Jump to content

മല്ലപ്പ ധൻഷെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മല്ലപ്പ ധൻഷെട്ടി
ജനനം1898
സോലാപ്പൂർ
മരണം12 ജനുവരി 1931
മരണ കാരണംതൂക്കിലേറ്റി
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമരം
മല്ലപ്പ ധൻഷെട്ടി,ശ്രീകിസൻ സാർഡ, ജഗന്നാഥ് ഷിൻഡെ, അബ്ദുൾ റസൂൽ കുർബാൻ ഹുസൈൻ എന്നിവരുടെ പ്രതിമകൾ (ക്രമത്തിൽ), സോലപ്പൂർ.

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമായിരുന്നു മല്ലപ്പ ധൻഷെട്ടി (1898 - 12 ജനുവരി 1931). ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ സൈനിക നിയമത്തെ ധിക്കരിച്ചതിന് ഇദ്ദേഹത്തെ 1931 ജനുവരി 12-ന് തൂക്കിലേറ്റി.

ആദ്യകാല ജീവിതം

[തിരുത്തുക]

1898-ലാണ് മല്ലപ്പ ജനിച്ചത്. പിതാവിന്റെ പേര് രേവൻസിദ്ധപ്പ ധൻഷെട്ടി. യഥാർത്ഥത്തിൽ അദ്ദേഹം അകൽകോട്ടിലെ വൽസങ് താൾ എന്നെ സ്ഥലത്തു നിന്നുള്ളയാളായിരുന്നു. എന്നാൽ പിൽക്കാലത്ത് സോലാപൂരിൽ സ്ഥിരതാമസമാക്കി.[1]

സ്വാതന്ത്ര്യ സമരത്തിൽ

[തിരുത്തുക]

ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മല്ലപ്പ നിസ്സഹകരണ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തു. 1930 ആയപ്പോഴേക്കും സോലാപ്പൂരിലെ പ്രമുഖ രാഷ്ട്രീയപ്രവർത്തകനായി അദ്ദേഹം മാറിയിരുന്നു. സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ 1930-ൽ സോലാപൂരിൽ പട്ടാള നിയമപ്രകാരം ബ്രിട്ടീഷ് സർക്കാർ "കണ്ടാലുടൻ വെടിവയ്ക്കുക" (ഷൂട്ട് അറ്റ് സൈറ്റ്) എന്ന ഉത്തരവ് ഏർപ്പെടുത്തിയിരുന്നു. . 1930 മെയ് 8-ന് മഹാത്മാഗാന്ധിയുടെ അറസ്റ്റിനെതിരെ പ്രതിഷേധിക്കാൻ അദ്ദേഹം ഒരു വലിയ പ്രകടനം നയിച്ചു. അത് തടയാനുള്ള പോലീസ് ശ്രമം ഒരു വെടിവയ്പ്പിൽ കലാശിച്ചു. അതിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു. ജാഥക്കാർ തിരിച്ചടിക്കുകയും തുടർന്നുണ്ടായ സംഘർഷത്തിൽ മംഗൾവാർ പോലീസ് സ്റ്റേഷനിലെ[2] ഒരു പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെടുകയും മറ്റൊരാളെ ജീവനോടെ കത്തിക്കുകയും ചെയ്തു. മല്ലപ്പയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ശ്രീകിസൻ ലക്ഷ്മിനാരായൺ സാർഡ, അബ്ദുൾ റസൂൽ കുർബാൻ ഹുസൈൻ, ജഗന്നാഥ് ഭഗവാൻ ഷിൻഡെ എന്നിവരും കലാപത്തിനും കൊലപാതകത്തിനും വിചാരണ ചെയ്യപ്പെട്ടു. തുടർന്ന് ഇവർ നാലുപേരെയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

1931 ജനുവരി 12-ന് പൂനയിലെ യേർവാദ ജയിലിൽ അദ്ദേഹത്തെ തൂക്കിലേറ്റി.[1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മല്ലപ്പ_ധൻഷെട്ടി&oldid=4072350" എന്ന താളിൽനിന്ന് ശേഖരിച്ചത്