ മാനുഷ് (1957,മരണാനന്തരം)
- മാഝീർ ഛേലേ (1959,മരണാനന്തരം )
- ശാന്തിലതാ (1960,മരണാനന്തരം )