മറിയ തെരേസ
മറിയ തെരേസ | |
---|---|
The Empress in 1759, by Martin van Meytens | |
മുൻഗാമി | Charles VI, Holy Roman Emperor |
പിൻഗാമി | Joseph II, Holy Roman Emperor |
Queen consort of Germany | |
Tenure | 13 September 1745 – 18 August 1765 |
ഭരണകാലം | 20 October 1740 – 29 November 1780 |
കിരീടധാരണം | 25 June 1741 |
ഭരണകാലം | 20 October 1740 – 1741 1743 – 29 November 1780 |
കിരീടധാരണം | 12 May 1743 |
ജീവിതപങ്കാളി | Francis I, Holy Roman Emperor |
മക്കൾ | |
പേര് | |
Maria Theresia Walburga Amalia Christina | |
രാജവംശം | House of Habsburg |
പിതാവ് | Charles VI, Holy Roman Emperor |
മാതാവ് | Elisabeth Christine of Brunswick-Wolfenbüttel |
കബറിടം | Imperial Crypt, Vienna |
ഒപ്പ് | |
മതം | Roman Catholic |
ആസ്ട്രിയ, ഹംഗറി, ക്രൊയേഷ്യ, ബൊഹീമിയ, മാന്റുവ, തുടങ്ങി ഹാബ്സ് ബർഗ് ഭരണപ്രദേശങ്ങളുടെ ഏക വനിതാഭരണാധികാരിയായിരുന്നു മറിയ തെരേസ എന്നറിയപ്പെട്ട മറിയ തെരേസ വാൽബുർഗ അമാലിയ ക്രിസ്റ്റീന ചക്രവർത്തിനി. (ജ:13 മേയ് 1717 –മ: 29 നവം:1780) [1] പാർമയും,ആസ്ട്രിയൻ നെതർലൻഡ്സും ഇവരുടെ അധീനതയിലായിരുന്നു.[2] പിതാവായ ചാൾസ് ആറാമനു ശേഷം രാജ്യഭാരമേറ്റ തെരേസ നാല്പതുവർഷത്തോളം ഭരണം നടത്തുകയുണ്ടായി.[3]
ചാൾസ് ആറാമന്റെ അധീശത്വം അംഗീകരിച്ചിരുന്ന രാജ്യങ്ങളിൽ ചിലത് അദ്ദേഹത്തിന്റെ മരണശേഷം അത് അംഗീകരിയ്ക്കുന്നതിനു തയ്യാറായിരുന്നില്ല.[4] ഹാബ്സ്ബർഗ് പ്രവിശ്യയായിരുന്ന സിലേഷ്യ കൈവശപ്പെടുത്തുന്നതിനുള്ള സൈനികനീക്കങ്ങൾ പ്രഷ്യ ആരംഭിച്ചത് ഒൻപതുവർഷം നീണ്ടുനിന്ന യുദ്ധത്തിലേയ്ക്കു നയിയ്ക്കുകയുണ്ടായി.
ഫ്രാൻസിസ് ഒന്നാമനുമായുള്ള വിവാഹബന്ധത്തിൽ തെരേസയ്ക്ക് 16 കുട്ടികളാണ് പിറന്നത്. ഫ്രാൻസിലെ രാജ്ഞിയായിരുന്ന മാരി ആന്തോനെറ്റ്, നേപ്പിൾസ് രാജ്ഞി മരിയ കരോളിന, പാർമയിലെ മരിയ അമാലിയ, റോമൻ ഭരണാധികാരികളായിരുന്ന ജോസഫ് രണ്ടാമൻ, ലിയോപോൾഡ് രണ്ടാമൻ എന്നിവർ രാജ്യഭരണം നിർവ്വഹിച്ചിരുന്ന മക്കളിൽ ചിലരാണ്. ആസ്ട്രിയയുടേയും ,ബൊഹീമിയയുടേയും ഭരണാധികാരം ജോസഫ് രണ്ടാമനും, ലിയോപോൾഡ് രണ്ടാമനും തെരേസയോടൊപ്പം കൂട്ടായി നിർവ്വഹിച്ചിരുന്നു.[5]
ഒരു ഉപദേശകസമിതിയുടെ സഹായത്താൽ രാജ്യഭരണം നിർവ്വഹിച്ചുപോന്ന മറിയ തെരേസ ആസ്ട്രിയയുടെ കാർഷികവും വിദ്യാഭ്യാസപരവുമായ സൈനികവുമായപുരോഗതികൾക്ക് തുടക്കം കുറിയ്ക്കുന്നതിൽ ശ്രദ്ധവച്ചിരുന്നു. എന്നാൽ മതസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല.[6].[7]
അവലംബം
[തിരുത്തുക]- ↑ As she was the second Maria to reign over the Austrian Netherlands (after Mary the Rich) and Hungary (after Mary of Anjou), she is sometimes listed as Maria II Theresa. Ellenius, 210.
- ↑ Marie Theresa. (2009). In Encyclopædia Britannica. Retrieved 22 April 2009, from Encyclopædia Britannica Online.
- ↑ Crankshaw, 11–12.
- ↑ Crankshaw, 11–12.
- ↑ Dawson Beales, 39.
- ↑ Dawson Beales, 39.
- ↑ In a letter to Joseph, the Empress wrote: "What, without a dominant religion? Toleration, indifferentism, are exactly the right means to undermine everything... What other restraint exists? None. Neither the gallows nor the wheel... I speak politically now, not as a Christian. Nothing is so necessary and beneficial as religion. Would you allow everyone to act according to his fantasy? If there were no fixed cult, no subjection to the Church, where should we be? The law of might would take command." Crankshaw, 302.