മസീഹുദ്ദജ്ജാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇസ്ലാമിക വിശ്വാസ പ്രകാരം അന്ത്യനാളിന് മുമ്പ് വരാനിരിക്കുന്ന ഏറ്റവും വലിയ പരീക്ഷണമാണ് മസീഹുദാജ്ജാലിന്റെ ആഗമനം. ദജ്ജാലിന്റെറ ആഗമനവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അവന്റെ രൂപവും ഭാവവുമൊക്കെവിവരിക്കുന്ന ഒട്ടേറെഹദീസുകൾ ബുഖാരി, മുസ്ലിം, അബുദാവൂദ്, ഇബ്നുമാജ, തിര്മി്ദി തുടങ്ങി ഏതാണ്ടെല്ലാ ഹദീസ് ഗ്രന്ഥങ്ങളിലും കാണാം. [1]

വിവിധ അഭിപ്രായങ്ങൾ[തിരുത്തുക]

ദജ്ജാൽ അവൻ ഒറ്റക്കണ്ണനായിരിക്കും. വലതുകണ്ണ്‌ അന്ധമായിരിക്കും. ഇടത്‌ കണ്ണിന്‌കൂടുതൽ പ്രകാശം ഉണ്ടായിരിക്കും. വലതു കൈയിൽ നരകവും ഇടതു കൈയിൽ സ്വർഗ്ഗവും ഉണ്ടാകും. വിശ്വാസികൾക്ക്‌ അവൻറെ സ്വർഗ്ഗം നരകമായും നരകം സ്വർഗ്ഗമായും അനുഭവപ്പെടും.നെറ്റിയിൽ 'ക.ഫ. റ' എന്ന്‌എഴുതിയിട്ടുണ്ടാകും. അക്ഷരജ്ഞാനമുള്ളവർക്കും ഇല്ലാത്തവർക്കും അതുവായിക്കാൻ സാധിക്കും. അവൻ ആകാശത്തോടു മഴ വർഷിപ്പിക്കാൻ ആജ്ഞാപിച്ചാൽ ആകാശം മഴ വർഷിപ്പിക്കും. മരിച്ചവരെ ജീവിപ്പിക്കും. ഭൂമിയോട്‌ മുളപ്പിക്കാൻ പറഞ്ഞാൽ അതു മുളപ്പിക്കും. [2]

അവലംബം[തിരുത്തുക]

  1. http://www.sthreeonline.info/test/?page_id=409
  2. [1]
"https://ml.wikipedia.org/w/index.php?title=മസീഹുദ്ദജ്ജാൽ&oldid=2300170" എന്ന താളിൽനിന്ന് ശേഖരിച്ചത്