Jump to content

മഹേഷ് ചന്ദ്ര മേത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mahesh Chandra Mehta
ദേശീയതIndian
തൊഴിൽPublic interest attorney
പുരസ്കാരങ്ങൾ

ഇന്ത്യയിൽ ഒരു പൊതുതാല്പര്യ അഭിഭാഷകനാണ് മഹേഷ് ചന്ദ്ര മേത്ത. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന വ്യവസായ ശാലകൾക്കെതിരെ ഇന്ത്യൻ കോടതികളിൽ അദ്ദേഹം നടത്തിയ തുടർച്ചയായ പോരാട്ടങ്ങൾക്ക് 1996-ൽ ഗോൾഡ്മാൻ എൻവയൺമെന്റൽ പുരസ്കാരം ലഭിച്ചു.[1] 1997ൽ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങൾക്കായി മഗ്സസെ അവാർഡ് ലഭിച്ചു. 2016ൽ രാജ്യം സിവിലിയൻ ബഹുമതിയായ പദ്മശ്രീ നൽകി ആദരിച്ചു.[2]

ജീവചരിത്രം

[തിരുത്തുക]

ജമ്മു കാശ്മീരിലെ രാജൗറി ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തിൽ 1946 ഒക്ടോബർ 12നു ജനിച്ചു. പ്രകൃതിസ്നേഹവും പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതയും അദ്ദേഹത്തിന്റെ മനസ്സിൽ പതിപ്പിക്കപ്പെട്ടത് അവിടെ നിന്നായിരുന്നു. അദ്ദേഹത്തിന്റെ പ്രൈമറി വിദ്യാഭ്യാസം ധന്ഗ്രി ഗ്രാമത്തിൽ തന്നെ ആയിരുന്നു. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി രാജൗറിയിലെ സ്‍കൂളിൽ ചേർന്നു. 15 കിലോമീറ്ററോളം താണ്ടിയും രണ്ട് പുഴകൾ കടന്നും വേണമായിരുന്നു അദ്ദേഹത്തിന് ഗ്രാമത്തിൽ നിന്നും സ്കൂളിലെത്താൻ. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ജമ്മുവിലേക്ക് പോവുകയും അവിടെ ജമ്മു സർവകലാശാലയിൽ നിന്ന് നിയമബിരുദവും രാഷ്ട്രമീമാംസയിൽ ബിരുദാനന്തരബിരുദവും നേടി. ശേഷം ജമ്മു കാശ്മീർ ഹൈകോടതിയിൽ ജോലി ചെയ്യാൻ ആരംഭിച്ചു. അദ്ദേഹം ജമ്മുവിൽ ഉണ്ടായിരുന്ന കാലത്ത് സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളിൽ സജീവമായി പങ്കുകൊണ്ടിരുന്നു. അഴിമതിയ്‌ക്കെതിരെ ശബ്ദമുയർത്തുകയും, ജമ്മു പ്രദേശത്തോട് കാണിച്ചിരുന്ന വിവേചനത്തിനെതിരെ പോരാടാൻ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പ്രചോദനം നൽകുകയും ചെയ്തിരുന്നു. അദ്ദേഹം യൂത്ത് ആക്ഷൻ കമ്മിറ്റിയുടെ അദ്ധ്യക്ഷനും സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മാർഗദർശിയും ആയിരുന്നു.

1983-ൽ ഡൽഹിയിലേക്ക് പോവുകയും സുപ്രീം കോടതിയിൽ വക്കീലായി ജോലി ആരംഭിക്കുകയും ചെയ്തു. 1984-ൽ പാരിസ്ഥിതിക വ്യവഹാരങ്ങളിൽ ശ്രദ്ധയൂന്നുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. Goldman Environmental Prize: M.C. Mehta Archived 4 December 2007 at the Wayback Machine. (Retrieved on 28 November 2007)
  2. "Padma Awards 2016". Press Information Bureau, Government of India. 2016. Retrieved February 2, 2016.
"https://ml.wikipedia.org/w/index.php?title=മഹേഷ്_ചന്ദ്ര_മേത്ത&oldid=4100497" എന്ന താളിൽനിന്ന് ശേഖരിച്ചത്