മലയാളം ഫൗണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം ഫൗണ്ടേഷൻ
Org type: പ്രവാസി മലയാളികളുടെ സംഘടന
ചുരുക്കപ്പേര്: MFM
സ്ഥിതി: സജീവം
സ്ഥാപിക്കപ്പെട്ടത്: 2011
വെബ്‌സൈറ്റ്: www.malayalamfoundation.org

മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന പ്രവാസി മലയാളികളുടെ സംഘടനയാണ് മലയാളം ഫൗണ്ടേഷൻ.

മലയാള ഭാഷയുടേയും, സംസ്‌കാരത്തിന്റേയും വളർച്ചയ്ക്കും പരിപോഷണത്തിനും വേണ്ടി, മറുനാടൻ മലയാളികൾക്കിടയിൽ മാതൃഭാഷയെക്കുറിച്ചുള്ള അഭിമാനം നിലനിർത്തുവാനും, അന്യ സംസ്ഥാനങ്ങളിൽ മലയാളികളായ മാതാപിതാക്കൾക്ക് ജനിച്ചു വളരുന്ന പുതിയ തലമുറയെ മലയാളത്തോട് കൂടുതൽ അടുപ്പിക്കാനുമായി മലയാളം ഫൗണ്ടേഷൻ പ്രവർത്തിച്ചു വരുന്നു.

കവിത, നാടകപ്രവർത്തനം, പത്രപ്രവർത്തനം, സാഹിത്യം, പൊതുകാര്യം, സംഘടനാ പ്രവർത്തനം എന്നീ രംഗങ്ങളിലെ മികവിന് പുരസ്‌കാരങ്ങൾ നൽകുന്ന മലയാളം ഫൗണ്ടേഷന്റെ 2011 വർഷത്തേക്കുള്ള പ്രഥമ പുരസ്‌കാര സമർപ്പണം 2012 ഓഗസ്റ്റ് 19-ാം തിയതി തൃശ്ശൂരിൽ വച്ചു നടന്നു.[1]

കവിത, നാടകപ്രവർത്തനം എന്നീ രംഗങ്ങളിലെ മികവിന് നാണപ്പൻ മഞ്ഞപ്രയും, സാഹിത്യം, പൊതുകാര്യം, സംഘടനാ പ്രവർത്തനങ്ങൾ എന്നീ രംഗങ്ങളിലെ മികവിന് ഗിരിജാ വല്ലഭനും, പത്രപ്രവർത്തന രംഗത്തെ മികവിന് കാട്ടൂർ മുരളിയും, ചെറിയ പ്രസിദ്ധീകരണം വഴിയുള്ള മാധ്യമ പ്രവർത്തനത്തിന് സി.എസ്. പണിക്കരും, കേരളത്തിനു വെളിയിൽ നിന്നുള്ള പുസ്തക പ്രസാധനത്തിൽ, മുംബൈയിൽ നിന്നും 86-ലധികം മലയാള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച മുണ്ടൂർ രാജനും, ആദ്യ സിനിമയ്ക്കുള്ള സംവിധാന മികവിന് അരവിന്ദൻ നെല്ലുവായ് എന്നിവരാണ് പ്രഥമപുരസ്‌കാര ജേതാക്കൾ.[2]

മലയാളം ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ് സൈറ്റ് നിർമ്മിച്ച് പരിപാലിച്ചു വരുന്നത്, പെൺകുട്ടികളുടെ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനറായ, കോഴിക്കോട് സ്വദേശിനിയായ ശ്രീലക്ഷ്മി സുരേഷാണ്. [3]

അവലംബം[തിരുത്തുക]

  1. മലയാളം ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാര സമർപ്പണം[പ്രവർത്തിക്കാത്ത കണ്ണി]
  2. പുരസ്‌കാരം ലഭിച്ചവർ[പ്രവർത്തിക്കാത്ത കണ്ണി]
  3. "പെൺകുട്ടികളുടെ വിഭാഗത്തിൽ- ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനർ". Archived from the original on 2009-02-27. Retrieved 2013-01-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങ്‌ [1]

"https://ml.wikipedia.org/w/index.php?title=മലയാളം_ഫൗണ്ടേഷൻ&oldid=3640487" എന്ന താളിൽനിന്ന് ശേഖരിച്ചത്