Jump to content

മസാനി അമ്മൻ കോവിൽ

Coordinates: 10°34′32″N 76°56′05″E / 10.5755701°N 76.93484860000001°E / 10.5755701; 76.93484860000001
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മസാനി അമ്മൻ കോവിൽ
Masani Amman
മസാനി അമ്മൻ കോവിൽ is located in Tamil Nadu
മസാനി അമ്മൻ കോവിൽ
Location in Tamil Nadu, India
അടിസ്ഥാന വിവരങ്ങൾ
സ്ഥലംആനമല മലനിരകൾ
നിർദ്ദേശാങ്കം10°34′32″N 76°56′05″E / 10.5755701°N 76.93484860000001°E / 10.5755701; 76.93484860000001
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിAmman
ജില്ലകോയമ്പത്തൂർ ജില്ല
സംസ്ഥാനംതമിഴ്‌നാട്
രാജ്യം ഇന്ത്യ
വെബ്സൈറ്റ്Official Website
വാസ്തുവിദ്യാ തരംTAMIL ARCHITECTURE

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ കേരളത്തോട് ചേർന്ന് കിടക്കുന്ന പൊള്ളാച്ചി പട്ടണത്തിൽ നിന്നും തെക്കു-പടിഞ്ഞാറ് ദിശയിലായി 24 കിലോമീറ്റർ അകലെ ആളിയാർ പുഴയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു ദേവീ ക്ഷേത്രമാണ് മസാനി അമ്മൻ കോവിൽ.[1][2]

പ്രതിഷ്ഠാ മാഹാത്മ്യം

[തിരുത്തുക]

പൂർണ്ണമായും മലർന്ന് കിടക്കുന്ന രീതിയിലാണ് ഇവിടെ ദേവിയുടെ വിഗ്രഹത്തെ പ്രതിഷ്ഠിച്ചിട്ടുള്ളത്. മണ്ണിൽ തീർത്ത ഈ വിഗ്രത്തിന് നെറുകയിൽ നിന്നും പാദം വരെ 15 അടി നീളമാണുള്ളത്. കാൽപ്പാദത്തിന്നടിയിൽ ദേവിയുടെ കുഞ്ഞെന്ന് കരുതപ്പെടുന്ന ഒരു രൂപവും ഉണ്ട്.

വിശേഷങ്ങൾ

[തിരുത്തുക]

ചൊവ്വയും വെളളിയുമാണ് അമ്പലത്തിൽ പ്രധാനപ്പെട്ട ദിവസങ്ങൾ. ജനുവരി അവസാനമാണ് ഉത്സവം. ഉത്സവത്തിന്റെ അവസാന ദിവസം തീയാട്ടവും നടക്കും.

പ്രധാന വഴിപാടുകൾ

[തിരുത്തുക]

രോഗശാന്തിക്കാണ് ഇവിടെ പ്രധാനമായും ഭക്തർ എത്തുന്നത്. ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി മാസാനി അമ്മന് സമർപ്പിക്കുന്ന ഒരു വിശേഷ വഴിപാടാണ് മുളകരച്ച് പൂജ.[3]

ഐതിഹ്യം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Masani Amman temple – Coimbatore". kovaizone.in. Archived from the original on 2019-12-02. Retrieved 2017-12-25.
  2. "Masaniamman Temple". tripadvisor.in.
  3. ഒരു പിടി മുളക് ദേവിക്ക് അരച്ചാൽ നിങ്ങളുടെ ഏത് ആഗ്രഹവും സാധിക്കും (in ഇംഗ്ലീഷ്), retrieved 2022-06-04

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മസാനി_അമ്മൻ_കോവിൽ&oldid=3788734" എന്ന താളിൽനിന്ന് ശേഖരിച്ചത്