മാക്കിനാവ് നദി

Coordinates: 40°33′06″N 89°43′56″W / 40.5517055°N 89.7323284°W / 40.5517055; -89.7323284 (Mackinaw River mouth)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാക്കിനാവ് നദി
ഇല്ലിനോയിയിലെ ട്രെമോണ്ടിനടുത്തുകൂടി ഒഴുകുന്ന മാക്കിനാവ് നദി
Physical characteristics
പ്രധാന സ്രോതസ്സ്Ford County east of Sibley, Illinois
40°35′20″N 88°21′59″W / 40.5889233°N 88.3664421°W / 40.5889233; -88.3664421 (Mackinaw River origin)
നദീമുഖംConfluence with the Illinois River near Mapleton, Illinois
443 ft (135 m)
40°33′06″N 89°43′56″W / 40.5517055°N 89.7323284°W / 40.5517055; -89.7323284 (Mackinaw River mouth)
നീളം130 mi (210 km)
Discharge
  • Average rate:
    772 cu/ft. per sec.[1]
നദീതട പ്രത്യേകതകൾ
Progressionമാക്കിനാവ് നദി → ഇല്ലിനോയി → മിസിസ്സിപ്പി → മെക്സിക്കോ ഉൾക്കടൽ
GNIS ID403283

മാക്കിനാവ് നദി അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഇല്ലിനോയിയിലെ[2] ഇല്ലിനോയി നദിയുടെ 130 മൈൽ നീളമുള്ള (210 കിലോമീറ്റർ)[3] ഒരു പോഷകനദിയാണ്. അതിന്റെ നീർത്തട പ്രദേശങ്ങൾ ഏകദേശം 1,136 ചതുരശ്ര മൈൽ (3,000 ചതുരശ്ര കിലോമീറ്റർ)[4] ഭൂപ്രദേശം ഉൾക്കൊള്ളുന്നതു കൂടാതെ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഉൽപാദനക്ഷമതയുള്ള കാർഷിക ഭൂമികളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ നദി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിലവാരമുള്ള ചില അരുവികളെ പരിപാലിക്കുകയും 60-70 നാടൻ മത്സ്യയിനങ്ങൾക്കും 25-30 കടുക്കയിനങ്ങൾക്കും ആവാസവ്യവസ്ഥ ഒരുക്കുകയും ചെയ്യുന്നു.[5] മാക്കിനാക് എന്നുകൂടി ഉച്ചരിക്കുന്ന ഇതിന്റെ പേര് "ആമ" എന്നർഥം വരുന്ന മികിനാക് എന്ന ഒജിബ്‌വെ പദത്തിൽനിന്നാണ്.[6]

വിവരണം[തിരുത്തുക]

മാക്കിനാവ് നദി ആരംഭിക്കുന്നത് ഇല്ലിനോയിയിലെ ഫോർഡ് കൗണ്ടിയിൽ സിബിലിക്ക് സമീപത്തുനിന്നാണ്. അതിന്റെ ഉത്ഭുവസ്ഥാനത്തുനിന്ന് മക്ലീൻ കൗണ്ടിയിലൂടെ പടിഞ്ഞാറേയ്ക്ക് ഒഴുകുന്ന ഇത് അവിടെ ബ്ലൂമിംഗ്ടൺ -നോർമൽ മെട്രോപൊളിറ്റൻ പ്രദേശത്തിന്റെയും വുഡ്ഫോർഡ് കൗണ്ടിയുടെയും ഭാഗങ്ങൾക്ക് ജലസേചനം നൽകുന്നു. പടിഞ്ഞാറൻ ദിശയിലേയ്ക്ക് തുടർന്നും ഒഴുകുന്ന നദി ടാസ്വെൽ കൗണ്ടിയിലൂടെ തെക്കുപടിഞ്ഞാറായി തുടരുകയും പെക്കിൻ നഗരത്തിന് തൊട്ടു തെക്കുവശത്തുകൂടി ഇല്ലിനോയി നദിയിലേക്ക് പതിക്കുകയു ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. https://waterdata.usgs.gov/il/nwis/uv/?site_no=05568000&PARAmeter_cd=00065,00060
  2. U.S. Geological Survey Geographic Names Information System: Mackinaw River
  3. U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-03-29 at the Wayback Machine., accessed May 13, 2011
  4. Price, Alison L.; Shasteen, Diane K.; Bales, Sarah A. "Freshwater Mussels of the Mackinaw River: INHS Technical Report 2011 (45)" (PDF). Champaign, IL: Prairie Research Institute, University of Illinois at Urbana Champaign. Archived from the original (PDF) on 2017-03-18. Retrieved December 4, 2015.
  5. "Mackinaw River". The Great Rivers Partnership. Retrieved December 4, 2015.
  6. Nichols, John D.; Nyholm, Earl (1995). A Concise Dictionary of Minnesota Ojibwe. Minneapolis: University of Minnesota Press.
"https://ml.wikipedia.org/w/index.php?title=മാക്കിനാവ്_നദി&oldid=3807041" എന്ന താളിൽനിന്ന് ശേഖരിച്ചത്