മാണിക്യ രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്രിപുരയിലെ രാജാക്കമാരുടെ (മുൻപത്തെ ത്വിപ്ര രാജ്യം) സ്ഥാനപ്പേരാണ് മാണിക്യ. ഇന്തോ-മംഗോളിയൻ വംശജരാണ് ഈ രാജാക്കന്മാർ. 1280-ൽ രത്ന ഫാ എന്ന രാജാവ് (പിന്നീട് രത്ന മാണിക്യൻ എന്ന് അറിയപ്പെട്ടു) മാണിക്യൻ എന്ന പദവി സ്വീകരിച്ചതോടെയാണ് ഈ രാജവംശം ആരംഭിക്കുന്നത്. മാണിക്യ രാജവംശത്തിലെ അവസാനത്തെ സ്വതന്ത്രരാജാവ് കിരിത്ത് ബിക്രം കിഷോർ ദേബ് ബർമൻ ആയിരുന്നു. 1947 മുതൽ 1949 വരെ (ഇന്ത്യയുമായി ത്രിപുര ലയിക്കുന്നതുവരെ) അദ്ദേഹം രാജ്യംഭരിച്ചു. 19-ആം നൂറ്റാണ്ടിൽ രാജ്യം ഭരിച്ച ബീർ ചന്ദ്ര മാണിക്യ ബഹദൂർ പ്രശസ്തനാ‍യ ഭരണാധികാരി ആയിരുന്നു. [1]

മഹാരാജ കിരിത് പ്രദ്യോത് ദേബ് ബർമൻ മാണിക്യ ബഹാദൂർ ആണ് ഇന്നത്തെ മാണിക്യ രാജവംശത്തിന്റെ തലവൻ.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-06-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-07-13.
"https://ml.wikipedia.org/w/index.php?title=മാണിക്യ_രാജവംശം&oldid=3640796" എന്ന താളിൽനിന്ന് ശേഖരിച്ചത്